Connect with us

Men

ഹാങ്ങോവർ കാരണം കിളി പോയിരിക്കുകയാണോ?വഴിയുണ്ട്!

Published

on

ആഘോഷമെന്തുമാകട്ടെ , അല്പം മദ്യം..അത് മലയാളികൾക്ക് നിർബന്ധമാണ്.. ഓണവും ക്രിസ്മസും വിഷുവുമൊക്കെ മദ്യം കൊണ്ടാണ് കൂടുതലും ആളുകൾ ആഘോഷിക്കാറുള്ളത്.. എന്നാൽ ചിലപ്പോളൊക്കെ പരിധിവിട്ട് പോയിട്ട് പിറ്റേന്നും ഹാങ്ങോവർ മാറാതെ കിളി പോയി ഇരുന്നിട്ടില്ലേ? ഇനി അത്തരം അവസരങ്ങൾ ഒഴിവാക്കാം.. അതിനായി ചില പൊടിക്കൈകൾ ഉണ്ട്!

മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന മന്ദതയാണ് ഹാങ് ഓവര്‍. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്ത ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. നിര്‍ജ്ജലീകരണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, ആലസ്യം, ദാഹം, വയറിളക്കം, അമിത വിയര്‍ക്കല്‍, അടിക്കടിയുള്ള മൂത്രശങ്ക, പ്രകാശം, ശബ്ദം എന്നിവയോടുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍.

നന്നായി വെള്ളം കുടിക്കുക. മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. നന്നായി വെള്ളം കുടിച്ചാല്‍ ഹാങ് ഓവര്‍ എളുപ്പത്തില്‍ വിട്ടുമാറും.

തേൻ കുടിക്കുക. ഇതിലുള്ള പൊട്ടാസ്യം ഹാങ്ങോവർ മാറ്റാനൊരു ബെസ്റ്റ് മാർഗമാണ്. അതുപോലെ ഓറഞ്ചു ജ്യൂസ് കുടിക്കുക.. ഓറഞ്ചിന്റെ നീര് ഛർദിക്കാനുള്ള തോന്നൽ മാറ്റും.. കാപ്പി കുടിച്ചാൽ കുറച്ചൊക്കെ മന്ദത മാറും. ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീവിപ്പിച്ച് ഉണര്‍വ്വ് പകരും. ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഏറ്റവും ബെസ്റ്റ് മാർഗം ഇതൊന്നുമല്ല, മദ്യപിക്കാതിരിക്കുക എന്നതുതന്നെ..

Health

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

Published

on

നേരത്തെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? പുരുഷന്മാർ അറിഞ്ഞിരിക്കണം

നേരത്തെ കിടന്നുറങ്ങുന്ന സ്വഭാവമാണോ നിങ്ങളുടേത്. ഉണ്ടെങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍ന്മാര്‍ നേരത്തെ കിടന്നുറങ്ങുന്നത് ജീവനെടുക്കാന്‍ കഴിയുന്ന ഹൃദ്‌രോഗത്തിന്റെ സൂചനകളാണ് നല്‍കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് നല്‍കിയത്. പ്രായപൂര്‍ത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്.

ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.

Continue Reading

Men

ആ നോട്ടം ശരിയാണോ തെറ്റാണോ? പുരുഷ നോട്ടങ്ങളുടെ മനഃശാസ്ത്രം അറിയാം..

Published

on

നോട്ടം കണ്ടാൽ അറിയാം അവന്റെ കള്ളലക്ഷണം എന്ന് കേട്ടിട്ടില്ലേ? അതൊരു സത്യമാണ്. കണ്ണുകളുടെ ചലനവും നോട്ടവും ഒരാളുടെ സ്വഭാവം വ്യക്തമാക്കും. പുരുഷന്മാരുടെ ചില നോട്ടങ്ങൾ അറിഞ്ഞിരുന്നാൽ സ്ത്രീകൾക്ക് പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും.

സ്ത്രീ സൗന്ദര്യമാണ് പുരുഷനെ നോക്കാൻ പ്രേരിപ്പിക്കുന്നതെന്നു പറയാം..എങ്കിലും നോട്ടത്തിനും നല്ലതും ചീത്തയുമുണ്ട്. നോട്ട‌മേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാക്കുന്ന അത്രയും നേരം സ്ത്രീകളെ നോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, അസഭ്യ കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ എല്ലാ സ്ത്രീയെയും സഹികെടുത്താറുണ്ട്.

സംസാരിക്കുമ്പോൾ കണ്ണിലെ കൃഷ്ണമണികൾ വികസിച്ചാൽ അയാൾക്ക് നിങ്ങളോട് താല്പര്യമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. നേരെ നോക്കാതെ സംസാരിച്ചാൽ അയാൾക്ക് കള്ളത്തരമുണ്ടെന്നാണ് അർത്ഥം. ഇടത്തെ കോണിലേക്ക് കണ്ണ് പായിച്ച് സംസാരിച്ചാൽ അയാൾ ഓർമകളിൽ നിന്നാണ് സംസാരിക്കുക. വലത്തേക്കാണ് നോട്ടമെങ്കിൽ അയാൾ മെനയുകയാണ്.

സംസാരത്തിനിടെ ഒരാൾ താഴേക്കും മുകളിലേക്കും മാറി മാറി നോക്കിയാൽ അയാൾക്ക് സംസാരം ബോറടിച്ചു എന്നാണ് അർത്ഥം. മറ്റൊന്ന് കണ്ണിൽ കണ്ണിൽ നോക്കുന്നതാണ്. രണ്ടുപേർക്കും ഒരുപോലെ താല്പര്യമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ നോക്കുന്നത് കമിതാക്കളുടെ ബന്ധം ദൃഢമാക്കും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending