Uncategorized
മൂഡോഫ് അതിരു വിടുന്നുണ്ടോ?പരിഹാരമുണ്ട്!
എന്തെല്ലാം കാര്യങ്ങളാണ് ഒരു നശിച്ച മൂഡോഫ് ഇല്ലാതാക്കുന്നത്? ഇങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ കാണില്ല. കാരണം ജോലി സമ്മർദ്ദങ്ങളോ പ്രണയ നൈരാശ്യമോ വീട്ടിലെ പ്രശ്നങ്ങളോ ഒക്കെ മതി മൂഡ് ഇല്ലാതാക്കാൻ. മൂഡോഫ് വരാതിരിക്കാൻ മാർഗ്ഗമൊന്നുമില്ല. മനുഷ്യന് നിരാശയും മറ്റുമൊക്കെ സ്വാഭാവിക വികാരമാണ്. എന്നാൽ മൂഡോഫിനെ അതിജീവിക്കാൻ എളുപ്പമാണ്.
മൂഡോഫ് ആണെന്ന് പറഞ്ഞ് ഒരിടത്ത് ചടഞ്ഞു കൂടി ഇരിക്കേണ്ട. ഒന്നെഴുന്നേറ്റ് നടക്കുക. പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റുമൊക്കെ നോക്കുക. ശരീരം ഒന്നാനാകുമ്പോൾ തന്നെ മൂഡോഫിലേക്കുള്ള ചിന്ത വഴിമാറാണ് സാധ്യതയുണ്ട്.
അത്രക്ക് മൂഡ് ശെരിയല്ലെങ്കിൽ സുഹൃത്തിനൊരു സന്ദേശമയക്കൂ. വെറുതെ ഒരു ഹായ് മതി.. മറുഭാഗത്ത് നിന്നുള്ള മറുപടി മാത്രം മതി ചിന്തകൾ നേരെയാവാൻ. കുറച്ച് വിശേഷങ്ങൾ പങ്കുവയ്ക്കുകയോ ഒന്ന് ഫോൺ ചെയ്യുകയോ ഒക്കെയാവാം.
അത്ര ചെറിയ മൂഡോഫ് അല്ലെങ്കിൽ ഒരു യാത്ര എല്ലാത്തിനും പരിഹാരമാണ്. പ്ലാൻ ചെയ്യാതെ ഒരു യാത്ര നടത്തൂ. മനസും ശരീരവുമൊക്കെ ഒന്നുണരും. അതുപോലെ മറ്റുള്ളോരെ സഹായിക്കുന്നത് സന്തോഷം നൽകും. ഇങ്ങനെ ചെറിയ ചെറിയ വഴിതിരിച്ചു വിടലുകളിലൂടെ മൂഡോഫിനെ അതിജീവിക്കാം.
Uncategorized
കുടിയന്മാരും പുകവലിക്കാരും മക്കളെ സൂക്ഷിക്കുക !!!
കുടിയന്മാരും പുകവലിക്കാരും മക്കളെ സൂക്ഷിക്കുക !!!
മാതാപിതാക്കളുടെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും കുട്ടികളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലാ ഗവേഷകരുടെ പഠനം. നിങ്ങൾ മദ്യപാനിയോ പുകവലിക്കാരനോ ആണെങ്കിൽ കുട്ടികൾ പ്രായമാവുമ്പോൾ ഈ ശീലത്തിന് അടിമപ്പെടാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ദി കൺസർവേഷൻ ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
അമ്പതിനും അതിനുമുകളിലും പ്രായമുള്ള 21000 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരുടെ പുകവലി, മദ്യപാന ശീലങ്ങൾ, പൊണ്ണത്തടി, വ്യായാമമില്ലായ്മ തുടങ്ങിയവ മാതാപിതാക്കളുടെ ജീവിതശൈലിയുമായി താരതമ്യപ്പെടുത്തിയായിരുന്നു പഠനം.അച്ഛനമ്മമാരുടെ മോശം ശീലങ്ങൾ കുട്ടികൾ അനുകരിക്കുന്നതിലൂടെ അവരുടെ ആരോഗ്യവും അപകടത്തിലാവുന്നു. കുട്ടിക്ക് 12 വയസ്സുള്ളപ്പോൾ പിതാവ് പുകവലിക്കാരനെങ്കിൽ കുട്ടി മുതിരുമ്പോൾ പുകവലിക്കാരനാവാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ്. അമ്മ പുകവലിക്കാരിയാണെങ്കിൽ പെൺമക്കളാവും പുകവലിക്കാരാവുകയെന്നും ദി കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
Health
പെട്ടെന്ന് വയർ കുറയ്ക്കാൻ വഴിയുണ്ട്!!!
പെട്ടെന്ന് വയർ കുറയ്ക്കാൻ വഴിയുണ്ട് !!!
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.
എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.
വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന് സഹായിക്കും.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
