Living
നിങ്ങൾക്ക് ലഭിച്ചത് ഉത്തമ പങ്കാളിയെയാണോ എന്നറിയാണോ ?
നിങ്ങൾക്ക് ലഭിച്ചത് ഉത്തമ പങ്കാളിയെയാണോ എന്നറിയാണോ ?
‘എ ഡോണ്ട് വാണ്ട് യു ടു ബി എ മിയര്‍ മാന്‍, ഐ വാണ്ട് യു ബി ജെന്റില്മാന്’ – പങ്കാളിയോട് ഉറക്കെപ്പറഞ്ഞിലെങ്കിലും മനസ്സിലെങ്കിലും ഇതു പറയാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും.ഭാര്യയുടെയോ ഗേള്‍ഫ്രണ്ടിന്റെയോ ചേലത്തുമ്പില്‍ കുരുങ്ങി നടക്കണമെന്നല്ല അതിനര്‍ത്ഥം. കൂടെ നടക്കുന്ന പെണ്ണിനോട് പെരുമാറുന്ന രീതി കണ്ടാലറിയാം പുരുഷന്റെ സ്വഭാവം.
മാനദണ്ഡങ്ങള്‍ വെച്ച് അളക്കാനാവുന്നതല്ല പുരുഷന്റെ മാന്യത. എങ്കിലും ചില പൊതു സ്വഭാവങ്ങള്‍ ഇത്തരം പെര്‍ഫെക്ട് പാര്ട്ണര്മാര്ക്കുണ്ടാവും. അവയില്‍ ചിലത് ഇതാ..
* സ്നേഹിച്ചാല്‍ പോരാ..പ്രകടിപ്പിക്കണം:
ഉള്ളില്‍ സ്നേഹം വെച്ച് പുറമേ ഗൗരവക്കാരനായിരുന്നിട്ട് കാര്യമില്ല ബഡ്ഡീ.. സ്നേഹമുണ്ടെന്ന് കൂട്ടുകാരിക്കു കൂടി മനസ്സിലാവണ്ടേ..
* എപ്പോഴും കൈത്താങ്ങ്: മുപ്പതാം വയസ്സില്‍ ഡാന്‍സ് പഠിക്കാന്‍, ഇഷ്ടപ്പെട്ട ജോലിക്കായി നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍, ആഗ്രഹങ്ങള്‍ എത്ര വിചിത്രമായാലും നിങ്ങളുടെ ആഗ്രഹത്തിന്റെ തീവ്രത മനസ്സിലാക്കി അതിന് എപ്പോഴും പ്രോത്സാഹനവും പിന്തുണയും നല്കുന്നവനാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ ലക്ഷ്യങ്ങളിലെത്താന്ഡ വേഗതയേറും.
* വിശ്വാസം അതല്ലേ എല്ലാം: നിങ്ങളെ വിശ്വസിക്കുന്ന പങ്കാളി ഒരിക്കലും നിങ്ങളെ തള്ളിപ്പറയില്ല. മൂന്നാമതൊരാള്‍ക്ക് നിങ്ങലുടെ ഇടയില്‍ ഒരിക്കലും ഒരു അസ്വാരസ്യം ഉണ്ടാക്കാനും കഴിയില്ല.
*നോക്കുന്നവന്റെ കണ്ണിലല്ലേ സൗന്ദര്യം: ഉത്തമ പങ്കാളി എപ്പോഴും നിങ്ങളെ സുന്ദരിയായി സൂക്ഷിക്കും. നിങ്ങളുടെ സൗന്ദര്യം, വസ്ത്രധാരണം എന്നിവയില്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തെ കൂട്ടാനും അവര്‍ ശ്രമിക്കും.
* സുരക്ഷിതത്വം: എന്തു പ്രശ്നമുണ്ടായാലും ഞാന്‍ നിന്റെ കൂടെയുണ്ടാവും എന്ന വിശ്വാസം നിങ്ങളിലുണ്ടാക്കും. പ്രശ്നങ്ങളില്‍ കൂടെ നില്ക്കുക മാത്രമല്ല, അതിന്റെ ഭാരം നിങ്ങളുടെ ചുമലില്‍ നിന്ന് പരമാവധി മാറ്റുകയും ചെയ്യും.
Young couple lying on blanket in park
*ചെറിയകാര്യങ്ങളിലെ വലിയ സന്തോഷം: നഗരത്തില്‍ വന്ന ഒരു പുതിയ എക്സിബിഷന്, പുതിയതായി ഇറങ്ങിയ ബുക്കിന്റെ ആദ്യകോപ്പി, ചെറിയ കാര്യങ്ങളാണെങ്കിലും അത് നിങ്ങളുടെ മുഖത്തുണ്ടാക്കുന്ന പുഞ്ചിരിക്കായി കുഞ്ഞു കുഞ്ഞു സര്‍പ്രൈസുകള്‍ തരും.

Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
