Connect with us

Food

സമയത്തിന് ആഹാരം കഴിക്കാത്ത സ്ത്രീകൾ ഭാവിയിൽ വലിയ വില നൽകേണ്ടി വരും!

Published

on

സ്ത്രീകൾ എല്ലാ കാര്യത്തിലും മിടുക്കുള്ളവരാണെങ്കിലും സ്വന്തം കാര്യം വരുമ്പോൾ അല്പം മടിയുള്ള കൂട്ടത്തിലാണ്. തിരക്കുകൾക്കിടയിൽ സ്വന്തം ഭക്ഷണം മാറ്റിവയ്ക്കാനും മറന്നുകളയാനും പ്രത്യേക കഴിവാണ് ഇവർക്ക്. എന്നാൽ എന്തുകാരണങ്ങൾ കൊണ്ടായാലും കൃത്യ സമയത്ത് ആഹാരം കഴിക്കാത്തത് സ്ത്രീകളെ ചെറിയ തോതിൽ ഒന്നുമല്ല ബാധിക്കുക. 

ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ കൃത്യമായി ആഹാരം കഴിക്കണം. ആഹാര സമയവും ക്രമവും തെറ്റുന്നതോടെ നിങ്ങൾ കൂപ്പുകുത്തുക വലിയ രോഗങ്ങളിലേക്കാണ്. കൃത്യമായി ആഹാരം കഴിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കും. ഉത്കണ്ഠ, വിഷാദം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഇതിലൂടെ സ്ത്രീകൾ സൃഷ്ടിക്കും. അതോടെ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും അവതാളത്തിലാകും. 

ഇങ്ങനെയൊക്കെ ആഹാരം കഴിക്കാതെയിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചാൽ അതും മറച്ച്‌വെച്ച് ഡോക്ടറെ കാണാതെ ഇരിക്കാൻ സ്ത്രീകൾ ശ്രമിക്കും. ഇതെല്ലം ഒരുപോലെ നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തും. അതുകൊണ്ട് എത്ര തിരക്കുതന്നെ ആയാലും ആഹാരം കൃത്യമായി കഴിക്കണം. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending