Living
ടെൻഷൻ വേണ്ട, പങ്കാളിയുടെ വിവാഹേതര ബന്ധം പ്രതിസന്ധികളില്ലാതെ ഒഴിവാക്കാം..
കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിവാഹേതര ബന്ധങ്ങൾ. ചിലർ സാഹചര്യം കൊണ്ടും ചിലർ പ്രണയിച്ച് ഒന്നിക്കാൻ സാധിക്കാതെ വിവാഹ ശേഷവും തുടരുന്ന ഇത്തരം ബന്ധങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊലപാതകം, കുഞ്ഞുങ്ങളെ ഇല്ലാതാക്കുക തുടങ്ങി ഞെട്ടിക്കുന്ന വാർത്തകളാണ് ഇത്തരം ബന്ധങ്ങളുടെ പരിണിത ഫലമായി അടുത്ത കാലത്ത് കാണുന്നത്. ദാമ്പത്യത്തിലെ ചില ഉലച്ചിലുകളാണ് ഇത്തരം ബന്ധങ്ങളിൽ ആശ്രയിക്കാൻ കാരണമാകാറുള്ളത്. എന്നാൽ നിങ്ങൾക്ക് വിവാഹേതര ബന്ധം നിയന്ത്രിച്ച് ജീവിത പങ്കാളിക്കൊപ്പം സ്വസ്ഥമായി ജീവിതം വീണ്ടും ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനു വഴിയുണ്ട്.
ചെറിയ സ്വരച്ചേർച്ചയില്ലായ്മയാണ് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം തന്നെ. ഭാര്യക്കോ ഭർത്താവിനോ ഉണ്ടാകുന്ന അകൽച്ച മാറ്റി ബന്ധങ്ങൾക്ക് വളമാകുന്നു. എന്താണ് ദാമ്പത്യത്തിലെ പ്രശ്നമെന്ന് കണ്ടെത്തി പരിഹരിച്ചാൽ വളരെ എളുപ്പമാണ്. മറ്റൊരാളോട് ആകർഷണം അപ്പോൾ തോന്നില്ല. തോന്നേണ്ട ആവശ്യവും ഇല്ല.
എന്നാൽ ആ പ്രശ്നം പരിഹരിച്ചാലും കാമുകി അല്ലെങ്കിൽ കാമുകനെ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ പത്രങ്ങളുടെ മുൻപേജുകളിൽ വർത്തയാകാനാണ് പിന്നെ സാധ്യത. അതിലും എളുപ്പം ആ ബന്ധം ഒഴിവാക്കുന്നത് തന്നെയാണ്. അവരോട് കാര്യം തുറന്നു പറഞ്ഞ് നിയന്ത്രിക്കാം.
മറ്റൊന്ന് ഇങ്ങനെയൊരു ബന്ധമുണ്ടായാൽ അത് പങ്കാളിയോട് തുറന്നു പറയുന്നതാണ് നല്ലതെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. പക്ഷെ അങ്ങനെയൊരു അവസരം തങ്ങൾക്കിടയിലുണ്ടോ എന്ന് പരിശോധിക്കണം. സമയവും സാഹചര്യവും അനുസരിച്ച് ദാമ്പത്യത്തെ ബാധിക്കാത്ത രീതിയിൽ പങ്കാളിയോട് അവതരിപ്പിക്കാം.
വിവാഹേതര ബന്ധങ്ങളിൽ നിന്നും പുറത്തു കടക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഓർക്കുക. ഒരിക്കൽ അങ്ങനെ അതിജീവിച്ച് വന്നാൽ പിന്നീട് അത് ഇരുവരും ആവർത്തിക്കില്ലെന്ന് ഉറപ്പായിരിക്കണം. പിന്നീട് ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും പങ്കാളിയുടെ പഴയ ബന്ധം വലിച്ചിടാനുള്ള വേദിയാക്കരുത്. മനസികമായ ഐക്യം കാത്തുസൂക്ഷിച്ചാൽ ഈ ദുർഘടഘട്ടം അതിവേഗം ഒന്നിച്ച് മറികടക്കാൻ സാധിക്കും.
Living
ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!
ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.
ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.
ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.
പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.
ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.
ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.
ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.
പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.
ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.
Living
പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..
ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.
വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.
ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.
പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള് കൂടുതലായി ഒരാളോട് സംസാരിച്ചാല്, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല് മീഡിയയില് ചിലവിട്ടാല്,ഇവർ എതിർക്കും.
നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…