Living
പൊതുവേദിയിൽ ഇനി വിറയ്ക്കില്ല..ആത്മവിശ്വാസത്തോടെ സംസാരിക്കാൻ 10 വഴികൾ..
നാലാളുകളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിഞ്ഞാൽ അതിനപ്പുറം ലോകം കീഴടക്കാൻ ഇല്ല എന്ന് വേണം പറയാൻ. കാരണം ഒരാളുടെ ചുറുചുറുക്കും വാക്‌ചാതുരിയും പ്രസന്നതയുമൊക്കെ പ്രകടിപ്പിക്കപ്പെടുകയാണ് ഒരു വേദിയെ അഭിമുഖീകരിക്കുമ്പോൾ. ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചാളുകൾ കൂടുന്നിടത്ത് സംസാരിക്കാൻ പലർക്കും ഭയമാണ്. ഈ ഭയം മാറ്റാൻ ചില പൊടിക്കൈകളുണ്ട്..തത്സമയം പ്രേക്ഷകർക്ക് മുന്നിൽ ഒരു പ്രസംഗം നടത്തുന്ന രീതിയോ പ്രവൃത്തിയോ ആണ് പബ്ലിക് സ്പീക്കിംഗ് അല്ലെങ്കിൽ പ്രസംഗം എന്ന് പറയുന്നത്.
സ്വയം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. നമ്മളെന്താണെന്നു ഒരു ബോധം നമുക്ക് വേണം. ഒരു ചൈനീസ് പഴഞ്ചൊല്ലുണ്ട് ; മറ്റുള്ളവരെ അറിയുന്നത് അറിവാണ്, സ്വയം അറിയുന്നത് ജ്ഞാനമാണ്. സ്വയം രൂപപ്പെടാൻ , നിങ്ങൾ സ്വയം അറിഞ്ഞിരിക്കണം. നിങ്ങളുടെ ശക്തി വിശകലനം ചെയ്യുകയും അവ പരമാവധി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും വേണം. നിങ്ങളുടെ ബലഹീനതകൾ വിശകലനം ചെയ്യുകയും അത് നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യണം.
വ്യക്തമായി ആശയവിനിമയം നടത്തുക. അതാണ് ഒരു വേദിയിൽ സംസാരിക്കുമ്പോൾ അത്യാവശ്യമായി വേണ്ടത്. പരസ്യമായി സംസാരിക്കുന്നത് ഒരു കല തന്നെയാണ്. ഇതിനു രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്ന്, വിഷയം. മറ്റൊന്ന് അവതരണം. നല്ലൊരു വിഷയം എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രസക്തി. ആളുകളെ സ്വാധീനിക്കാൻ പറ്റുന്ന വിഷയമായിരിക്കണം. വളരെ തെളിമയോടെ ഒഴുക്കോടെ സംസാരിക്കണം. വിഷയത്തിൽ നല്ല ഗ്രാഹ്യമുണ്ടായിരിക്കണം.
നിരന്തരം തയ്യാറെടുപ്പുകൾ നടത്തണം. തയ്യാറെടുപ്പിന് പകരമായി ഒന്നിനും കഴിയില്ല. വിരലിലെണ്ണാവുന്നത്ര പ്രാസംഗികര്ക്ക് മാത്രമേ സ്വാഭാവികമായി പൊതുവേദിയിൽ സംസാരിക്കാനുള്ള അഭിരുചി ഉള്ളൂ. വിജയകരമായ പല പ്രാസംഗികരും അവരുടെ പൊതു സംസാര ശേഷി മെച്ചപ്പെടുത്തുന്നതിനായി മാസങ്ങളോളവും വർഷങ്ങളോളവും പരിശീലിക്കുകയും ചെയ്യുന്നു.കണ്ണാടിയുടെയോ സുഹൃത്തുക്കളുടെയോ മുന്നിൽ നിങ്ങൾ പറഞ്ഞു പരിശീലിക്കുക.
നിങ്ങളുടെ കേൾവിക്കാരെ അറിയണം. അവർ ഏത് രീതിയിൽ ഉള്ളവരാണ് എന്നൊക്കെ പ്രായത്തിന്റെയും വിഷയത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ മനസിലാക്കണം.
ഒരു പ്രസംഗത്തിന്റെ ദൈർഘ്യം പരിഗണിക്കേണ്ടതുണ്ട്. പ്രസംഗം ഏകദേശം 20 മുതൽ 25 മിനിറ്റ് വരെ ദൈർഘ്യമുള്ളതായിരിക്കണം. അതിലധികമോ അതിൽ കുറവോ ആണെങ്കിൽ ആ പ്രസംഗം ആളുകളിൽ യാതൊരു സ്വാധീനവും ചെലുത്തില്ല.
പ്രസംഗത്തിന് നാല് ഭാഗങ്ങൾ ഉണ്ട്. ശീർഷകം, ആമുഖം, ശരീരം, ഉപസംഹാരം( title, introduction, body, conclusion). ഇതെല്ലം ഒരു ശരീരം പോലെ കൃത്യമായി യോജിച്ചാൽ മാത്രമേ ഒരു പ്രസംഗം വിജയകരമാകു. എല്ലാത്തിലും ഉപരി നിങ്ങൾ എങ്ങനെ തുടക്കമിടുന്നു അതിനനുസരിച്ച് ഇരിക്കും സദസിന്റെ പ്രതികരണം. അത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ശ്രോതാക്കളുടെ മനസിൽ ഇടം നേടണം. അതിനു പ്രസംഗത്തിന്റെ ഓരോ ഭാഗങ്ങളും പങ്കുവഹിക്കുന്നു. ഒരു പ്രസംഗത്തിന്റെ മൂന്ന് ഘടകങ്ങൾ പരിശോധിക്കാം – ആമുഖം, ശരീരം, ഉപസംഹാരം. അതായത് ശ്രോതാവിന് പരിചിതമായ ഹ്രസ്വ വാക്കുകൾ ഉപയോഗിക്കുക.നിങ്ങളുടെ സ്വന്തം വാക്കുകൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. അത് ആളുകൾക്കിടയിൽ ഒരു ബ്രാൻഡ് രൂപം കൊള്ളാൻ സഹായിക്കും.
പ്രസംഗത്തിന്റെ ബോഡിയിലാണ് അതിന്റെ പ്രമേയം ഉൾക്കൊള്ളുന്നത്. അതിനാൽ ശ്രോതാക്കൾക്ക് യുക്തിസഹമായ വിവരങ്ങൾ നൽകാൻ ശ്രമിക്കണം.
ഉപസംഹാരത്തിലേക്ക് നീങ്ങുമ്പോൾ ഒരിക്കലും സദസിനു അപൂർണത തോന്നരുത്. വളരെ വ്യക്തമായി തന്നെ ലളിതമായി പ്രസംഗം അവസാനിപ്പിക്കാം. ഇത്രയുമൊക്കെ ഒന്നു ശീലമാക്കിയാൽ തീർച്ചയായും നിങ്ങൾക്ക് ഒരു ഗംഭീര പ്രസംഗികനാകാം.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
