Health
ഇനി തുമ്മലിനും ജലദോഷത്തിനും നാടൻ മരുന്ന് ഒന്ന് പ്രയോഗിക്കാം!
എപ്പോഴും തുമ്മലും ചീറ്റലും തന്നേ..ഈ പരാതി കേൾക്കാത്ത ചുരുക്കം ആളുകളെ കാണു. കാലാവസ്ഥയും അലർജിയുമൊക്കെയായി ഇപ്പോഴും തുമ്മലും ജലദോഷവുമുള്ള ആളുകളുണ്ട്. അലർജി ആയതുകൊണ്ട് തന്നെ അത് പെട്ടെന്ന് വിട്ടുമാറുകയുമില്ല.
മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങൾ അലർജി മൂലമുള്ള തുമ്മലിനു കാരണമാകും. വളർത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള പൊടി, മാറാലകളും അതിൽ തങ്ങി നിൽക്കുന്ന പൊടികളും ഇങ്ങനെ പലർക്കും തുമ്മലുണ്ടാക്കുന്ന കാരണങ്ങൾ നിരവധിയാണ്.
ഈ തുമ്മലിനും ജലദോഷത്തിനും വീട്ടിൽ തന്നെ ചില പരിഹാരങ്ങൾ ഉണ്ട്. എന്താണെന്നു നോക്കാം.
തേൻ ഉപയോഗിച്ച് അലർജികൊണ്ടുള്ള ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കുന്നു. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ വേഗം മാറാൻ സഹായിക്കാറുണ്ട്.
ഇഞ്ചിയിട്ട കാപ്പിയോ ചൂടുവെള്ളമോ കുടിക്കുന്നതും നല്ലതാണ്. സാദാരണ എണ്ണയ്ക്ക് പകരം വേപ്പെണ്ണ കുളിക്കുമ്പോൾ മുടിയിൽ പുരട്ടുക. തുമ്മലിന് ശമനം ഉണ്ടാകും.
അതുപോലെ തുളസിയിലയും കുരുമുളക് പൊടിച്ചതും എണ്ണയിൽ മൂപ്പിച്ഛ്ക് തലയിൽ തേച്ചാൽ തുമ്മൽ നിൽക്കും. മാത്രമല്ല എ സി, ഫാൻ എന്നിവയുടെ നേരിട്ടുള്ള തണുപ്പും കാറ്റും ഏൽക്കാതിരിക്കുന്നതും തുമ്മലിനും ജലദോഷത്തിനും ശമനം നൽകും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
