Connect with us

Food

കൗമാരത്തിൽ തന്നെ പോഷകാഹാരങ്ങൾ നൽകിയില്ലെങ്കിൽ പ്രതിസന്ധിയിലാകുന്ന സ്ത്രീ ശരീരം!

Published

on

കൗമാരക്കാരെ അലട്ടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് പോഷകാഹാരത്തിന്റെ ലഭ്യത കുറവ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്റെ പ്രത്യാഘാതങ്ങൾ സംഭവിക്കാനും ഇടയുണ്ട്.

ഇത് ഏറ്റവും അധികം തടയാന്‍ കഴിയുന്നത് കുട്ടിക്കാലത്താണ്. എങ്കിലും കൗമാരപ്രായത്തിലും പോഷകാഹാരമുള്ള ഭക്ഷണം നൽകാൻ ശ്രമിക്കുക. കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകാഹാര പ്രശ്‌നങ്ങളില്‍ ഒന്ന് അനീമിയ ആണ്.കൗമാരത്തിൽ പോഷക കുറവ് പരിഹരിച്ചില്ലെങ്കിൽ പെൺകുട്ടികളെ സംബന്ധിച്ച് അവർക്ക് ഗര്ഭകാലത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ട് പോഷകാഹാരം നൽകാൻ ശ്രദ്ധിക്കുക.

വരുംതലമുറയിലേക്ക് പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന ദൂഷ്യങ്ങളെ ഇല്ലാതാക്കാനും ഇതുപകരിക്കും. പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുക, മൈക്രോ ന്യൂട്രിയന്റ് ആഹാരം നല്‍കുക എന്നിവയെല്ലാം ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാന്‍ ഉപകരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും രൂപീകരിക്കാനുള്ള മികച്ച കാലമാണ് കൗമാരം. ഇത് ശാരീരികവും മനഃശാസ്ത്രപരവുമായ നേട്ടങ്ങളുണ്ടാക്കും. പാല്‍, മുട്ട,ഏത്തപ്പഴം, ചീര,തുടങ്ങിയ പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയെല്ലാം പോഷകാഹാരങ്ങള്‍ക്ക് ഉദാഹരണമാണ്.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending