Food
പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന മീനാണു കരിമീൻ!! മലയാളികളുടെ പ്രിയപ്പെട്ട ഈ മത്സ്യത്തിന്റെ ചില പ്രത്യേകതകൾ അറിയാം
പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന മീനാണു കരിമീൻ!! മലയാളികളുടെ പ്രിയപ്പെട്ട ഈ മത്സ്യത്തിന്റെ ചില പ്രത്യേകതകൾ അറിയാം
കരിമീൻ : ഏകപത്നീവൃതക്കാരൻ….!!!
കേരളത്തിന്റെ മീനാണു കരിമീൻ.
ഏക പത്നീ വ്രതക്കാരൻ.
മാത്രമല്ല ഒരിക്കൽ ഇണയെ നഷ്ടപ്പെട്ടാൽ പിന്നീട് ഒരിക്കലും മറ്റൊരിണയെ സ്വീകരിക്കില്ല.
കരിമീൻ കുഞ്ഞുങ്ങൾ വളർന്ന് ഒരു പ്രായമായാൽ ഇണയുമായി കൂട്ടുചേർന്ന് നീന്തുന്നു. അതു കഴിഞ്ഞാൽ കൂടുകൂട്ടാനുള്ള ശ്രമങ്ങളായി. എപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കാൻ പറ്റിയ തെളിഞ്ഞ വെള്ളമുള്ള പ്രദേശം കണ്ടു പിടിച്ച്, തങ്ങളുടെ ശക്തമായ ചുണ്ടുപയോഗിച്ച് മരത്തിന്റെ വേരോ അതുപോലുള്ള സാധനങ്ങളോ പരുവപ്പെടുത്തി എടുക്കുന്നു. ഇനിയാണ് രസകരമായ വംശവർദ്ധനയ്ക്കുള്ള സംഗതി തുടങ്ങുന്നത്.
പെൺമത്സ്യം ഒരു മുട്ട വേരിൽ ഒട്ടിച്ചു വെയ്ക്കുകയായി. ഇതു കണ്ടു കൊണ്ട് നിൽക്കുന്ന ഭർത്താവ് ഒരു ബീജത്തെ അണ്ഡത്തിനു പുറത്ത് വിക്ഷേപിയ്ക്കുന്നു.
അടുത്ത മുട്ട ഭാര്യമത്സ്യം ഒട്ടിച്ചു വയ്ക്കുന്നു.
ഭർത്താവ് ബീജം ചേർത്തു വയ്ക്കുന്നു. ഒരു പ്രത്യേക സീക്വൻസിൽ ഇതു തുടരുന്നു.
അതു കഴിഞ്ഞാൽ രണ്ടു പേരും തങ്ങളുടെ മുട്ടകൾക്ക് കാവൽ നിൽക്കുകയായി.
15 ദിവസം ഭക്ഷണം തേടിപ്പോകാതെ നടത്തുന്ന ഈ ദീർഘതപസ് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതോടെ അവസാനിക്കുമെങ്കിലും ഒരാൾ ഭക്ഷണം തേടിപ്പോകുമ്പോൾ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ കാത്ത് ഒരാൾ കാവലിനുണ്ടാകും.
പരസ്പരം കാണാതിരിക്കുക എന്ന കാര്യം ഇവയ്ക്ക് ചിന്തിക്കാനേ വയ്യ. അപ്പോഴാകും ‘ദുഷ്ടനായ മനുഷ്യന്റെ’ വലയിൽ ഇവരിലൊരാൾ കുടുങ്ങുക. അതോടെ തന്റെ ഇണയെ ഓർത്ത് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു കരിമീനായി മാറും.
പരിപാവനമായ ഭാര്യാഭർത്തൃ ബന്ധം പഠിപ്പിച്ചുതരുന്ന ഈ കരിമീനാണു കേരളത്തിന്റെ സ്വന്തം മീൻ.ഇനി ഓരോ കരിമീനും എടുത്ത് കറു മുറാ കടിക്കുമ്പോൾ ഇതൊക്കെ ചിന്തിക്കുക…!!!
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
