Connect with us

Health

നിറം വർധിപ്പിക്കണോ? അടുക്കളയിലുണ്ട് വഴി..

Published

on

നിറം മങ്ങുന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ സൗന്ദര്യ പ്രശ്നം തന്നെയാണ്. വെയിലേറ്റ് മങ്ങുന്ന നിറം തിരികെ നേടാൻ ഒരു പാർലറിലും പോകണ്ട, കാശും ചിലവാക്കേണ്ട.. അടുക്കളയിലുണ്ട് മാർഗം.. ഒരു വഴിയല്ല, പല വഴികളുണ്ട്.. മുഖത്തിന്റെ ചർമത്തിന് അനുസരിച്ച് സ്വയം തിരഞ്ഞെടുക്കൂ..

തക്കാളിക്ക് എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നോ..പഴുത്ത തക്കാളിയുടെ പകുതിയെടുത്ത് ഒരു ടീസ്പൂണ്‍ സോഡാപൊടിയും ഒരു ടിസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി അഞ്ചു മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.നിറം വര്‍ധിക്കാന്‍ ഏറ്റവും നല്ല മാർഗമാണ്.

ഇത്തിരി ഗ്ലാമർ കൂടണമെങ്കിൽ ഗ്ളാമർ കൂടിയ പഴങ്ങളും വേണ്ടിവരും.. ആപ്പിൾനിറം വർധിക്കാൻ ബെസ്റ്റാണ്. ആപ്പിൾ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. പിന്നീട് ആപ്പിള്‍ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേർത്ത ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം. നല്ല മാറ്റമുണ്ടാകും.

കറ്റാർവാഴ മുടിക്കും ചർമ്മത്തിനും നല്ലതാണ്. 500 മില്ലി വെള്ളം എടുത്ത് അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും അരമുറി നാരങ്ങപിഴിഞ്ഞതിന്റെ നീരും ചേര്‍ക്കണം. ഈ മിശ്രിതം തണുപ്പിച്ച് ഐസ് ആക്കുക. ഈ ഐസ് ക്യൂബുകൾ ദിവസേന മുഖത്ത് മസ്സാജ് ചെയ്‌താൽ നല്ല ഫ്രഷ് അനുഭൂതി ഉണ്ടാകും.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending