Connect with us

Health

അധികനേരം ഇരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പൈൽസിന്റെ രോഗസാധ്യതകൾ അറിഞ്ഞിരുന്നോളു..

Published

on

ഒന്നിരിക്കാൻ പാടുപെടുന്നവരെ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ ചോദിക്കുന്ന കാര്യമാണ്, നിനക്കെന്താ മൂലക്കുരു ഉണ്ടോ എന്ന്.. ഒരു തരത്തിൽ പറഞ്ഞാൽ  ശെരിയാണ്.മൂലക്കുരു അഥവാ പൈൽസ് ഉണ്ടാക്കുന്ന വിഷമങ്ങൾ ചില്ലറയല്ല. ഒന്നിരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സമ്മതിക്കില്ല ഈ വില്ലൻ. ജീവിതശൈലി രോഗമാണ് യഥാർത്ഥത്തിൽ പൈൽസ്. 

പക്ഷെ ആളുകൾ പുറത്തുപറയാൻ മടിക്കുകയും ചെയ്യും. മലവിസർജ്ജനത്തിനു ശേഷം പുകച്ചിൽ, രക്തസ്രാവം, വീണ്ടും വീണ്ടും പോകാനുള്ള തോന്നലൊക്കെ പൈൽസ് ലക്ഷണങ്ങളാണ്. സൂക്ഷിച്ചില്ലെങ്കിൽ ഇതുകൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നനങ്ങൾ ചെറുതല്ല. അതുകൊണ്ട് ഒന്ന് ഇപ്പോഴേ ശ്രദ്ധിച്ചാൽ മൂലക്കുരുവിനെ നിയന്ത്രിക്കാം.

മലദ്വാരത്തിലുണ്ടാകുന്ന വെരിക്കോസ് രോഗമാണ് പൈല്‍സ്. രക്തക്കുഴലുകളുടെ വികാസം മൂലമുണ്ടാകുന്ന ഒരു രോഗമാണ്. വികസിച്ച രക്തക്കുഴലുകള്‍ വീണ്ടും അമിതമായി വികസിക്കുകയോ മര്‍ദ്ദിക്കപ്പെടുകയോ ചെയ്താല്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാകും.

ഭക്ഷണ കാര്യത്തിൽ ഒരു നിയന്ത്രണം ആവശ്യമാണ്. എരിവ്, പുളി തുടങ്ങിയവ കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്, മാംസം, കോഴിമുട്ട പോലുള്ളവയും ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം. 

അമിതമായി ഭക്ഷണം കഴിക്കാതെ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം. നാരുകൾ കൂടുതലായി അടങ്ങിയ ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കണം. 

അതിനോടപ്പം, മലശോധനയ്ക്ക് പോകുമ്പോൾ അമിത സമ്മർദ്ദം ചെലുത്തരുത്. അധിക സമയം ടോയ്‌ലെറ്റിൽ തങ്ങുകയും വേണ്ട. ചെറുപ്പക്കാർ ഓഫീസിൽ ജോലികൾക്കിടയിൽ ഇടയ്ക്ക് ഒന്ന് എഴുന്നേൽക്കാൻ ശ്രമിക്കുക. കാരണം അധിക സമയം ഒരേ രീതിയിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഞരമ്പുകളെ ബാധിക്കും. അതുകൊണ്ട് മൂലക്കുരുവിനെ ശ്രദ്ധയോടെ നിയന്ത്രിക്കാം

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending