Health
ഒന്ന് ചിരിച്ചാൽ നിങ്ങള്ക്ക് ലഭിക്കുന്നത് ഈ ഗുണങ്ങളൊക്കെയാണ്!!
ഒന്ന് ചിരിച്ചാൽ നിങ്ങള്ക്ക് ലഭിക്കുന്നത് ഈ ഗുണങ്ങളൊക്കെയാണ്!!
ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം..
- രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു – യോഗയിലെ ശ്വാസമെടുപ്പും ചിരി ആസനവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ചിരി സഹായിക്കുന്നു.
- ഇത് ഒരു വലിയ എയറോബിക് വ്യായാമം ആണ് – ചിരി യോഗ കൊണ്ട് കൊഴുപ്പിനെ എരിച്ച് കളയാന്‍ സാധിക്കുന്നു. 10 മിനിട്ടില്‍ 100 ചിരി ചിരിച്ചാല്‍ നല്ല പ്രയോജനം ലഭിക്കും.
- ഓക്‌സിജന്‍ എടുക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു – യോഗയിലെ ചിരി ശീരത്തിനകത്ത് ആവശ്യത്തിന് ഓക്‌സിജനെ നിറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ജീവവായു ആണെന്ന് പറയാം.
- നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു – നിങ്ങളുടെ തലച്ചോറിലെ ഏകാഗ്രതയുള്ളതാക്കാനും, പ്രവര്‍ത്തനക്ഷമമാക്കാനും യോഗയിലെ ചിരിയ്ക്ക് സാധിക്കുന്നു.
- നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു – ചിരിക്ക് നിങ്ങളുടെ രോഗപ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി പഠനങ്ങളിലൂടെ ഇത് തെളിയിച്ചിട്ടുണ്ട്.
- നിങ്ങള്‍ക്ക് സന്തോഷം പകരുന്നു – മനസ്സ് നിറഞ്ഞ ചിരി നിങ്ങള്‍ക്ക് സന്തോഷം പകരാറുണ്ട്. ഇത് സന്തോഷത്തിന്റെ ഹോര്‍മോണിനെ ശരീരത്ത് ഉണ്ടാക്കുന്നു. ഇത് ഒരു പ്രകൃതിദത്ത വേദനസംഹാരി കൂടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ശരീരത്ത് വേദനയുള്ളപ്പോള്‍ നിങ്ങള്‍ ചിരിക്കുക, ഇത് നിങ്ങളുടെ വേദനയെ കുറയ്ക്കാന്‍ സഹായിക്കുന്നു.
- നിങ്ങളുടെ ശ്വാസകോശസംവിധാനം മെച്ചപ്പെടുത്തുന്നു – ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി നിങ്ങളുടെ ശ്വാസകോശസംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
- നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു – നിങ്ങള്‍ ചിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിനും മെച്ചം ഉണ്ടാകുന്നു. നിങ്ങളുടെ രക്തക്കുഴലുകളിലൂടെ രക്തം ഹൃദയത്തിലേക്കെത്തുന്ന സംവിധാനവും വേഗത്തിലാക്കുന്നു.
- വേദനയുടെ സഹനശക്തി മെച്ചപ്പെടുത്തുന്നു – ചിരി സഹനശക്തിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
