Connect with us

Living

എല്ലാത്തിനോടും മടുപ്പാണോ? എങ്കിൽ ജീവിത രീതിയിൽ മാറ്റം വരുത്തി പുത്തൻ തുടക്കം കുറിക്കാം..

Published

on

മടുപ്പുളവാക്കുന്ന ജോലി, സമ്മർദ്ദം, സഹൃദങ്ങളിലെ വിള്ളലുകൾ, ബന്ധങ്ങളുടെ ഉലച്ചിൽ..ഇങ്ങനെ ആകെ മടുത്ത് നിൽക്കുന്ന അവസ്ഥയിലാണോ നിങ്ങൾ ? ഇന്ന് പലരും അനുഭവിക്കുന്ന ഒരു മാനസിക അവസ്ഥയാണിത്. മറ്റൊരു പ്രശ്നവും കാണില്ല. പക്ഷെ പൊരുത്തപ്പെടാനാകാത്ത ഒരു ലോകത്ത് വീർപ്പു മുട്ടി കഴിയുകയാണ് പലരും. ഇത്തരം സാഹചര്യങ്ങൾക്ക് ഒരു മാറ്റമുണ്ടാകില്ല, ജീവിതം ഇങ്ങനെയാണ് എന്നൊക്കെ വിശ്വസിക്കുന്നവരാണ് കൂടുതലും. പക്ഷെ അതൊരു തെറ്റിദ്ധാരണയാണ്. കാരണം നമ്മുടെ ജീവിതത്തിന്റെ വിധികർത്താവ് നമ്മൾ തന്നെയാണ്. മടുത്ത് നിൽക്കുന്ന ജീവിതത്തിൽ നിന്നും ഒരു വലിയ മാറ്റം വളരെ എളുപ്പമാണ്. പക്ഷെ അതിനുവേണ്ട തീരുമാനങ്ങൾ അല്പം ബുദ്ധിമുട്ടേറിയതുമാണ്.

ആഗ്രഹിക്കാത്ത, ഇഷ്ടമല്ലാത്ത ഒരു ജോലിയിൽ കടിച്ചുതൂങ്ങുന്നയാളാണെങ്കിൽ ആദ്യം തന്നെ വളരെ ശക്തമായ മനസോടെ ആ ജോലി ഉപേക്ഷിക്കാൻ തയ്യാറാകണം. പഴിചാരാനും തളർത്താനും ഒരുപാട് പേരുണ്ടാകും. പക്ഷെ തളരരുത്. നിങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ജീവിതത്തെ പുനർ നിർവചിക്കാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷെ ഇതെല്ലാം ഒറ്റ ദിനം കൊണ്ട് പടുത്തുയർത്തതാം എന്ന് വിചാരിക്കരുത്. ഒരു മാറ്റം ആഗ്രഹിക്കുമ്പോൾ ക്ഷമയോടെ ഘട്ടങ്ങളായി അത് ആവിഷ്കരിക്കാൻ ശ്രമിക്കണം.

എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടങ്ങൾ,ഇഷ്ടക്കേടുകൾ, നേടാനാഗ്രഹിക്കുന്നത് അതൊക്കെ വിശദമായി ആലോചിക്കണം. സ്വയം ഒരു ബോധ്യം സൃഷ്ടിക്കണം. നിങ്ങളുടെ ജീവിതരീതി മാറ്റങ്ങളെ പിന്തുണയ്ക്കുന്നവർ കുറവായിരിക്കും. അത്തരക്കാരെ പരമാവധി കേൾക്കാൻ ശ്രമിക്കാതിരിക്കുക. മാറ്റങ്ങളെ അംഗീകരിക്കുന്ന സൗഹൃദങ്ങളെ ചേർത്ത് നിർത്തുക.

ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങൾ മാനസികമായും ശാരീരികമായുമൊക്കെ നമുക്ക് നല്ലതാണോ, ആഗ്രഹിക്കുന്ന രീതിയിലാണോ എന്ന് വ്യക്തമായി പരിശോധിക്കണം. ജീവിതരീതിയിൽ മാറ്റങ്ങൾ ആഗ്രഹിക്കുമ്പോൾ ഈ ഘട്ടം ഏറ്റവും പ്രയാസമായി തോന്നാം. പക്ഷെ നിങ്ങൾ ചിന്തിക്കേണ്ടത് കുട്ടി ആയിരുന്നപ്പോൾ എല്ലാം പുതിയതായി നമ്മിലേക്ക് രൂപപ്പെടുകയായിരുന്നു. അതെ കാര്യമാണ് ഇവിടെയും നടക്കുന്നത്.ചുറ്റുപാടിനനുസരിച്ച് നമ്മളിൽ ഓരോന്നൊക്കെ രൂപപ്പെട്ടു ചെറുപ്പത്തിൽ. എന്നാൽ ഇപ്പോൾ സാഹചര്യത്തിനനുസരിച്ച് നമുക്ക് സ്വയം .മാറാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് ചിന്തിക്കുക.

ഈ മാറ്റങ്ങൾ കൊണ്ട് നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത്? ജീവിതത്തിലെ ഏത് ഭാഗത്താണ് മാറ്റങ്ങൾ ആവശ്യം? അതിൽ കുടുംബം ഉൾപ്പെടുമോ? ഇതൊക്കെ വിശകലനം ചെയ്ത് വരാനുള്ള മാറ്റങ്ങളെ എഴുതി തയ്യാറാക്കുക. പെട്ടെന്ന് മാറ്റാൻ സാധിക്കുന്നതും സമയം വേണ്ടതുമായ മാറ്റങ്ങൾ തരം തിരിച്ച് വേണം എഴുതാൻ. ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ നമുക്ക് വളരെ എളുപ്പമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ മാറ്റങ്ങളെ നിങ്ങൾ സ്വീകരിക്കുമ്പോൾ ഒപ്പം നിൽക്കാൻ സാധിക്കുന്ന സുഹൃത്തുക്കളെ ചേർത്ത് നിർത്തുക.

ഇനി മെല്ലെ ജീവിതത്തിൽ പ്ലാൻ ചെയ്തതിനനുസരിച്ച് മാറ്റങ്ങൾ പ്രാവർത്തികമാക്കുക. ഭക്ഷണ ശൈലിയാണെങ്കിൽ അങ്ങനെ, മനസികമായിട്ടെങ്കിൽ അങ്ങനെ. സ്വയം രൂപപ്പെടുക എന്ന് തന്നെ ഈ ഒരു പരിണാമത്തെ വിശേഷിപ്പിക്കാം. ആഗ്രഹിച്ച രീതിയിൽ ജീവിതത്തെ ജീവിത ശൈലിയെ കൈപ്പിടിയിലാക്കാൻ സാധിച്ചാൽ പിന്നെ അനാവശ്യ ചിന്തകളോ മടുപ്പിനോ സാധ്യമല്ല. പ്രായ ഭേദമില്ലാതെ ഈ ജീവിത രീതി മാറ്റങ്ങൾക്ക് ആർക്കും തയ്യാറാകാം. കാരണം പൂർണ തൃപ്തിയോടെ മാത്രമേ നമുക്ക് സ്വന്തം ജീവിതത്തെ എന്നും ഉൾകൊള്ളാൻ സാധിക്കു. അപ്പോൾ ഇനി വൈകേണ്ട, മാറ്റങ്ങൾക്ക് തുടക്കമിട്ടോളു..

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending