Health
ഉറക്കം എട്ടു മണിക്കൂറിൽ താഴെയുള്ളവർക്ക് വിഷാദരോഗത്തിന് സാധ്യത
ഉറക്കം എട്ടു മണിക്കൂറിൽ താഴെയുള്ളവർക്ക് വിഷാദരോഗത്തിന് സാധ്യത
ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ വരുന്നത് കടുത്തശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല മാനസികമായും ഒരാളെ പിടികൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ക്ക് ഉറക്കം കുറവുള്ളവരെ അപേക്ഷിച്ചു ഊര്‍ജസ്വലതയും കൂടുതലാണ്. സ്ഥിരമായി എട്ടു മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉല്‍കണ്ഠ എന്നിവ കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. നെഗറ്റീവായുള്ള ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റിയെടുക്കാന്‍ ഉറക്കം കുറവുള്ളവര്‍ക്ക് പലപ്പോഴും സാധിക്കാതെ വരും. ഇതാണ് വിഷാദരോഗത്തിലേക്ക് നയിക്കാനുള്ള ഒരു കാരണം.
പ്രശ്നങ്ങളും ടെന്‍ഷനും എല്ലാവര്ക്കും ഉണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവര്‍ക്ക് അവരുടെ മനസ്സിനെ പെട്ടന്ന് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നും മാറ്റാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ക്ക് അവരുടെ മനസ്സിനെ പോസിറ്റീവ് ആയ ഒന്നിലേക്കും മാറ്റാന്‍ കഴിയാതെ വരികയും അവരുടെ ചിന്തകളില്‍ നെഗറ്റീവായ കാര്യങ്ങള്‍ മാത്രം നിറയുകയും ചെയ്യും– ബര്‍മിങ്ങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ മെരിടിറ്റ് കോള്‍സ് പറയുന്നു. ഈ നെഗറ്റീവ് ചിന്തകളാണ് പലതരത്തിലെ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.
ഉറക്കത്തിന്റെ ആധിക്യവും സമയദൈര്‍ഘ്യവും ഓരോ മനുഷ്യരെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നത് മെരിടിറ്റ് കോള്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വിശകലനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
അമിത ഉല്‍കണ്ഠ,ടെന്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങളുള്ള രോഗികള്‍ക്ക് അവരുടെ ഉറക്കത്തിന്റെ ക്രമീകരണം ശരിയാക്കി ഒരു സ്ലീപ് സൈക്കിള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സയില്‍ പ്രയോജനം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
