Connect with us

Health

ഉണർന്നാലുടൻ ഈ 5 കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്..

Published

on

രാവിലെ എഴുന്നേൽക്കുന്ന കാര്യം വലിയ ബുദ്ധിമുട്ട് തന്നെയാണ് മിക്കവർക്കും. ഒരു മൂന്നു വട്ടമെങ്കിലും അലാറം സ്നൂസിലാക്കി തിരിഞ്ഞു കിടക്കും. ആകെ ക്ഷീണമെന്നും ജോലിയുടെ ആലസ്യമെന്നുമൊക്കെ ഒഴിവുകഴിവുകൾ പറയാം.. രാവിലെ എങ്ങനെയെങ്കിലും ഉണർന്നാൽ പിന്നെ ഫോണിലും സമൂഹ മാധ്യമങ്ങളിലുമാണ് കണ്ണ്. ഒരു ദിനം തന്നെ ഇല്ലതാക്കുന്ന ശീലങ്ങളാണ് ദിവസേനെ നമ്മളിൽ പലരും ചെയ്യുന്നത്. രാവിലെ എണീറ്റാലുടൻ നിർബന്ധമായും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. 

ആദ്യം തന്നെ അലാറം സ്നൂസ് ചെയ്യുന്നത് ഒഴിവാക്കുക.. പത്തു മിനിറ്റ് വീതം ഉറങ്ങുന്നത് സത്യത്തിൽ ക്ഷീണമകറ്റില്ല, കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ സമ്മാനിക്കുകയെ ഉള്ളു. അതുകൊണ്ട് എത്ര പരിശ്രമിച്ചിട്ടാണെങ്കിലും സ്നൂസ് ചെയ്യുന്നത് ഒഴിവാക്കുക. 

ഉണർന്ന പാടെ നേരെ ഫേസ്ബുക്കിലേക്ക്, അല്ലെങ്കിൽ ഇമെയിൽ പരിശോധന, ഇതൊക്കെയാണ് പലരുടെയും പതിവ്. ഇതെത്ര മാത്രം നിങ്ങളുടെ ജീവിത ശൈലിയിൽ അപകടകരമായി ബാധിക്കും എന്നറിയാമോ? സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ അധികവും മനുഷ്യന് ഉണർച്ച നൽകുന്ന തരത്തിൽ ഉള്ളതല്ല. കുറ്റകൃത്യങ്ങൾ നിറഞ്ഞ ഇത്തരം വാർത്തകൾ കണ്ട മനസ് മുഷിഞ്ഞാണ് തുടക്കം തന്നെ. ഇതൊക്കെ നിങ്ങളുടെ പ്രൊഡക്ടിവിറ്റി കുറയ്ക്കുന്ന  കാര്യങ്ങളാണ്. 

ഉണർന്നാലുടൻ ചെയ്യാനുള്ള കാര്യങ്ങളിലൂടെ കടന്നുപോകാൻ എല്ലാവരും പറയും. പക്ഷെ അതൊരു നല്ല കാര്യമല്ല. കാരണം  ഉണർന്നു ഫ്രഷ് ആകും മുൻപ് നിങ്ങൾ സമ്മർദ്ദത്തിലേക്കാണ് പോകുന്നത്. അത് ചെയ്യാനുണ്ടല്ലോ, ഇത് ചെയ്യാനുണ്ടല്ലോ എന്ന് ആകെ കൺഫ്യൂഷൻ..

അതിനു പകരം ഉണർന്നാലുടൻ ഒന്ന് നടു നിവർത്തി വ്യായാമമൊക്കെ ചെയ്ത് ഒന്ന് ശരീരത്തെ ഉണർത്തണം. പ്രാധാന്യമുള്ള കാര്യങ്ങളിലൂടെ വേണം കടന്നു പോകാൻ.

മറ്റൊന്ന് പ്രഭാത ഭക്ഷണം വളരെ ശ്രദ്ധിക്കണം. ആരോഗ്യപരമല്ലാത്ത ഭക്ഷണങ്ങൾ പ്രഭാതത്തിൽ ഒഴിവാക്കണം. കാപ്പി കുടിച്ച് തുടങ്ങണം എന്ന് നിർബന്ധമുള്ളവർ ഉണ്ട്. ഉണരുമ്പോൾ തന്നെ കാപ്പി വേണ്ട. അത് നിങ്ങളുടെ പ്രഭാതത്തിലെ മൂഡിനെ സ്വാധീനിക്കുമെന്ന് പറയപ്പെടുന്നു.ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച് തുടങ്ങു.ഉണർവ്വുണ്ടാകും.

എന്നും ഉണരുമ്പോൾ ഒരുപാട് ചിന്തകളിലേക്ക് പോകരുത്. അത് ഉറങ്ങും മുൻപോ ഞായറാഴ്ചയോ പ്ലാൻ ചെയ്യണം. ഇടാനുള്ള വസ്ത്രമൊക്കെ തിരഞ്ഞും ആലോചിച്ചും സമയം കളയുന്നത് ഒഴിവാക്കിയില്ലെങ്കിൽ മൂഡ് മുഴുവൻ നഷ്ടമാകും. ഈ അഞ്ചു കാര്യങ്ങൾ ഒന്ന് മാറ്റിപിടിക്കു.. പ്രഭാതത്തിൽ തന്നെ അടിപൊളിയാകാം..

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending