Women
ഉയരക്കുറവുള്ള സ്ത്രീകൾ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
പൊക്കം കുറഞ്ഞവർ എത്ര ക്യൂട്ട് ആണെന്ന് പറയാറില്ലേ? പക്ഷെ ഉയരക്കുറവുള്ളവർക്ക് സ്വയം അതത്ര ക്യൂട്ട് ആയി തോന്നാറില്ല എന്നതാണ് സത്യം. അവർക്ക് വസ്ത്ര ധാരണത്തിൽ തുടങ്ങി അവരെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിൽ പോലും ആശങ്കകൾ ഉണ്ട്. ഇത്തരം ആശങ്കകളോടെ വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ കുഴപ്പമേ സൃഷ്ടിക്കാനേ സാധ്യത ഉള്ളു. നിങ്ങളുടെ ശരീര പ്രകൃതിക്ക് അനുസൃതമായ അസ്ത്രം തിരഞ്ഞെടുക്കാൻ പഠിച്ചാൽ ആത്മവിശ്വാസവും വര്ധിപ്പിക്കാവുന്നതേ ഉള്ളു. നമ്മിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ വസ്ത്രത്തിനു സാധിക്കും.
തട്ടുകൾ ഉള്ള വസ്ത്രങ്ങൾ ഉയരക്കുറവുള്ളവരെ കൂടുതൽ ക്യൂട്ട് ആക്കും. എന്ന് കരുതി ഒരുപാട് ലയറുകൾ അടങ്ങുന്ന വസ്ത്രം തിരഞ്ഞെടുക്കരുത്. അതുപോലെ എപ്പോഴും മുട്ടുവരെയോ കണങ്കാൽ വരെയോ നീളമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. മുട്ടിനും കണങ്കാലിനും മദ്ധ്യേ ഉള്ള ഭാഗം വരെ നിൽക്കുന്ന വസ്ത്രങ്ങൾ അണിയരുത്. ഇത് ഒരു വല്ലാത്ത രൂപമായി നിങ്ങളെ തോന്നിക്കാൻ ഇടയുണ്ട്.
ഷോൾഡർ വളരെ കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. അമിതമായി ഇറുകിയതോ തീരെ അയഞ്ഞതോ ആകരുത്. കൈകളുടെ കാര്യമാണെങ്കിൽ കൈപ്പത്തി കഴിഞ്ഞും കിടക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അനുയോജ്യമല്ല. ചെറിയ, ഹാഫ് സ്ലീവുകളാണ് ഉയരം കുറഞ്ഞവർക്ക് ഏറ്റവും അനുയോജ്യം.
കറുപ്പോ വെളുപ്പോ നിറത്തിലുള്ള വസ്ത്രങ്ങളിൽ ഉയരം കുറഞ്ഞവർ ക്യൂട്ട് ആണ്. അതല്ലെങ്കിൽ ഗ്രേ കളറും വളരെ നന്നായി യോജിക്കും. ചതുരാകൃതിയിലുള്ള വസ്ത്രങ്ങളിൽ നിന്ന് മാറിനിൽക്കുക; ഇത് നിങ്ങളുടെ ശരീര ഘടനയ്ക്ക് യോജിക്കില്ല.
വരകളുള്ള വസ്ത്രം തിരഞ്ഞെടുത്താൽ ലംബമായി നിൽക്കുന്ന, അതായത് കുത്തനെയുള്ള വരകളുള്ള വസ്ത്രം തിരഞ്ഞെടുക്കു. ഇത് പൊക്കം കൂടുതൽ തോന്നിക്കും. മാത്രമല്ല, വസ്ത്രങ്ങൾക്കൊപ്പം ബെൽറ്റുകളോ മറ്റോ തിരഞ്ഞെടുക്കുമ്പോൾ വീതി ഉള്ളതിന് പകരം നേർത്ത രീതിയിൽ ഉള്ളത് തിരഞ്ഞെടുക്കുക.
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..
എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ
മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
