Health
അമിത വണ്ണത്തിൽ നിന്നും കുടവയറിൽ നിന്നും തേൻ നിങ്ങളെ രക്ഷിക്കും..
പലരും അനുഭവിക്കുന്ന ഒരു ശാരീരിക പ്രശ്നമാണ് അമിതവണ്ണം. മെലിഞ്ഞിരിക്കുന്നവരാകട്ടെ ഭക്ഷണ ശൈലിയും ജീവിത രീതിയും കൊണ്ട് വയർ ചാടിയ അവസ്ഥയിലുമായിരിക്കും. പലരുടെയും മാനസിക സമ്മർദ്ദത്തിനും പൊണ്ണത്തടിയും കുടവയറും കാരണമാകാറുണ്ട്.പല മാര്ഗങ്ങള് പരീക്ഷിച്ചിട്ടും പരാജയപ്പെട്ടെങ്കിൽ നിങ്ങൾ ഈ മാർഗം ഒന്നു പരീക്ഷിച്ചു നോക്കൂ.. അമിത പണച്ചെലവോ ഒന്നുമില്ല, തേൻ മാത്രം മതി.
തേനില്‍ സമൃദ്ധമായുള്ള ഫ്രക്ടോസ് എന്ന പഞ്ചസാര അത്‌ലറ്റുകളില്‍ കൊഴുപ്പില്ലാതാക്കുകയും ഊര്‍ജം കൂട്ടുകയും ചെയ്യുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. കരളില്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കാനുള്ള ഇന്ധനമായും തേന്‍ വര്‍ത്തിക്കുന്നു. നിങ്ങള്‍ ഓരോ ദിവസവും പഞ്ചസാരയ്ക്കു പകരം തേനുപയോഗിച്ചു നോക്കൂ. കൂടാതെ എല്ലാ ദിവസവും ഉറങ്ങാന്‍ പോകുംമുമ്പു ചെറു ചൂടുവെള്ളത്തില്‍ മൂന്നു സ്പൂണ്‍ തേന്‍ കഴിച്ചുനോക്കൂ. ഇതിനൊപ്പം അല്പം വ്യായാമം കൂടിയുണ്ടെങ്കില്‍ ഉറപ്പിക്കാം നിങ്ങളുടെ അമിതവണ്ണം ഏതാനും ദിവസങ്ങള്‍ കൊണ്ടു കുറഞ്ഞിരിക്കും.
ഇതുമാത്രം പോരാ, പഞ്ചസാരയ്ക്ക് പകരം തേൻ എല്ലാ ഭക്ഷണങ്ങളിലും ഉപയോഗിക്കുക. ചായയിലും കാപ്പിയിലും വരെ പഞ്ചസാരയ്ക്കു പകരം തേനൊഴിക്കുക. പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡുകളും ഒഴിവാക്കണം. ഉറക്കത്തിനു മുൻപ് തേൻ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുകയാണ് ചെയ്യുന്നത്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
