Health
നിങ്ങൾ മടിയന്മാരും അലസരുമാണോ ? അലസരായാൽ പ്രായവും കൂടും …
അലസരായാൽ പ്രായവും കൂടും …
കോശങ്ങളും ജീനുകളുമാണ് ഒരാളുടെ പ്രായം നിശ്ചയിക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ അതോടൊപ്പം തന്നെ ശരീരത്തിനകത്തും പുറത്തുമുളള ഒട്ടനവധി ഘടകങ്ങളും മദ്യപാനം, പുകവലി, മാനസികസമ്മര്‍ദ്ദം തുടങ്ങി മറ്റ് നിരവധി കാരണങ്ങളും ഒരാളുടെ പ്രായത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം അലസതയും പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം.
ഏറെക്കാലമായി തുടരുന്ന അലസത പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ സര്‍വ്വകലാശാലയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കുറഞ്ഞ കായികാധ്വാനം ആവശ്യമുളള ജോലിയില്‍ സ്ഥിരമായി ഏര്‍പ്പെടുന്നതും ഏറെ നേരം തുടര്‍ച്ചയായി ഇരിക്കുന്നതും അലസതയിലേക്കും പെട്ടെന്നുളള പ്രായക്കൂടുതലിലേക്കും നയിക്കുന്നു.
വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് വ്യായാമം ചെയ്യാത്തവരുടെ കോശങ്ങള്‍ക്ക് എട്ട് വയസ്സുവരെ പ്രായവ്യത്യാസം അനുഭവപ്പെടുന്നതായി പഠനം പറയുന്നു. ഇത് കൂടാതെ ക്രോമസോമിലുളള ടോലോമീയര്‍ എന്ന ഘടനയാണ് നമ്മുടെ പ്രായത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. ഒരാള്‍ക്ക് പ്രായം കൂടുന്നതനുസരിച്ച് ടോലോമീയറിന്റെ നീളം കുറഞ്ഞു വരുന്നു. ശരീരത്തിലെ കോശം പൂര്‍ണ്ണമായും നശിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.
ദിവസവും മുപ്പത് മിനിട്ടോളം വ്യായാമത്തിലേര്‍പ്പെടുന്ന മദ്ധ്യവയസ്‌കരായ സ്ത്രീകളുടെ ടെലിമീയറുകള്‍ക്ക് വ്യായാമത്തിലേര്‍പ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് നീളം കുറവാണ്. ഇത്തരത്തില്‍ പെട്ടെന്നുളള കോശഘടനയിലുളള വ്യത്യാസം പ്രായം കൂടാന്‍ കാരണമാകും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
