Health
തുടയിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നതിന് ലളിതമായ 2 വ്യായാമങ്ങൾ!
തുടയിൽ കൊഴുപ്പടിയുന്നതിന്റെ പ്രധാന പ്രശ്നം അത് നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ അല്പം നടക്കാനോ ഒന്നും അനുവദിക്കില്ല എന്നുള്ളതാണ്. നടന്നു കഴിഞ്ഞാൽ തുടകൾ തമ്മിലുരസി മുറിവുണ്ടാകും. വലിയ പ്രയാസമാണ് ഈ അവസ്ഥ. എന്നാൽ നിങ്ങൾക്ക് ദൃഢനിശ്ചയം ഉണ്ടെങ്കിൽ തുടയിലെ കൊഴുപ്പ് വളരെ വേഗം നീക്കം ചെയ്യാൻ സാധിക്കും.
ഇതിന് ആവശ്യമുള്ളത് ലളിതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുക, കൃത്യമായ വ്യായാമത്തിലൂടെ തുടയിലെ കൊഴുപ്പ് നീക്കം ചെയ്യുക. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വ്യായാമ മുറകൾ ഉണ്ട്. അതിന് വിലകൂടിയ ഉപകരണങ്ങളും ആവശ്യമില്ല. ടിവിയിൽ നിങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാമുകൾ കാണുന്നതിനൊപ്പം ഈ വ്യായാമമുറകൾ ചെയ്യാം.
ബട്ടർഫ്ലൈ സ്ട്രെച്ച്: ഇത് തുടകളെയും ഇടുപ്പുകളെയും സഹായിക്കുന്ന ഒരു രീതിയാണ്. വളരെ ലളിതവുമാണ്. കാലുകൾ ഇരുവശത്തേക്കും നീട്ടി വയ്ക്കുക. അതിനു ശേഷം മെല്ലെ കാൽമുട്ടുകൾ വളച്ച് കാൽപാദങ്ങൾ തമ്മിൽ മുട്ടിക്കുക.
കണങ്കാലിൽ തൊടുക: തുടയുടെ പേശികളെ വലിയാൻ സഹായിക്കും. മാത്രമല്ല അടിവയറ്റിലെ കൊഴുപ്പും നീക്കം ചെയ്യും. മുട്ടുമടങ്ങാതെ കാൽ വിരലിൽ തൊടാൻ ശ്രമിക്കണം. കൈകൾ മുകളിലേക്ക് ഉയർത്തി മുട്ട് മടങ്ങാതെ കാലുകളിൽ തൊടുക.
ഈ രണ്ട് വ്യായാമങ്ങൾ മുടങ്ങാതെ ശീലിച്ചാൽ തന്നെ തുടയിടുക്കിലെ കൊഴുപ്പ് വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇതിനൊപ്പം നിങ്ങൾക്ക് ലളിതമായ ഒട്ടേറെ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
