Health
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
ഇന്നത്തെ കാലത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ പ്രയാസമാണ്. ജീവിത സാഹചര്യവും തിരക്കും എല്ലാം ചേർന്ന് ബന്ധങ്ങൾ പരിപാലിക്കാൻ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ചിലരെ കണ്ടിട്ടില്ലേ, എഴുപതാം വയസിലും പ്രണയത്തിനും കുസൃതിക്കും ഒട്ടും കുറവുണ്ടാകില്ല. ഇത്തരം ബന്ധങ്ങൾ കണ്ട് അസൂയപ്പെടാറാണ് ഇന്നത്തെ തലമുറ ചെയ്യുന്നത്. എന്നാൽ ഒന്ന് ശ്രമിച്ചാൽ ആരോഗ്യകരമായ ബന്ധം പരിപാലിക്കാൻ വളരെ എളുപ്പമാണ്.
ആത്മാർത്ഥതയാണ് അടിസ്ഥാനപരമായി വേണ്ടത്. എല്ലാം തുറന്ന് പറയാനും ഈ ബന്ധം എന്നും നിലനിൽക്കണമെന്നും പങ്കാളികൾ ആത്മാർത്ഥമായി ആഗ്രഹിക്കണം. പരസ്പരം കുറവുകൾ അംഗീകരിച്ച് കുറ്റപ്പെടുത്താതെ മുന്നോട്ട് പോയാൽ ജീവിതം ഹാപ്പിയാണ്.
വിട്ടുവീഴ്ചയാണ് മറ്റൊരു പ്രധാന കാര്യം. ചിലർ അതിനെ ത്യജിക്കുക എന്ന് പറയും. പക്ഷേ ഏറ്റവും പ്രധാനമായി വേണ്ട ഒരു ഗുണം തന്നെയാണിത്. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടാകാം.പക്ഷേ അത് ഉൾക്കൊണ്ട് പരസ്പരം ക്ഷമിക്കാനും തീരുമാനങ്ങളിൽ ഒന്നിച്ചു നിൽക്കാനും വിട്ടുവീഴ്ചയിലൂടെയേ സാധിക്കു.
പങ്കുവയ്ക്കൽ ആണ് മറ്റൊന്ന്. എല്ലാ പേടികളും വികാര വിചാരങ്ങളും തുറന്ന് പറയണം. ഒരാൾ ഒരാൾക്ക് താങ്ങാവണം. എല്ലാം പങ്കുവയ്ക്കപ്പെടുമ്പോൾ ബന്ധത്തിന്റെ ദൃഢതയും കൂടും.
ഒന്നിച്ചിരിക്കാൻ ഇത്തിരിനേരം കണ്ടെത്തണം. അത് ഒന്നിച്ച് ടെലിവിഷൻ കാണുക എന്നതല്ല. ഒരു കോഫിയൊക്കെ കുടിച്ച് സ്വസ്ഥമായിരുന്നു പരസ്പരം മനസ് തുറന്ന് സംസാരിക്കണം.അത് ഒന്നിച്ച് പാചകം ചെയ്‌തോ, ഒരു സായാഹ്‌ന നടത്തിലൂടെയോ കുറച്ച് സമയം പങ്കുവയ്ക്കാൻ ശ്രമിക്കണം.
സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിക്കാം. പങ്കാളിക്കൊപ്പമിരിക്കുമ്പോൾ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയൊന്നും ഉപയോഗിക്കാതിരിക്കുക.
ഒന്നിച്ചിരിക്കുക എന്നതുപോലെ ഒന്നിച്ചൊരു യാത്രയ്ക്കോ പുറത്തേക്കൊരു ഡിന്നർ സമയമോ ഒക്കെ മാറ്റിവയ്ക്കാം.
മറ്റൊന്നു രസകരമായ സ്വകാര്യ നിമിഷങ്ങൾ സൃഷ്ടിക്കുക. തിരക്കിനിടയിൽ ഒരു മെസ്സേജ് പങ്കാളിക്ക് അയക്കുക.. പഴയ കാര്യങ്ങൾ പങ്കുവയ്ക്കുക.. നിങ്ങളുടേതായ ചില നിമിഷങ്ങൾ ഇങ്ങനെ സൃഷ്ടിക്കാം.
പരസ്പരം ഒരുപാട് ആശ്രയിക്കുന്നതിനൊപ്പം സ്വന്തമായൊരിടം പങ്കാളിക്ക് നൽകുക. അതായത് പേഴ്‌സണൽ സ്പേസ് നൽകുക. അത് ഒരാളുടെ സ്വാതന്ത്ര്യമാണ്, അവകാശമാണ്.അതിനെ ബഹുമാനിക്കുക.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Health6 years agoശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പ്രധാന പേടികളും ചിന്തകളും
