Connect with us

Health

നന്നായി ഉറങ്ങിയാൽ നന്നായി ജീവിക്കാം …

Published

on

നന്നായി ഉറങ്ങിയാൽ നന്നായി ജീവിക്കാം …

ജോലിത്തിരക്കും മാറിയ ജീവിത ശൈലിയും നിങ്ങളുടെ ഉറക്കത്തിന് ഭീഷണിയാകുന്നുണ്ടോ. എങ്കില്‍ അത് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. കാരണം മറ്റൊന്നുമല്ല വിഷാദം, നിരാശ, മാനസിക സംഘര്‍ഷം എന്നിവയ്ക്ക് പ്രധാന കാരണമായി പറയുന്നത് ഉറക്കത്തിലെ പ്രശ്‌നങ്ങളാണ്. ആവശ്യമായ ഉറക്കം ലഭിക്കാത്തവര്‍ക്ക് വിഷാദ രോഗം പോലുള്ള അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എം.ആര്‍.ഐ പരിശോധന നടത്തി ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠിച്ചത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. ഉറക്കക്കുറവുള്ളവര്‍ക്ക് ആ ദിവസത്തിലൂടനീളം ഉന്മേഷക്കുറവും, അസ്വസ്ഥതയും ദേഷ്യവും കാണാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ ക്രമേണ ജീവിതത്തോട് വിഷാദാത്മക സമീപനം ഉണ്ടാവാറുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൃത്യമായ സമയം ഉറക്കത്തിന് നീക്കിവെക്കുകയാണ് ആദ്യം വേണ്ടത്. ഉറക്കക്കുറവുള്ളവര്‍ ചായ, കാപ്പി, പുകവലി തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

നല്ല ഉറക്കത്തിന് അഞ്ച് കാര്യങ്ങള്‍


ദിവസവും ഒരേ സമയത്തുതന്നെ ഉറങ്ങാന്‍ കിടക്കുക. ഇങ്ങനെ ചിട്ടവന്നാല്‍ ശരീരത്തിന്റെ ചാക്രികരീതി ഉറങ്ങാനായി ക്രമീകരിക്കപ്പെടും
കിടന്ന് 15 മിനിറ്റു കഴിഞ്ഞും ഉറക്കം വരുന്നില്ലെങ്കില്‍ എഴുന്നേറ്റ് റിലാക്‌സാകാന്‍ സഹായിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. അതായത് വായനപോലെയുള്ള കാര്യങ്ങള്‍. തുടര്‍ന്ന് ഉറക്കം തോന്നുമ്പോള്‍ മാത്രം കട്ടിലിലേക്ക് പോവുക.


വി

ശന്നിരിക്കുന്നതോ അമിതമായി വയര്‍ ഒഴിഞ്ഞിരിക്കുന്നതോ ആയ അവസ്ഥ ഉറങ്ങാന്‍ പോവുമ്പോള്‍ ഒഴിവാക്കുക. പുകയില, കഫീന്‍ എന്നിവ ഉറക്കം കുറയ്ക്കും. മദ്യം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ഉറക്കത്തിനായി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്.
രാത്രി ഉറക്കം കുറയുന്നവര്‍ പകല്‍സമയം ഉറക്കവും മയക്കവും ഒഴിവാക്കുക.
കട്ടില്‍ ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക. ഉറങ്ങാനായി കിടന്നാല്‍ മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയവ തൊടരുത്.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending