Health
അമിതമായ വിയർപ്പ് ഇനി നിങ്ങളെ അലട്ടില്ല, ഉറപ്പ്!
ചിലരുടെ പ്രധാന പ്രശ്നമാണ് അമിതമായ വിയർപ്പ്. വെറുതെ ഇരിക്കുമ്പോൾ പോലും അമിതമായി വിയർക്കുന്ന ഒരവസ്ഥ.ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്.അങ്ങനെ നിസാരമായി ഈ പ്രശ്നത്തെ വിട്ടുകളയാനും പറ്റില്ല. പുറത്ത് പോകുമ്പോളൊക്കെ ഇങ്ങനെ സംഭവിക്കുമ്പോൾ ഇത് മാനസികമായി പോലും പ്രശ്നങ്ങൾ സൃഷ്ടിക്കും. ആദ്യം തന്നെ ഈ വിയർപ്പിന്റെ കാരണം നോക്കാം.
ശരീരത്തിൽ ഒട്ടേറെ വിയർപ്പ് ഗ്രന്ഥികളുണ്ട്. എക്രൈൻ ഗ്രന്ഥികൾ എന്നറിയപ്പെടുന്ന ഇവ ഏതെങ്കിലും കാരണത്തിൽ ശരീരത്തിൽ ചൂടുണ്ടാകുമ്പോൾ വിയർപ്പ് പുറപ്പെടുവിപ്പിക്കും. മാത്രമല്ല, ഭയം, ടെൻഷൻ, സമ്മർദ്ദം ഒക്കെയും വിയർപ്പിന് കാരണമാണ്. ഒരാളുടെ പ്രായത്തെയും ജീനുകളെയും ആശ്രയിച്ചാണിതൊക്കെ ഇരിക്കുന്നത്. ചില പൊടികൈകൾ കൊണ്ട് അമിത വിയർപ്പ് നിയന്ത്രിക്കാം.
ഉരുളക്കിഴങ്ങ് നല്ലൊരു മാർഗമാണ്.വിയർപ്പുണ്ടാകുന്ന ഭാഗങ്ങളിൽ ഒരുകഷ്ണം ഉരുളക്കിഴങ്ങ് ഉരസാം. തണുത്ത വെള്ളത്തിൽ കഴുകിയാൽ മതി.ഉരുളകിഴങ്ങ് ജ്യൂസ് ആക്കിയോ പിടിച്ചോ തുണിയിൽ പൊതിഞ്ഞും ഉപയോഗിക്കാം.
ഉരുളക്കിഴങ്ങിനെക്കാൾ ഫലപ്രദമാണ് നാരങ്ങ.ഒരു കഷ്ണം നാരങ്ങ മുറിച്ച് വിയർപ്പുള്ള ഭാഗത്ത് ഉരസുകയും അതല്ലെങ്കിൽ നാരങ്ങ നീരിൽ ബേക്കിംഗ് സോഡാ ചേർത്ത് തുണിയിൽ മുക്കി ഉപയോഗിക്കാം.
ശരീരഭാഗങ്ങളുടെ പി.എച്ച് അളവ് കുറച്ചു കൊണ്ട് ശരീരത്തെ വിയർപ്പിൽ നിന്ന് സംരക്ഷിക്കാൻ ബേക്കിംഗ് സോഡാ സഹായിക്കുന്നു. ശരീരത്തിൽ വിയർപ്പ് കുറയ്ക്കുക മാത്രമല്ല ഇത് ചെയുന്നത്.വിയർപ്പിന്റെ ദുർഗന്ധവും ശമിപ്പിക്കും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
