Health
ജീൻസ് കഴുകാതെ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! രോഗത്തിന് വളമിടുകയാണ് നിങ്ങൾ!
പൊതുവെ ഒരു ജീൻസ് മൂന്നും നാലും തവണയൊക്കെ ഇട്ടിട്ടാണ് എല്ലാവരും വൃത്തിയാക്കുന്നത്. ചിലപ്പോൾ മേടിച്ചതിൽ പിന്നെ കഴുകാത്ത ജീൻസും ലിസ്റ്റിൽ കാണും. അല്ലേ? എന്നും കഴുകണ്ടല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും ജീൻസ് ഉപയോഗിക്കുന്നത് തന്നെ. എന്നാൽ അറിഞ്ഞോളൂ, അലക്കാതെ ജീൻസ് ഉപയോഗിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് അസുഖങ്ങളുടെ കൂമ്പാരമാണ്.
ജീവിത ശൈലി രോഗങ്ങൾ കാരണം പൊറുതിമുട്ടുന്ന ആളുകൾക്കിടയിലേക്ക് കുഷ്ഠരോഗം വീണ്ടും വരാനുള്ള സാധ്യത പഠനങ്ങൾ പോലും ചൂണ്ടി കാണിക്കുന്നു. മുന്‍പ് നാലു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങള്‍ 25 മുതല്‍ 30 ശതമാനം പേരില്‍ കാണപ്പെടുന്നുവെന്ന് ചര്‍മരോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
ആദ്യം തന്നെ മനസിലാക്കേണ്ടത്, കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമല്ല ജീൻസ്. ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു കൂടുതല്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. വൃത്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ പിന്നോക്കം പോയതാണ് ചര്‍മരോഗങ്ങള്‍ കൂടാന്‍ കാരണം.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
