Health
ലോഷന്‍റെ ഉപയോഗം പുകവലിയേക്കാള്‍ മാരകമായ ദോഷഫലങ്ങളുണ്ടാക്കും….!!! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!!!
ലോഷന്‍റെ ഉപയോഗം പുകവലിയേക്കാള്‍ മാരകമായ ദോഷഫലങ്ങളുണ്ടാക്കും….!!! അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!!!
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നത് എല്ലാ സ്ത്രീകള്‍ക്കും സന്തോഷമേകുന്നതാണ്. വീട് തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകള്‍തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിച്ച് തുടച്ച് വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് തന്നെ രോഗം വരുത്തും എന്നാണ് നോര്‍വേയിലെ ബേഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. അടിക്കടി ഈ വൃത്തിയാക്കല്‍ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.
വീടോ ഓഫിസോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ലോഷനുകള്‍ ആണ് ഇവിടെ വില്ലനാകുന്നത്. 34 വയസ്സിനുള്ളിലെ 6,235 സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. പുകവലിയെക്കാള്‍ മാരകമായ ദോഷഫലമാണ് ഇത് നല്‍കുക. വൃത്തിയാക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ചു ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു എന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഒരു പ്രത്യേക സാമൂഹികവിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ മാത്രമാണ് പൊതുവേ വീട്ടുജോലികള്‍ ചെയ്യാത്തതെന്നും ഗവേഷകര്‍ പറയുന്നു. അല്ലാത്ത ഒട്ടുമിക്ക സ്ത്രീകളും വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ആണ്.
തറവൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ശ്വസിക്കുന്നത് ശരീരത്തിനു നല്ലതല്ല. ഇത് സ്ഥിരമായി ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങും. സ്ഥിരമായി വീട് വൃത്തിയാക്കുന്ന സ്ത്രീകളില്‍ 12.3 ശതമാനംപേര്‍ക്കും ആസ്മ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓഫീസുകളില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന സ്ത്രീകളില്‍ 9.6 ശതമാനം പേര്‍ക്കും ആസ്മ ഉണ്ടാകുന്നണ്ടത്രേ. ഇതേ പ്രശ്നം പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ക്ലീനിങ് ജോലികള്‍ ചെയ്യാനായി സ്ഥിരമായി ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇനി വൃത്തിയാക്കിയെ മതിയാകൂ എന്നാണെങ്കില്‍ ലോഷനുകളും മറ്റും ഒഴിവാക്കി തുണിയും വെള്ളവും മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ തീരെ വീര്യം കുറഞ്ഞ ലോഷനുകള്‍ വാങ്ങുക എന്നതായിരിക്കും ഉചിതമായ തീരുമാനം.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
