Connect with us

Health

അമ്മ അറിയാൻ ബേബി വൈപ്‌സ് അപകടകാരിയോ ??

Published

on

കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലര്‍ജിക്ക് ബേബി വൈപ്‌സ്(കുട്ടികളുടെ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം അടങ്ങിയ തുണി) കാരണമാകുന്നതായി പഠനം. ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ അഭിപ്രായം.ജേണല്‍ ഓഫ് അലര്‍ജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാരിസ്ഥിതിക, ജനിതക ഘടകങ്ങള്‍ കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജി ഉണ്ടാക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ബേബി വൈപ്‌സ് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ സോപ്പിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാനിടയാക്കും. ഇതോടൊപ്പം ജനിതകമായ കാരണങ്ങള്‍ കൂടി ചേരുമ്പോള്‍ ചര്‍മ്മത്തിന്റെ ആഗിരണ ശേഷിയില്‍ മാറ്റം വരുന്നു. ഇതാണ് കുഞ്ഞുങ്ങളില്‍ ഭക്ഷ്യ അലര്‍ജിക്ക് ഇടയാക്കുന്നതെന്ന് ഗവേഷണസംഘത്തിന്റെ തലവനും നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാല ഫെന്‍ബുര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറുമായ ജോവാന്‍ കുക്ക് മില്‍സ് പറയുന്നു.

ഓസ്‌ട്രേലിയയില്‍ ഇരുപത് കുട്ടികളില്‍ ഒരാള്‍ ഭക്ഷ്യ അലര്‍ജി ഉള്ളവരാണ്. ഭക്ഷ്യ അലര്‍ജി ഉള്ള 35 ശതമാനം കുട്ടികള്‍ക്ക് എക്‌സിമ എന്ന രോഗവും കാണപ്പെടുന്നു. പഠനത്തിനായി എലികളിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഭക്ഷ്യ അലര്‍ജി വരാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളായ കപ്പലണ്ടി, മുട്ട എന്നിവ നല്‍കിയാണ് പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ വ്യക്തമായ ഫലം കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇത്തരം ഭക്ഷണങ്ങള്‍ നല്‍കാത്ത വേറൊരു കൂട്ടം എലികളുടെ ചര്‍മത്തില്‍ ബേബി വൈപ്‌സില്‍ കാണുന്ന സോഡിയം ലോറല്‍ സള്‍ഫേറ്റ് പരീക്ഷിച്ചു. ഇവയ്ക്ക് പിന്നീട് ഭക്ഷണം നല്‍കിയപ്പോള്‍ ചര്‍മത്തില്‍ തടിപ്പുകള്‍ വരുന്നതായി കണ്ടു. ബേബി വൈപ്‌സില്‍ കാണുന്ന സോപ്പിന്റെ അംശം ചര്‍മത്തിന്റെ മുകള്‍ പാളിയെ നശിപ്പിക്കുന്നു. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പ്രൊഫസര്‍ ജോവാന്‍ കുക്ക് അഭിപ്രായപ്പെടുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending