Connect with us

Health

അറിയാമോ നിങ്ങളുടെ ടച്ച്‌ സ്ക്രീൻ ഫോണിൽ കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന കാര്യം?

Published

on

മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയില്ല ഇന്നത്തെ തലമുറയ്ക്ക്‌. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ച്‌ കടന്നുപോകുന്നവർ അറിയാതെ പോകുന്ന ഒന്നാണ്‌ പല രോഗങ്ങളും വരുത്തുന്ന ബാക്ടീരിയകളും വഹിച്ചാണ്‌ ഇവ നമ്മോടൊപ്പം നടക്കുന്നതെന്ന്‌. ഡയറിയ, ഫ്ളൂ എന്നിവ പിടിപെടാൻ മൊബൈൽ ഫോണുകളിൽ നിറഞ്ഞിരിക്കുന്ന രോഗാണുക്കൾ ധാരാളം. മൊബൈൽ ഫോൺ എപ്പോഴും നമ്മുടെ ചുണ്ടിനോടും ചെവിയോടും ചേർന്നിരിക്കുന്നു എന്നതാണ്‌ അപകടം. ഭക്ഷണം കഴിക്കുമ്പോൾ ഡൈനിംഗ്‌ ടേബിളിലും, ജിമ്മിൽ പോകുമ്പോൾ തൊട്ടടുത്തുമൊക്കെ സ്മാർട്ട്ഫോൺ വയ്ക്കുന്നവരാണ്‌ നമ്മൾ. ഇത്രത്തോളം നമ്മുടെ ശരീത്തോട്‌ ചേർന്നു നിൽക്കുന്ന മറ്റൊരു ഉപകരണവുമില്ല. ടച്ച്സ്ക്രീൻ ഫോണുകൾ ഉപയോഗിച്ചതിനു ശേഷം കൈകഴുകാതെയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കിൽ നിങ്ങൾ രോഗം ക്ഷണിച്ചു വരുത്തുകയാവും.

മൊബൈൽ ഫോണിലെ ബാക്ടീരിയകളെ പരിശോധിക്കാനായി നടന്ന ടെസ്റ്റിൽ അപകടകരമായ കണ്ടെത്തലാണുള്ളത്‌. 2700-4200 വരെ യൂണിറ്റ്‌ കോളിഫോം ബാക്ടീരിയയാണ്‌ മൊബൈൽ ഫോണുകളിൽ കണ്ടെത്തിയത്‌. ടോയ്‌ലറ്റുകളിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയകളുടെ യൂണിറ്റിനോളം വരുമിത്‌. മനുഷ്യന്റെയും മൃഗങ്ങളുടെയും വിസർജ്യങ്ങളിലാണ്‌ കോളിഫോം ബാക്ടീരിയ വലിയ യൂണിറ്റ്‌ അളവിൽ കാണപ്പെടുന്നത്‌. ഒരു യൂണിറ്റിൽ കൂടുതൽ കോളിഫോം ബാക്ടീരിയ കണെ​‍്ടത്തിയാൽ ആ വെള്ളം കുടിക്കാൻ യോഗ്യമല്ല എന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌. മഞ്ഞപ്പിത്തത്തിനു പോലും കാരണമാകുന്നതാണ്‌ കോളിഫോം ബാക്ടീരിയകൾ.

എന്നാൽ ഈ കാരണങ്ങൾകൊണ്ട്‌ മൊബൈൽ ഫോണുകൾ ക്ളീൻ ചെയ്യാമെന്ന്‌ വിചാരിച്ചാലും എളുപ്പമല്ല. പ്രത്യേകിച്ചും സ്മാർട്ട്‌ ഫോണുകൾ. മാർക്കറ്റിൽ കിട്ടുന്ന മിക്ക ക്ളീനിംഗ്‌ പ്രൊഡക്ടുകളും സ്മാർട്ട്‌ ഫോണുകളുടെ ഡിസ്പ്ളേ തകരാറിലാക്കുന്നവയാണ്‌. വിലകൂടിയ സ്മാർട്ട്‌ ഫോണുകളുടെ ഡിസ്പ്ളേ തകരാറിലാകുന്നത്‌ എത്രത്തോളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. എന്നാൽ ഡിസ്പ്ളേയിൽ തകരാറുകൾ വരുത്താത്ത ഒരു മിശ്രിതം വീട്ടിൽ തന്നെ തയാറാക്കാവുന്നതുമാണ്‌. വിനാഗിരിയും വെള്ളവും സമാസമം ചേർത്തെടുക്കുക. ഈ മിശ്രിതം മാർദവമുള്ള തുണിയിൽ അല്പം മുക്കിയെടുത്ത്‌ ഫോൺ ഡിസ്പ്ളേ തുടച്ചെടുക്കുക. ഇത്‌ ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കുമെന്ന്‌ പറയപ്പെടുന്നു. എന്നാൽ ഡിസ്പ്ളേയിൽ യാതൊരു തകരാറു വരുത്തുകയുമില്ലെന്നാണ്‌ ഉപയോഗിച്ചിട്ടുള്ളവർ പറയുന്നത്‌. ഇങ്ങനെ ദിനവും ഫോൺ ക്ളീൻ ചെയ്യുന്നതാണ്‌ ആരോഗ്യകരമായ ജീവിതത്തിന്‌ ഉത്തമം

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending