Health
കോഫി നിങ്ങളുടെ ശാരീരിക അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിന്റെ കാരണങ്ങൾ
ഒരുപാട് ഗുണങ്ങൾ കോഫി നിങ്ങൾക്ക് നൽകുന്നുണ്ട്. ശാസ്ത്രീയമായി നോക്കിയാൽ കാൻസർ, പ്രമേഹം, വിഷാദം, കരളിന്റെ സിറോസിസ്, മുതലായവ തടയുന്നതിൽ കോഫിയുടെ പങ്ക് വളരെ വലുതാണ്. അതുപോലെ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും കോഫിയിൽ ഉണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം ഒരു പ്രഭാത ദിനചര്യയിൽ കാപ്പിക്കുള്ള സ്ഥാനം ഒഴിവാക്കാനാകാത്തതാണ്.
കോഫി എല്ലാവര്ക്കും ഒരുപോലെ ആണോ? അല്ല എന്നാണ് ഉത്തരം. ചിലർക്ക് അത് ദോഷമൊന്നും വരുത്തില്ലെങ്കിലും ചിലരെ സംബന്ധിച്ച് ദോഷകരമായി ബാധിക്കും. നിങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, അല്ലെങ്കിൽ ഹോർമോണുമായി ബന്ധപ്പെട്ട അവസ്ഥകൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരാണെങ്കിൽ കോഫിയുടെ ദോഷവശങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കോഫിയെക്കുറിച്ച് അത്ര അറിയപ്പെടാത്ത ചില വസ്തുതകൾ ഇതാ;
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. കഫീൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയാണ്. ഹൈപ്പോഗ്ലൈസീമിയ ഉള്ള ആളുകൾക്ക് ഇത് പ്രത്യേകിച്ച് അപകടകരമാണ്.
നമ്മുടെ സ്ട്രെസ് ഹോർമോണായ കൂടുതൽ കോർട്ടിസോൾ പുറപ്പെടുവിക്കാൻ കോഫി അഡ്രീനലുകളെ പ്രചോദിപ്പിക്കും. അപ്പോൾ നമുക്ക് കാപ്പി കുടിക്കുമ്പോൾ ഊർജം അനുഭവപ്പെടും. എന്നാൽ നമ്മിൽ പലരും മനസ്സിലാക്കാത്ത കാര്യം, നമ്മുടെ ക്ഷീണിച്ച അഡ്രീനലുകളാണ് പലപ്പോഴും ഉറക്ക പ്രശ്നങ്ങൾ, വൈകാരികമായി ദുർബലത, വിഷാദം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നത്. അഡ്രീനൽ ക്ഷീണം അനുഭവിക്കുമ്പോൾ കാപ്പി കുടിക്കുന്നത് വിരോധാഭാസമാണ്.
ലെവോത്തിറോക്സിൻ (സിന്തറ്റിക് തൈറോയ്ഡ് ഹോർമോൺ) ആഗിരണം ചെയ്യുന്നതിനെ കോഫിയുടെ ഉപയോഗം സ്വാധീനിക്കും. അതുകൊണ്ടാണ് തൈറോയ്ഡ് രോഗികൾ കാപ്പി കുടിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഹോർമോൺ റീപ്ലേസ്മെന്റ്റ് ഗുളിക കഴിക്കേണ്ടത്.
ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്ന സ്ത്രീകൾക്ക് ഗർഭം അലസാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സാഹചര്യങ്ങൾക്കും ശാരീരിക അവസ്ഥയ്ക്കും അനുസരിച്ച് വേണം കാപ്പി കുടിക്കുന്നത് ശീലമാക്കുവാൻ. ശീലമാണെങ്കിൽ ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് ഉപേക്ഷിക്കുകയും ചെയ്യണം.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
