Connect with us

Health

ഇരിപ്പിലും നടപ്പിലും ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ..

Published

on

ശരീരം നന്നായി കാത്തുസൂക്ഷിക്കുക എന്നാൽ ഇരിപ്പിലും നടപ്പിലുമൊക്കെ ഒരുപാട് ശ്രദ്ധിക്കണം എന്നുകൂടിയാണ് ഓർമിപ്പിക്കുന്നത്. നമ്മൾ അലസമായി കരുതുന്ന ചില ശരീര രീതികൾ നിങ്ങളെ കാര്യമായി ബാധിച്ചേക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീര ഭാഷ ശെരിയല്ലെങ്കിൽ ഒട്ടേറെ രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കാം.

ഒരു ചെരിപ്പ് പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അമിതമായ ഹീലുള്ള ചെരിപ്പുകൾ തിരഞ്ഞെടുക്കുന്നത് അനാരോഗ്യകരമായ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ഠിക്കും. എപ്പോഴും പരന്ന, ഫ്ലാറ്റ് ആയിട്ടുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കുക. മറ്റു ചെരിപ്പുകൾ ഉപയോഗിക്കാം, പക്ഷെ അത് പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

അതുപോലെ കഴുത്ത് വെറുതെ അലസമായി ഇടുന്നത് നട്ടെല്ലിനെ തന്നെ ബാധിക്കും. കഴുത്ത് ഒരു ബലമില്ലാതെ തോളിലേക്ക് ചെരിച്ച് വയ്ക്കാറില്ലേ, ഇത് വലിയ ദോഷം തന്നെ ചെയ്യും. കഴുത്തിന് നല്ല വ്യായാമം കൊടുക്കാതെ ഇത്തരത്തിലുള്ള രീതികൾ ശീലിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കും. 

ഇരിപ്പുരീതികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കാരണം ജോലി ചെയ്യുന്ന ഒരാളാണെങ്കിൽ അയാൾ ഏറെ നേരവും ഇരിക്കുകയാണ്. കസേരയിൽ ചുരുണ്ടുകൂടിയോ കൂനിക്കൂടിയോ ഇരിക്കുന്നത് നട്ടെല്ലിനെ ആ രീതിയിലേക്ക് വളയ്ക്കാൻ സഹായിക്കു. അതുകൊണ്ട് നട്ടെല്ല് നിവർത്തി കസേരയിൽ നിവർന്നു തന്നെ ഇരിക്കണം. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending