Food
അമിതമായാൽ പ്രോട്ടീനും വിഷം!
ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശരീരം ഉല്പാദിപ്പിക്കുന്ന പലതിനും പുറമെ ആവശ്യത്തിന് പ്രോട്ടീൻ പുറമെ നൽകുകയും വേണം.. എന്നാൽ ഏത് ടൈപ്പ് ചേട്ടനായാലും എന്ന ഡയലോഗ് പോലെ എന്ത് നല്ല പ്രോട്ടീൻ ആയാലും അമിതമായാൽ നല്ലതല്ല..ഒരു ശരാശരി പുരുഷന് ഒരു ദിവസം 56-60 ഗ്രാം വരെയും സ്ത്രീക്ക് 48-52 ഗ്രാം വരെയും പ്രോട്ടീനാണ് വേണ്ടത്.
ഇതിൽ കൂടുതൽ ശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്നത് ഒട്ടേറെ മാറ്റങ്ങളാണ്. അതെന്തൊക്കെയാണെന്നു നോക്കാം.
നിയന്തിക്കാനാകാത്ത ദാഹം ഒരു സിഗ്‌നൽ ആണ്. പ്രോട്ടീനിന്റെ അംശം കൂടുതലായി ശരീരത്തില്‍ എത്തുമ്പോള്‍ അതിനെ നീക്കം ചെയ്യാന്‍ കിഡ്‌നി കൂടുതലായി പ്രവര്‍ത്തിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. അപ്പോളാണ് ദാഹം തോന്നുന്നത്.
എന്തിന്റെയും അളവ് തെറ്റിയാൽ പലതരം പ്രവണതകളാണ് ശരീരം കാണിക്കുന്നത്. പ്രോട്ടീൻ അമിതമായാൽ ശരീരം പ്രകടിപ്പിക്കുന്ന മറ്റൊരു സിഗ്നൽ ആണ് മൂഡ് ചേഞ്ച്.
ഇതിന്റെ ഭാഗമാണ് ദന്തരോഗങ്ങൾ. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കണക്കിലധികം കഴിക്കുന്നത് ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അതുപോലെ ദഹനസംബന്ധമായ പ്രശ്നങ്ങൾ, ശരീരഭാരത്തിൽ വർദ്ധനവ്, ക്ഷീണം അനുഭവപ്പെടുക, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രോട്ടീൻ അമിതമായതിന്റെതാണ്. അതുകൊണ്ട് ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുക.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
