Connect with us

Food

തൈറോയിഡ് നില ആരോഗ്യകരമായി നിലനിർത്താൻ മഞ്ഞൾ ചായ ശീലമാക്കാം..

Published

on

ആരോഗ്യപരമായ പല ഗുണങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്  മഞ്ഞൾ. തൈറോയ്ഡിന് ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പുറമെ തൈറോയ്ഡ് നിയന്ത്രിക്കാൻ മഞ്ഞൾ ചായ ശീലമാക്കൂ.മെച്ചപ്പെട്ട ഓക്സിജന്റെ അളവ്, കുറഞ്ഞ കൊളസ്ട്രോൾ എന്നിവ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. 
മഞ്ഞൾ ചായ തയ്യാറാക്കേണ്ട വിധം ഇങ്ങനെ; 

മഞ്ഞൾപ്പൊടി (1-2 ടീസ്പൂൺ)
കുരുമുളക് പൊടി (1 ടീസ്പൂൺ)
തിളച്ച  വെള്ളം (1 കപ്പ്)
 വെളിച്ചെണ്ണ (1 ടീസ്പൂൺ)
അരിഞ്ഞ ഇഞ്ചി
കറുവപ്പട്ട

അര ടീസ്പൂൺ മഞ്ഞൾപ്പൊടി എടുത്ത് ഒരു  ചെറിയ കപ്പിൽ ഇടുക. കുരുളാകും ചേർക്കുക. ഈ അധിക ഘടകം മഞ്ഞളിന്റെ ഗുണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. മഞ്ഞൾപ്പൊടിയുടെ ജൈവ ലഭ്യത വർദ്ധിപ്പിക്കുന്നതിന് കുരുമുളക് നല്ലതാണ് .

മഞ്ഞൾ, കുരുമുളക് എന്നിവ ഒരു ചെറിയ കപ്പിൽ എടുത്തതിനു ശേഷം ഇതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. മഞ്ഞളും കുരുമുളകും അലിയും വരെ ഇളക്കികൊടുക്കുക. 

ഒരു ടീസ്പൂൺ  വെളിച്ചെണ്ണ ഇതിലേക്ക് ചേർക്കുക. കൊഴുപ്പ് ലയിക്കുന്നതിലൂടെ മഞ്ഞൾ നന്നായി ആഗിരണം ചെയ്യാൻ എന്ന സഹായിക്കും. ഇതിലൂടെ മഞ്ഞളിലെ കുർക്കുമിൻ ആഗീരണം ചെയ്യാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. 

അധിക രുചിക്കായി ഇഞ്ചി അരിഞ്ഞത്  ഇടുക. വീക്കംവും  തൈറോയ്ഡ് പ്രവർത്തനവും  മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി  മികച്ചതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ തൈറോയ്ഡിനെ സഹായിച്ചേക്കാം.

രുചിക്കായി കറുവപ്പട്ട ചേർക്കുക.മഞ്ഞൾ ചായയുടെ മുകളിൽ കുറച്ച് കറുവപ്പട്ട പൊടി വിതറുക. കറുവപ്പട്ട ചായയ്ക്ക് കുറച്ച് രുചി ചേർക്കുകയും നിങ്ങളുടെ ഹൈപ്പോതൈറോയിഡിസത്തെ സഹായിക്കുകയും ചെയ്യും. ഇഞ്ചി പോലെ തന്നെ ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. പ്രമേഹം തടയുന്നതിന് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം.

ദിവസേന മഞ്ഞൾ ചായ കുടിക്കുന്നത് നിങ്ങൾക്ക് തൈറോയ്ഡ് നില ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. 

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Food

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Published

on

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.

പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..

നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending