Health
ഉറങ്ങുന്ന പൊസിഷനനുസരിച്ച് ഭാഗ്യം മാറിമറിയും..പരീക്ഷിക്കാം ഈ കിടപ്പുരീതികൾ..
എങ്ങനെയെങ്കിലും കിടന്നുറങ്ങണം, എവിടെയെങ്കിലും ചുരുണ്ടുകൂടണം എന്ന് ചിന്തയുള്ളവരാണ് കൂടുതൽ പേരും. പക്ഷെ അങ്ങനെ കിടന്നുറങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യവും ചുരുണ്ടുകൂടും എന്ന കാര്യം അറിയാമോ? കിടപ്പുരീതിക്കനുസരിച്ചാണ് ഒരാളുടെ ഭാഗ്യം എന്ന് പറയപ്പെടുന്നു. വാസ്തുലക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ രീതികൾ അവലംബിക്കുന്നത്.
വിവാഹിതരല്ലാവർ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള മുറി വേണം തിരഞ്ഞെടുക്കാൻ. വസ്തു വിദഗ്ധർ ആണ് ഇത്തരത്തിൽ കിടപ്പു രീതികളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവാഹിതരായവർ തെക്ക് ഭാഗമാണ് കിടക്കാൻ തിരഞ്ഞെടുക്കേണ്ടത്.
വടക്ക് ദിക്കിലേക്ക് തല വെച്ച് കിടന്നാൽ അഭിവൃദ്ധി ഉണ്ടാകില്ലെന്നാണ് പറയുന്നത്. എന്നാൽ കാലുകളാണ് വടക്ക് ദിക്കിലെങ്കിൽ വലിയ ഭാഗ്യമാണ് വരാനിരിക്കുന്നത്. മാത്രമല്ല കിഴക്ക് ദിക്കിലേക്ക് കാലുകൾ വെച്ചാലും നല്ലതാണ്.
കിഴക്കിലേക്ക് കാലുകൾ വെച്ച് കിടന്നാൽ നല്ല മനശാന്തി കിട്ടും. സൽപ്പേരും അഭിവൃദ്ധിയുമുണ്ടാകുമെന്നും വാസ്തു വിദഗ്ദ്ധർ പറയുന്നു. ഇതൊക്കെ നമ്മൾ സ്വയം തിരഞ്ഞെടുക്കുന്നതാണ്. എന്നാൽ കിടന്നുറങ്ങുമ്പോൾ പലരും പല പൊസിഷനുകളാണ് ഉപയോഗിക്കുക.
മലർന്നു കിടന്നുറങ്ങുന്നവരാണ് കൂടുതലും.കൈകൾ ശരീരത്തിന്റെ ഇരുവശത്തും ചേർത്ത് വെച്ചാണ് കിടക്കുന്നതെങ്കിൽ അത്തരക്കാർ വ്യക്തമായ അഭിപ്രായങ്ങൾ ഉള്ളവരാണ്. അവർക്ക് നിലപാടുകൾ ഉണ്ടെങ്കിലും ശബ്ദമുയർത്താൻ താല്പര്യപ്പെടാത്തവരുമാണ്.
കൈകൾ മുകളിലേക്ക് വെച്ച് കമിഴ്ന്നു കിടന്നുറങ്ങുന്നവർക്ക് ചില രഹസ്യങ്ങൾ ഉണ്ടെന്നു പറയുന്നു. അവർ പക്ഷെ സമൂഹത്തോട് അടുത്തിടപഴകുന്നവരുമാണ്.
വശങ്ങളിലേക്ക് ചെരിഞ്ഞ് കൈകൾ ചേർത്ത് വെച്ച് കിടക്കുന്നത് പൊതുവായി എല്ലാവരും ഇഷ്ടപ്പെടുന്ന പൊസിഷൻ ആണ്. ഇവർ അടുത്തിടപഴകുമെങ്കിലും എല്ലാം സംശയത്തോടെ നോക്കികാണുന്നവർ കൂടി ആയിരിക്കും. നിങ്ങളുടെ കിടപ്പു രീതികൾ ശെരിയല്ലെങ്കിൽ ഇതിനനുസരിച്ച് ഒന്ന് പരീക്ഷിച്ച് നോക്കൂ.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
