Connect with us

Fashion

യുവതികൾക്ക് പരീക്ഷിക്കാൻ 8 സാരിയുടുക്കൽ സ്റ്റൈലുകൾ..

Published

on

ഒരു കല്യാണത്തിനോ ചടങ്ങിനോ പോകാൻ ഏറെ ആളുകളും തിരഞ്ഞെടുക്കുന്ന വേഷം സാരിയാണ്. സാരിയിൽ ഏത് സ്ത്രീയും അതിസുന്ദരികളാണ്. എന്നാൽ പഴയ പരമ്പരാഗത സാരിയുടുക്കൽ ശൈലികൾ തന്നെയാണോ നിങ്ങൾ പിന്തുടരുന്നത്? യുവതികൾക്ക് പരീക്ഷിക്കാവുന്ന ചില സാരിയുടുക്കൽ സ്റ്റൈലുകൾ ഉണ്ട്. വ്യത്യസ്തമായ ഒരു രൂപം നിങ്ങൾക്ക് ഈ രീതികൾ സമ്മാനിക്കും. സാരികൾ തീർച്ചയായും ഒരു സ്ത്രീയുടെ ആദ്യ പ്രണയമാണെന്ന് പറയാം. 

ലെതർ ബെൽറ്റും ഓവർ‌സൈസ് ആയ  കോട്ടും സാരിക്ക് പുറമെ അണിയൂ. ഒരു ബോൾഡ് ലുക്കാണ് നിങ്ങൾക്ക് ലഭിക്കുക. ബോളിവുഡ് താരസുന്ദരിമാർ ഈ ലുക്കുകൾ പരീക്ഷിക്കാറുണ്ട്. സാറാ അലി ഖാൻ ഫെമിനയ്ക്ക് വേണ്ടി അണിഞ്ഞത് ഇങ്ങനെയൊരു സാരി സ്റ്റൈൽ ആയിരുന്നു. 

ജമ്പ്‌സ്യൂട്ടും സാരിയും എങ്ങനെ ചേരും? പക്ഷെ അതാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ഹിറ്റ് കോമ്പോ. മറ്റൊന്നാണ് സാരിയുടെ അതെ മെറ്റീരിയൽ ഉപയോഗിച്ച് ഒരു ബെൽറ്റ്. ഇത് വയറിന്  കുറച്ച് മേലെ ആയി, പ്ലീറ്റിനു മുകളിലൂടെ നൽകാം. അതിമനോഹരമായിരിക്കും.

ഫുൾ സ്ലീവ് ലോങ്ങ് ബ്ലൗസും മുന്നിലേക്കിട്ട മുന്താണിയും ഇപ്പോൾ ട്രെൻഡ് ആണ്. വളരെ ക്ലാസ്സിക് ലുക്കാണ് ഈ രീതിയിൽ സാരി ഉടുക്കുമ്പോൾ ലഭിക്കുന്നത്. 

പാന്റിനൊപ്പം സാരി! ഇത് അണിയാൻ വളരെ സുഖകരവുമാണ് വളരെ ഫ്രീയുമായിരിക്കും. ശരീര വടിവുകൾ എടുത്ത് കാണിക്കുവാൻ ഈ സ്റ്റൈൽ നല്ലതാണ്.

കേപ് സ്റ്റൈൽ സാരി, പാലാസ്സോ പാന്റും സാരിയും, ധോത്തി  സ്റ്റൈൽ സാരി, തുടങ്ങി നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒട്ടേറെ സ്റ്റൈലുകൾ ഉണ്ട്. പക്ഷെ, നിങ്ങൾക്ക് നിങ്ങളുടേതായ സ്റ്റൈൽ ഒരുക്കാൻ സാധിക്കും. പരീക്ഷണങ്ങൾ നടത്താൻ ഫാഷൻ ലോകത്തിനു അതിരുകളില്ല..

Fashion

ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്! പാദരക്ഷകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.. ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

ഹൈ ഹീലുകളാണ് ഫാഷൻലോകത്ത് പ്രിയങ്കരം. എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. സ്ഥിരമായി നടുവേദന അനുഭവപ്പെടുന്നവർ ചെരുപ്പുകൾ എങ്ങനെയുള്ളതെന്ന് നോക്കുക.

പൊക്കം കുറഞ്ഞവരാണ് കൂടുതലും ഹീലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പോയിന്റഡ് ആയിട്ടുള്ള, പിന്നിൽ മാത്രം ഉയരമുള്ള ചെരുപ്പ് വാങ്ങിയാൽ പൊക്കവും തോന്നില്ല, നടുവും വേദനിക്കും.

ഇവർ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം.

ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.

Continue Reading

Fashion

പെൺകുട്ടികളുടെ കാലിലെ കറുത്ത ചരട് ഒരു ഫാഷൻ മാത്രമല്ല; അധികമാർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്!

Published

on

ഇന്ന് പെൺകുട്ടികളുടെ കാലിൽ വളരെ സാധാരണമായി കാണാറുള്ള ഒന്നാണ് കറുത്ത ചരട്. പലർക്കും ഇതൊരു ഫാഷൻ, സ്റ്റൈൽ എന്നിവയുടെ ഭാഗമാണ്. നേരത്തെ വടക്കേയിന്ത്യയിൽ നിന്നുള്ളവരിൽ കണ്ടിരുന്ന ഒരു പ്രവണതയാണിത്.

എന്നാൽ ഒരു സ്റ്റൈൽ എന്നതിലുപരി, അധികമാർക്കും അറിയാത്ത ഒരു രഹസ്യം ഇതിനു പിന്നിലുണ്ട്. ശരീരത്തിലെയും ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കുവാൻ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീര സൗന്ദര്യം നിലനിൽക്കണമെങ്കിൽ കാലിൽ കറുത്ത ചരട് കെട്ടണമെന്ന് ഒരു വിശ്വാസമുണ്ട്. ഓരോ നാടിന്റെയും രീതിക്ക് അനുസരിച്ച് ഈ വിശ്വാസങ്ങൾ മാറിമറിയും.

അതെന്തായാലും പെൺകുട്ടികൾ ഈ കറുത്ത ചരട് നെഞ്ചേറ്റിക്കഴിഞ്ഞു. മണിയുള്ളതും മുത്തുകൾ പിടിപ്പിച്ചതുമായ ഒട്ടേറെ ഡിസൈനുകളാണ് കറുത്ത ചരടിൽ വരുന്നത്. 20 രൂപ മുതലാണ് ഈ ചരടിന് വില.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending