Food
ഉരുളക്കിഴങ്ങു ചോളം പിരളൻ, പനീർ ദിൽറൂബ; രണ്ടു വെറൈറ്റി വിഭവങ്ങൾ!
ഉരുളക്കിഴങ്ങു ചോളം പിരളൻ
1. ഉരുളക്കിഴങ്ങ് – അരക്കിലോ
2. ചോളം ഉതിർത്തെടുത്ത ചോളമണികൾ – അരക്കിലോ
3. സവാള – ഒന്ന്
വെളുത്തുള്ളി – നാല് അല്ലി
വറ്റൽമുളക് – രണ്ട്–മൂന്ന്
ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – രണ്ട്
കസ്കസ് – ഒരു വലിയ സ്പൂൺ
4. എണ്ണ – അഞ്ചാറു വലിയ സ്പൂണ്‍
5. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
6. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂണ്‍
വെള്ളം – അല്പം
7. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഉരുളക്കിഴങ്ങു പുഴുങ്ങി െതാലി കളഞ്ഞശേഷം െചറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.
∙ ചോളവും വേവിച്ചു മാറ്റിവയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ അല്പം വെള്ളം ചേർത്തു മയത്തിൽ അരച്ചുവയ്ക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, അരച്ച മസാല ചേർത്തു നന്നായി വഴറ്റുക.
∙ എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റി വേവിക്കുക. തക്കാളി വെന്തശേഷം വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചോളവും പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും അല്പം െവള്ളവും േചർത്തിളക്കുക.
∙ ഏകദേശം അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കണം.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

പനീർ ദിൽറൂബ
1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട – എല്ലാം കൂടെ ഒരു െചറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – നാലു ചെറിയ സ്പൂൺ
3. സവാള – 100 ഗ്രാം, അരച്ചത്
4. കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ
5. ൈതര് അടിച്ചത് – രണ്ടു െചറിയ സ്പൂൺ
6. േതൻ – അര ചെറിയ സ്പൂൺ
കുങ്കുമപ്പൂവ് – ഒരു നുള്ള്
7. മുളകുെപാടി – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
9. പനീർ – 300 ഗ്രാം
പാകം െചയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിക്കുക.
∙ ഇതിൽ സവാള അരച്ചതു േചർത്തു വഴറ്റി േഗാൾഡൻബ്രൗൺ നിറമാകുേമ്പാൾ കശുവണ്ടിപ്പരിപ്പ് അരച്ചതു ചേർത്തു വഴറ്റണം.
∙ ഇതിലേക്കു ൈതരു ചേർത്തിളക്കി യശേഷം േതനും കുങ്കുമപ്പൂവും േചർത്തിളക്കണം.
∙ ഇതിൽ ഏഴാമത്തെ ചേരുവയും േചർത്തിളക്കി, പഞ്ചസാരയും ചേർത്തു മൂ ന്നു മിനിറ്റ് േവവിക്കുക.
∙ ഇതിൽ ഹാർട്ട് ആകൃതിയിൽ മുറിച്ച പനീര്‍ േചർത്തു വേവിച്ച് അടുപ്പിൽ നിന്നു വാങ്ങുക.

Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്‍ഗങ്ങള്‍ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള് പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ