Health
മൂക്കത്താണോ ശുണ്ഠി? മക്കളുടെ മുൻകോപം നിയന്ത്രിക്കാൻ 6 വഴികൾ
പൊതുസ്ഥലത്ത് വളരെ ശാന്തമായ ഒരു പാർട്ടി നടക്കുമ്പോൾ പെട്ടെന്ന് ഉയരുന്ന കരച്ചിൽ, വായിൽനിന്നും പൊട്ടിത്തെറിച്ച് വീഴുന്ന വാക്കുകൾ.. നോക്കുമ്പോൾ കാണാം ക്ഷുഭിതയായ മകനെ, അല്ലെങ്കിൽ മകളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട് അവരുടെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന ഒരു അമ്മയെ. ശരിക്കും പല അമ്മമാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ നിസ്സഹായാവസ്ഥയാണ് ഇത്. എന്തൊരു കുട്ടിയാണിത്, പെരുമാറാൻ അറിയില്ലേ എന്നൊക്കെ കാണുന്നവർ ചിന്തിക്കും. അമ്മമാരും സഹികെടുമ്പോൾ ചിന്തിച്ച് പോകും എന്തുകൊണ്ടിങ്ങനെ എന്ന്. ആദ്യം തന്നെ മനസിലാക്കുക, ദേഷ്യം ഒരു മോശം സ്വഭാവരീതിയല്ല, അതൊരു വികാരമാണ്.
വികാരം മനുഷ്യന് പ്രകടിപ്പിക്കാനുള്ളതാണ്. സ്നേഹമാകട്ടെ. ദേഷ്യമാകട്ടെ എന്തുതന്നെയുമാകട്ടെ അത് പ്രകടിപ്പിച്ചില്ലെങ്കിൽ ഒരു മനുഷ്യനെ സംബന്ധിച്ച് അവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ ഭീകരമായിരിക്കും. അപ്പോൾ കുട്ടികളുടെ കാര്യം ചിന്തിക്കു. പക്ഷെ ഈ പെരുമാറ്റം നോർമൽ ആണെന്നാണോ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കും. അല്ല. ഒരിക്കലും ഇത് നോർമൽ അല്ല.
ദേഷ്യം ഒരു രണ്ടാമത്തെ കാര്യം മാത്രമാണ്. ദേഷ്യത്തിന് മുൻപ് കുഞ്ഞിനെ ബുദ്ധിമുട്ടിച്ച ഒരു കാരണമുണ്ടാകും. വിശപ്പ്, പേടി, നാണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആ ദേഷ്യത്തിന് അടിസ്ഥാനമായി ഉണ്ടാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആദ്യം തന്നെ അമ്മമാർ തിരിച്ചറിയണം ആ ദേഷ്യത്തിന്റെ കാരണമെന്താണെന്ന്. കാരണം മനുഷ്യൻ വേദനയോട് പ്രതികരിക്കുന്ന ഒരു രീതി തന്നെ ദേഷ്യത്തിലൂടെയാണ്. ദേഷ്യപ്പെടുമ്പോൾ വൈകാരികമായ ഒരു വേദനയ്ക്ക് ശമനം ലഭിക്കും.
എന്നാൽ എപ്പോഴും ദേഷ്യം ഇത്തരത്തിൽ ആവണമെന്നില്ല. ചില ഗുരുതര അസുഖങ്ങൾ കാരണവും ഇത്തരത്തിൽ കുട്ടികൾ പെരുമാറാൻ സാധ്യത ഉണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ അവർക്ക് എന്താണ് തോന്നുന്നതെന്നു സ്വയം പോലും തിരിച്ചറിവ് ഉണ്ടാകില്ല.
ദേഷ്യം ഒരു മോശം പെരുമാറ്റമാണെന്ന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചാണ് ചിലർ നിയന്ത്രിക്കുന്നത്. അത് വലിയ തെറ്റാണ്. മുതിർന്നു കഴിയുമ്പോൾ അവർക്ക് ഒരു പ്രശ്നത്തെ അഭിമുഖീകരിക്കാൻ അറിയാതെ വരും. മാനസിക സംഘർഷം കരഞ്ഞു തീർത്താൽ അത് തെറ്റാണെന്നു വിചാരിച്ച് അടക്കിപിടിക്കും. ദേഷ്യം പ്രകടിപ്പിക്കാതെ അടക്കി വെച്ച് ബുദ്ധിമുട്ടും.
കുട്ടികൾ ഇത്തരത്തിൽ പെരുമാറുമ്പോൾ അമ്മമാർ മനസിലാക്കുക, നമ്മൾ കുഞ്ഞുങ്ങളെ പോലെ പെരുമാറരുത്. നമ്മളാണ് മുതിർന്നവർ. കുഞ്ഞുങ്ങൾ നിയന്ത്രം വിടുമ്പോൾ അമ്മമാർ തല ഭിത്തിയിലിടിച്ചും, കുഞ്ഞിനെ ശാപ വാക്കുകൾ കൊണ്ട് പൊതിഞ്ഞും പെരുമാറാറുണ്ട്. അത് തെറ്റാണ്. നിങ്ങൾ ഇത്തരത്തിൽ പെരുമാറി കുഞ്ഞുങ്ങളുടെ വികാരപ്രകടനം തെറ്റാണെന്നു സ്ഥാപിക്കരുത്.
കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അമ്മമാർ പ്രാപ്തരാകണം. അവരുടെ ദേഷ്യത്തിന്റെ കാരണം കണ്ടെത്തുന്നതിനൊപ്പം അവരെ ആശ്വസിപ്പിക്കാനും സാധിക്കണം. എളുപ്പത്തിൽ അതിനു സാധിക്കില്ല. ആദ്യം അമ്മമാർ സ്വയം അവരുടെ അക്ഷമ നിയന്ത്രിക്കാൻ പഠിക്കണം.
കുഞ്ഞിനെ മനസിലാക്കാൻ ശ്രമിക്കണം ഇതൊരു മോശം കാര്യമല്ല എന്നത്. ദേഷ്യം സ്വാഭാവിക വികാരമാണെന്നും അത് നിയന്ത്രിക്കാൻ പഠിക്കണമെന്നും സ്നേഹപൂർവ്വം പറഞ്ഞുകൊടുക്കാം. കുടുംബമൊന്നിച്ച് ദേഷ്യം നിയന്ത്രിക്കാൻ ഉള്ള വഴികൾ ചർച്ച ചെയ്യാം, കുട്ടിക്ക് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ സമ്മാനമായി നൽകാം. എപ്പോഴും അമ്മമാർക്ക് മാത്രമേ കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസിലാകൂ. എന്നാൽ കുടുംബത്തിന്റെ മൊത്തത്തിലുള്ള പിന്തുണയും ഇവർക്ക് വേണം.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…