Connect with us

Tech

സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനു പിന്നിലെ കാരണങ്ങൾ !!!

Published

on

സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനു പിന്നിലെ കാരണങ്ങൾ !!!

സ്മാര്‍ട്ട്‌ഫോണ്‍ കൈയ്യില്‍ ഇല്ലാത്ത സമയം വളരെ കുറവാണ്. ഉറങ്ങുന്ന സമയം മാത്രമായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ മാറ്റി വയ്ക്കുന്നത്, എന്നാല്‍ അതും നങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകും.
മൊബൈല്‍ ഫോണുകളിലെ റേഡിയേഷനെ കുറിച്ചായിരുന്നു ആദ്യം എല്ലാ വര്‍ക്കും പേടി, എന്നാല്‍ ഇപ്പോളിതാ മൊബൈല്‍ പൊട്ടിത്തെറിയും വന്നു തുടങ്ങിയിട്ടുണ്ട്. ഗാലക്‌സി എസ്7 ഫോണുകള്‍ പൊട്ടിത്തെറിച്ചതോടു കൂടി എല്ലാവരും വളരെ ഭയത്തിലാണ്.എന്നാല്‍ ഗാലക്‌സി എസ്7 മാത്രമല്ല പൊട്ടിത്തെറിച്ചിരിക്കുന്നത്. മറ്റു പല ഫോണുകളും ഇതിനൊരു ഉദാഹരണമാണ്.

മൊബൈല്‍ ഫോണുകളുടെ വലുപ്പം
പണ്ടത്തെ മൊബൈല്‍ ഫോണുകളുടെ വലുപ്പം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? പണ്ടത്തെ മൊബൈല്‍ ഫോണുകളുടെ വലുപ്പം ഒരു coclexed ഫോണിന്റെ വലുപ്പമായിരുന്നു. ഇന്നത്തെ ഫോണുകള്‍ വളരെ മെലിഞ്ഞതാണ്. ഈ സൈസില്‍ ഫോണുകള്‍ എത്താന്‍ ബാറ്ററിയും വലിയൊരു കാരണമാണ്. പഴയ കാലത്ത് നിക്കല്‍ കാഡ്മിയം, നിക്കല്‍ മെറ്റല്‍ ഹൈഡ്രയ്ഡ് ബാറ്ററികളുടെ സ്ഥാനത്ത് ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് ഏതെങ്കിലും ഘട്ടത്തില്‍ സംഭവിക്കുന്ന ഇത്തരം തകരാര്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു.

ഫോണ്‍ ബാറ്ററി എങ്ങനെ ചൂടാകുന്നു?

ബാറ്ററിക്കുളളിലെ രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഫോണ്‍ ബാറ്ററി ചൂടാകുന്നത്. ഫോണ്‍ ഉപയോഗക്കുമ്പോള്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകില്ലേ, ഫോണ്‍ ചൂടാകുന്നു എന്ന്. എന്നാല്‍ ഇത്തരം ചൂട് വര്‍ദ്ധിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെയാണ്. ഈ പ്രക്രിയയെ പറയുന്നതാണ് ‘തെര്‍മല്‍ റണ്‍ എവേ’ . ഇതിന്റെ ഭാഗമായി ചൂട് ക്രമാതീതമായി കൂടും. ഇതിന്റെ ഭലമായി ബാറ്ററി തീപിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം. ബാറ്ററിക്ക് ചാര്‍ജ്ജിങ്ങ് മേണ്ടി നല്‍കുന്ന ഇന്‍പുട്ട് വോള്‍ട്ടേജിന്റേയോ കറണ്ടിന്റേയോ നിയന്ത്രണമില്ലായ്മയും അമിത കറണ്ട് സൃഷ്ടിക്കാനും ചൂടു കൂടാനും കാരണം ആയേക്കാം.

ഫോണ്‍ എങ്ങനെ പൊട്ടിത്തെറിക്കുന്നു?

വിവിധ സെല്ലുകള്‍ ചേരുമ്പോഴാണ് അതിനെ ഒരു ബാറ്ററി എന്നു പറയുന്നത്. നിശ്ചിത വോള്‍ട്ടേജ് കിട്ടുന്നതിന് സാധാരണ ബാറ്ററിക്കുളളില്‍ സെല്ലുകളെ ശ്രേണിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ സെല്ലിലും പോസിറ്റീവ് ഇലക്ട്രോഡുകളും നെഗറ്റീവ് ഇലക്ട്രോഡുകളും ഉണ്ട്. ഈ ഇലക്ട്രോഡുകള്‍ സെപ്പറേറ്ററുകള്‍ ഉപയോഗിച്ച് പരസ്പരം കൂട്ടിമുട്ടാതെ സംരക്ഷിച്ചിട്ടുണ്ട്.

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് നല്ലതാണോ?

ഇപ്പോഴത്തെ ബാറ്ററി ലിഥിയം അയോണ്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാറ്ററിയുയെ വേഗത്തിലുളള ചാര്‍ജ്ജിങ്ങ് ലിഥിയം അയോണ്‍ ബാറ്ററിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മൊബൈല്‍ ഫോണുകളുടെ ലിഥിയം അയോണ്‍ ബാറ്ററിയില്‍ ഗ്രാഫൈറ്റും, ലിഥിയം കൊബാള്‍ട്ട് ഓക്‌സൈഡുമാണ് ഇലക്ട്രോഡുകള്‍. ഇതില്‍ ഗ്രാഫൈറ്റാണ് നെഗറ്റീവ് ഇലകട്രോഡ്, ലിഫിയം സാള്‍ട്ടായിരിക്കും ഇലക്ട്രോലൈറ്റ്. ഡിസ്ച്ചാര്‍ജ്ജിങ്ങ് സമയത്ത് പോസിറ്റീവ് ലിഫിയം അയോണുകള്‍ നെഗറ്റീവ് ഇലക്ട്രോഡുകളില്‍ നിന്നും പോസിറ്റീവ് ഇലക്ടോഡില്‍ എത്തുകയും ചാര്‍ജ്ജിങ്ങ് വേളയില്‍ ഈ ലിഥിയം അയോണുകള്‍ പോസിറ്റീവ് ഇലകട്രോഡില്‍ നിന്ന് നെഗറ്റീവ് ഇലകട്രോഡില്‍ എത്തുകയും ചെയ്യുന്നു.

വേഗത്തില്‍ ചാര്‍ജ്ജിങ്ങ് നടക്കുമ്പോള്‍ കൂടുതല്‍ ലിഥിയം അയോണുകള്‍ സ്വതന്ത്രമാകും. ചെറുഖനത്തിലുളള ഫൈബര്‍ ഘടനയിലേക്ക് അത് മാറുന്നു. ക്രമേണ ഇലക്ട്രോഡുള്‍ക്കിടയിലെ സെപ്പറേറ്ററുകള്‍ സുഷിരങ്ങള്‍ സൃഷ്ടിച്ച് ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനു കാരണമാകുന്നു. ഇത് ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് സംഭവിച്ചാലും ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് സംഭവിച്ചാലും, തെര്‍മല്‍ റണ്‍ എവേ സംജാതമായി അപകടം സംഭവിച്ചേക്കാം. അതിനാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അത്ര നല്ലതല്ല

Tech

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Published

on

സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ പറ്റുന്നയിടമാണ് ഇൻസ്റ്റാഗ്രാം. ചിത്രങ്ങളിലൂടെയും ക്യാപ്‌ഷനുകളിലൂടെയും നിങ്ങൾക്ക് താരങ്ങളാകാം.. എന്നാൽ വളരെ വേഗം ഫലം ലഭിക്കണമെങ്കിൽ സ്റ്റൈലൻ ചിത്രങ്ങളോ, ഗംഭീര ക്യാപ്ഷനോ പോരാ.. അതിനാണ് ഹാഷ്ടാഗ്.. ഇൻസ്റ്റാഗ്രാമിൽ ഹാഷ്ടാഗുകളാണ് സംസാരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

ഹാഷ്‌ടാഗുകളുടെ പ്രാധാന്യം നിങ്ങൾ ഒരിക്കലും കുറച്ചു കാണരുത്, കാരണം നിങ്ങളുടെ ഫോളോവേഴ്സ് വളരുമ്പോൾ അതിനു പിന്നിൽ വലിയ പങ്കുവഹിക്കുന്നത് ഹാഷ്ടാഗുകളാണ്. ഇൻസ്റാഗ്രാമിനെകുറിച്ച് അറിയാത്ത ഒരാൾ ചിത്രങ്ങൾ ഇടുമ്പോൾ ഹാഷ്ടാഗുകൾ ചേർക്കാറില്ല.. അതുകൊണ്ട് തന്നെ ഒരാളും അങ്ങനെ ഒരു പോസ്റ്റ് ഉണ്ടെന്നു പോലും അറിയാൻ സാധ്യത വിരളമാണ്. നിങ്ങൾക്ക് ഫോളോവേഴ്സ് ഇല്ലെങ്കിൽ ഉറപ്പിച്ചോളു, ഹാഷ്ടാഗ് നൽകുന്നതിൽ നിങ്ങൾ പരാജയമാണെന്ന്.

ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വളരെ ജനപ്രിയമായവ, അല്ലെങ്കിൽ ഒരുപാടധികം ആളുകൾ ഉപയോഗിച്ചവ തിരഞ്ഞെടുക്കരുത് എന്നതാണ്. ഇതിനുള്ള കാരണം, ഒരു ഹാഷ്‌ടാഗ് വളരെ ജനപ്രിയമാണെങ്കിൽ, നിങ്ങളുടെ പോസ്റ്റ് വലിയൊരു വിഭാഗത്തിഅറിയാൻ നിടയിലേക്കാണ് ചെന്നുപെടുന്നത്.

ഒരു ഹാഷ്‌ടാഗ് എത്രത്തോളം ജനപ്രിയമാണെന്ന് അറിയാൻ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഹാഷ്‌ടാഗ് സെർച്ച് ബാർ ഉപയോഗിച്ച് ആ ടാഗ് ഉപയോഗിക്കുന്ന പോസ്റ്റുകളുടെ എണ്ണം അറിയാൻ കഴിയും. അങ്ങനെ തിരഞ്ഞതിനു ശേഷം അത്ര ജനപ്രിയമല്ലാത്ത, അധികം ഉപയോഗിക്കാത്ത ഒന്ന് തിരഞ്ഞെടുക്കണം. ഇത് നിങ്ങളുടെ പോസ്റ്റ് എന്താണോ അർത്ഥമാക്കുന്നത്, അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെയുള്ള പ്രേക്ഷകരെയാണോ ഉദ്ദേശിക്കുന്നത് അതിലേക്ക് ഏതാണ് സഹായിക്കും.

ഓരോ പോസ്റ്റിനും 30 ഹാഷ്‌ടാഗുകൾ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിൽ അവസരമുണ്ട്. എന്നാൽ അത്രയും ഹാഷ്ടാഗുകൾ നൽകണം എന്നില്ല. അതുപോലെ ചിലർ ക്യാപ്ഷന് ഒപ്പം ഹാഷ്ടാഗ് നൽകും. ചിലർ കമന്റ് ബോക്സിലാണ് നൽകുന്നത്. എന്നാൽ അതത്ര എഫക്റ്റീവ് അല്ല എന്നുവേണം പറയാൻ. അതിനു പകരം നിങ്ങൾ താഴെ പറയുന്നേ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കൂ.

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം സ്ഥിരമായി പോസ്റ്റുചെയ്യുക എന്നതാണ്. അതായത്, ദിവസത്തിൽ ഒന്നോ രണ്ടോ തവണ പോസ്റ്റുചെയ്യണം, ഒരേ സമയം തന്നെ. നിങ്ങളുടെ ഫോളോവേഴ്സ് ഏത് സമയത്താണ് ഏറ്റവും സജീവമായിരിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. ആ സമയത്ത് പോസ്റ്റുകൾ നല്കിയാൽ കൂടുതൽ എൻഗേജ്മെന്റ്റ് വർദ്ധിപ്പിക്കാം. കൂടാതെ നിങ്ങൾ പോസ്റ്റുകൾ പങ്കുവെച്ചതിനു ശേഷം ഒരു പതിനഞ്ചു മിനിറ്റെങ്കിലും കമന്റ് ബോക്സിൽ ഉണ്ടാകണം. അതായത് ആരെങ്കിലും കമന്റ് ചെയ്യുമ്പോൾ ഉടൻ തന്നെ മറുപടി കൊടുക്കുക, കമന്റുകൾക്ക് ലൈക്ക് നൽകുക തുടങ്ങിയവ. അപ്പോൾ വൈകാതെ ഹാഷ്ടാഗുകളുമായി ഇൻസ്റ്റഗ്രാം പരീക്ഷണങ്ങൾ ആരംഭിച്ചോളു..

Continue Reading

Tech

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

നിങ്ങളുടെ കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ, നെറ്റ്‌ ഉപയോഗവും മറ്റു ക്രിയാത്മക പ്രവർത്തനങ്ങളും തമ്മിൽ ആരോഗ്യകരമായ ഒരു തുലനം സ്ഥാപിക്കേണ്ടത്‌ അത്യാവിശ്യമാണ്‌. ഇന്ന്‌ നമുക്ക്‌ ചുറ്റുമുള്ള നല്ലൊരു ശതമാനം ഓൺ ലൈൻ ഉപഭോക്താക്കളേയും ഗ്രസിച്ചിരിക്കുന്ന മാരകമായ ഒരു പ്രശ്നമാണിത്‌. WHO റിപ്പോർട്ട്‌ അനുസരിച്ച്‌ മറ്റേതൊരു അഡിക്ഷനേയും പോലെ തന്നെ മാരകമായ ഒന്നാണ്‌ ഇന്റർനെറ്റ്‌ ലോകത്ത്‌ സ്വകാര്യതയുടെ അന്വേഷണവും. അതിനായി ഫലപ്രദമായ ഏതാനും നിവാരണ മാർഗ്ഗങ്ങൾ.

1. കുട്ടികളുടെ നിർദ്ദേശങ്ങൾകൂടി മാനിച്ചുകൊണ്ടുള്ള ഒരു നെറ്റ്‌ ഉപയോഗ നിയമാവലി വീട്ടിൽ പ്രാവർത്തികമാക്കുക.

2. നെറ്റ്‌ കണക്ഷൻ ഉള്ള കമ്പ്യൂട്ടറുകൾ കുട്ടികളുടെ മുറിയിൽ നിന്നും മാറ്റി പൊതുവായ മുറിയിൽ സൂക്ഷിക്കുക.

3. മറ്റെല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതുപോലെ തന്നെ ഓൺ ലൈൻ ഫ്രണ്ട്സിനെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

4. ഓൺലൈൻ സുഹൃത്തിനെ നേരിൽ കാണാനുള്ള കുട്ടി കളുടെ താൽപര്യം ആദ്യം നിങ്ങളെ തന്നെ അറിയിക്കാൻ ആവശ്യപ്പെടുക.

5. ഇ-മെയിൽ, ചാറ്റ്‌ റൂം, ഇന്റർനെറ്റ്‌ മെസ്സേജിംഗ്‌, രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിക്കൽ, ഓൺലൈൻ മത്സരങ്ങളിൽ പങ്കെടു ക്കൽ തുടങ്ങിയ അവസരങ്ങളിൽ തങ്ങളുടെ അനുവാദം കൂടാതെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

6.കുട്ടികൾക്ക്‌ മാനസികമായി അസ്വസ്ഥത ഉളവാക്കുന്നതോ ഭീക്ഷണിയേകുന്നതോ ആയ സന്ദേശങ്ങൾ വന്നാലുടൻ തന്നെ തങ്ങളെ അറിയിക്കാൻ പ്രോത്സാഹിപ്പിക്കുക. ശാന്തരായിരിക്കുക, ക്ഷുഭിതരായിരുന്നാൽ ഏതെങ്കിലും അടിയന്തിര സഹായം ആവശ്യമായി വന്നാൽ കുട്ടികൾ നിങ്ങളെ സമീപി
ക്കാൻ ഭയക്കും.

7. ഓൺലൈൻ പോണോഗ്രഫിയെക്കുറിച്ച്‌ കുട്ടികൾക്ക്‌ മൂന്നാര്റി യിപ്പ്‌ നൽകുകയും ലൈംഗീകത, ആരോഗ്യം എന്നിവയെക്കു റിച്ച്‌ ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന സൈറ്റുകൾ അവരെ പരിചയപ്പെടുത്തുകയും ചെയ്യുക.

8. അപരിചിതരോട്‌ അതിരുവിട്ട ബന്ധങ്ങൾ കുട്ടികൾ സൂക്ഷി ക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ അവരുടെ ഇ-മെയിൽ, സോഷ്യൽ നെറ്റ്‌ വർക്കിംഗ്‌ സൈറ്റുകൾ, ഇൻസ്റ്റന്റ്‌ മെസ്സേജുകൾ, എന്നിവയിൽ ഒരു ശ്രദ്ധ വയ്ക്കണം.

9. സന്മാർഗിയതയെക്കുറിച്ച്‌ അവരുമായി ചർച്ച ചെയ്യുക. അപ വാദം പരത്താനോ മറ്റൊരാളുടെ സ്വകാര്യതകൾക്ക്‌ ഭീക്ഷണിയാകാനോ നെറ്റ്‌ ഉപാധിയാക്കരുതെന്ന്‌ കർശനമായി താക്കീതു നൽകുക

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending