Fashion
ട്രയൽ റൂമിൽ കേറി ഡ്രസ്സ് ഇട്ടു നോക്കി വാങ്ങുന്നവർ സൂക്ഷിക്കുക, കൂടെ പോരും ഈ രോഗങ്ങളും
ട്രയൽ റൂമിൽ കേറി ഡ്രസ്സ് ഇട്ടു നോക്കി വാങ്ങുന്നവർ സൂക്ഷിക്കുക, കൂടെ പോരും ഈ രോഗങ്ങളും
പലപ്പോഴും നമ്മള് നിസ്സാരമായി കാണുന്ന ചില സംഗതികളാണ് ചിലപ്പോള്‍ രോഗം സമ്മാനിക്കുന്നത്. ട്രയല്‍ റൂമുകള്‍ സമ്മാനിക്കുന്ന അഞ്ചു പ്രധാന അണുബാധകളെ കുറിച്ചു പ്രശസ്ത ചര്മരോഗവിദഗ്ധയായ അര്‍പ്പിത ഗോയല്‍ പറയുന്നു.
കരപ്പന് ( Scabies)
ശരീരത്തില്‍ പലയിടത്തായി ചൊറിഞ്ഞു തടിക്കുകയാണ് ഇതിന്റെ ലക്ഷണം. പ്രത്യകിച്ച് മടക്കുകളിലും മറ്റും. ചര്‍മത്തില്‍ നിന്നും മറ്റൊരാളുടെ ചര്‍മത്തിലേക്ക് ഇത് പകരും. ലൈംഗികബന്ധത്തിലൂടെയും പകരാം.
അണുബാധ (Fungal infection/tinea)
കടുത്ത ചൊറിച്ചില്‍ തന്നെയാണ് ഇതിന്റെയും തുടക്കം. ചൊറിഞ്ഞു ശരീരം പൊട്ടുകയും ചെയ്യും.
അരിമ്പാറ (Warts )
HPV വൈറസ് ആണ് ഇതിനു പിന്നില്‍. ഇത് ശരീരത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും വരാം.
കുരുക്കൾ (Molluscum contagiosum)
ശരീരത്തിന്റെ പലഭാഗത്തായി ഉണ്ടാകുന്ന കുരുക്കളെയാണ് Molluscum contagiosum എന്നു പറയുന്നത്. ഇത് വളരെ വേഗത്തില്‍ പകരും. ചിലപ്പോള്‍ ഇവ വേദനരഹിതമായിരിക്കും. എന്നാല്‍ വല്ലാത്ത അസ്വസ്ഥതയാണ് ഇതുണ്ടാക്കുക.
ചിക്കന്‍പോക്സ്
എല്ലാവർക്കും അറിയാവുന്ന പോലെ ചിക്കന്‍ പോക്സ് വേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. വായൂവിലൂടെ, ചര്മത്തിലൂടെയൊക്കെ ഇത് പടര്‍ന്നു പിടിക്കും. രോഗം ഉള്ള ആളുടെ വേഷം ഉപയോഗിച്ചാല്‍ വൈറസ് പടരാനുള്ള സാധ്യത രണ്ടിരട്ടി.
മേൽപ്പറഞ്ഞ രോഗങ്ങളെല്ലാം കടകളില്‍ വേഷം മാറി മാറി പരീക്ഷിക്കുന്നതിലൂടെ പിടിപെടാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ട് വസ്ത്രം ഇട്ടുനോക്കി വാങ്ങണം എന്നുള്ളവര്‍ ഏറ്റവും താഴെ നിന്നും എടുത്തു ട്രയല്‍ ചെയ്തു നോക്കുക.
മുകളില്‍ നിന്നും തിരഞ്ഞെടുക്കുന്നത് മിക്കപ്പോഴും ഒരുപാട് ആളുകള്‍ ഇട്ടുനോക്കിയതോ, തൊട്ടതോ ഒക്കെയാകാം. അതുപോലെ വീട്ടില്‍ എത്തിയാല്‍ വാങ്ങിയ വേഷം നന്നായി കഴുകി ഉണക്കി മാത്രം ഉപയോഗിക്കുക.
Fashion
ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..
ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.
പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.
ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.
ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.
Fashion
പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!
ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.
എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.
അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
