Health
വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!
ഭാരം കൂട്ടാൻ വളരെ എളുപ്പമാണ് കുറയ്ക്കുന്നതിനെ അപേക്ഷിച്ച് ..കാരണം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ച്, ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരും. എന്നാൽ വെറും അഞ്ചു മാസം കൊണ്ടാണ് ബോളിവുഡ് താരം കജോൾ ഭാരം കുറച്ചത്..അഞ്ചു മാസം കൊണ്ട് 18 കിലോയാണ് നടി കുറച്ചത്.
കാജോളിന്റെ ഈ അർപ്പണബോധത്തിൽ സിനിമ താരങ്ങൾ പോലും അമ്പരന്നിരുന്നു.. ആരാധകർക്കായി താൻ ഭാരം കുറച്ച രഹസ്യം കജോൾ പങ്കുവെച്ചു..
ദിവസവും രണ്ടുമണിക്കൂർ ആണ് കജോൾ ജിമ്മിൽ ചിലവഴിക്കുന്നത്. അതിനു ഒരു മുടക്കവും വരുത്താറില്ല. ജിമ്മിനൊപ്പം ഡയറ്റും നിയന്ത്രിക്കുന്നുണ്ട്. ഡെഡ്‌ലിഫ്റ്റ് വർക്ക്ഔട്ടാണ് താരത്തിന് ഏറെ പ്രിയം. ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ക്കാണ് പ്രാധാന്യം.
ദിവസവും പത്തു ഗ്ലാസ് വെള്ളം വരെ കജോൾ കുടിക്കും. അതിനു യാതൊരു മുടക്കവും വരുത്താറില്ല. ഫാസ്റ്റ് ഫുഡ്, പ്രോസെസ്സഡ് ആഹാരങ്ങൾക്കും സ്ഥാനമില്ല. ഇത്തരമൊരു ആരോഗ്യകരമായ രീതി പിന്തുടർന്നാൽ ആർക്കും വളരെയെളുപ്പം ശരീരഭാരം കുറയ്ക്കാമെന്നാണ് കജോൾ പറയുന്നത്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
