Connect with us

Food

ദിവസവും രണ്ട് പെഗ് അടിച്ചാല്‍ കുഴപ്പമില്ലെന്ന് പറയുന്നതിലെ വാസ്തവം!!

Published

on

ദിവസവും രണ്ട് പെഗ് അടിച്ചാല്‍ കുഴപ്പമില്ലെന്ന് പറയുന്നതിലെ വാസ്തവം!!

ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്‌കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ) നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്.

(ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം.

സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം. അതുകൊണ്ട് ദിവസേന രണ്ട് പെഗ് വീതം മദ്യപിക്കുന്നത് സ്വീകാര്യമല്ല.

പ്രായം മദ്യപാനത്തില്‍ ബാധകമാണോ? പ്രായം കൂടുമ്പോഴാണോ കരള്‍രോഗം വരിക?

മദ്യം കരള്‍ വഴിയാണ് നിര്‍വീര്യമാക്കപ്പെടുക. പ്രായം കൂടുതോറും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. അതുകൊണ്ട് പ്രായം കൂടുമ്പോള്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറുവാനുള്ള സാധ്യത കൂടുതലാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending