Connect with us

Fashion

ജീൻസ് കുറേക്കാലം നില നിൽക്കാൻ ചില ടിപ്സ്…

Published

on

ജീൻസ് കുറേക്കാലം നില നിൽക്കാൻ ചില ടിപ്സ്

ജീൻസിൻ്റെ പുതുമ നഷ്ടപ്പെടുന്നതും ജീൻസ് കഴുകാൻ ശ്രമിക്കുന്നതെല്ലാം മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. ഇതാ ജീൻസ് കുറേക്കാലം നില നിൽക്കാൻ ചില ടിപ്സ്.

ജീൻസ് തുടരെ തുടരെ കഴുകുന്നത് പെട്ടെന്ന് നശിക്കുന്നതിന് കാരണമാകുന്നു. ചെളി പറ്റിയാൽ ആ ഭാഗം മാത്രം കഴുകുന്നതാകും നല്ലത്.

ജീൻസ് കഴുകാൻ എപ്പോഴും തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളത്തിൽ കഴുകരുത്.

വാഷിങ് മെഷീനിൽ ഇടാതെ കൈകകൾ കൊണ്ട് കഴുകുന്നതാണുത്തമം.

ഡ്രൈയറിൽ ഉണക്കാതെ ഇളം കാറ്റിൽ അയയിൽ ഉണക്കിയെടുക്കുക

കഴുകുന്ന വെള്ളത്തിൽ അൽപ്പം വിനഗ‍ർ ഒഴിച്ചാൽ ജീൻസിൻ്റെ നിറം നിലനിൽക്കും

ജീൻസിൻ്റെ പോക്കറ്റിൽ സാധനങ്ങൾ കുത്തി നിറക്കുന്നത് അവ അയഞ്ഞു തൂങ്ങുന്നതിനും കീറുന്നതിനും ഇടയാക്കും

Fashion

ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.

പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.

ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.

ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.

Continue Reading

Fashion

പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!

Published

on

ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.

എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.

അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending