Health
ദിവസവും രണ്ടിലധികം തവണ കാപ്പി കുടിക്കാറുണ്ടോ? കാത്തിരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം പോലും തകർക്കുന്ന പരിണിതഫലം !
ജീവിതത്തിൽ എന്തിനോടെങ്കിലും പ്രണയമുള്ളവരാണ് എല്ലാവരും. അതൊരു വ്യക്തിയോടെന്നല്ല, വസ്തുക്കളോടും ആഹാര സാധനങ്ങളോടും ഒക്കെയാകാം. നിത്യ ജീവിതത്തിൽ ചിലർക്ക് ഏറ്റവും ആരാധനയുള്ള ഒരു പാനീയമാണ് കാപ്പി അഥവാ കോഫി. ടെൻഷൻ വരുമ്പോൾ, തലവേദനിക്കുമ്പോൾ, ക്ഷീണം തോന്നുമ്പോളൊക്കെ ഒരു കാപ്പി മതി നിവർന്നു നിൽക്കാൻ. ദിവസവും നാലോളം ഗ്യാസ് കാപ്പി കുടിക്കുന്നവരുമുണ്ട്. ഗുണങ്ങൾക്കൊപ്പം തന്നെ കാപ്പിക്ക് ഒരുപാടധികം ദോഷ വശങ്ങളുമുണ്ട്. സ്ത്രീകളെയാണ് കൂടുതലും ഇത് ബാധിക്കുക. പൊതുവായി ശാരീരികവും മാനസികവുമായി ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാപ്പിക്ക് സാധിക്കും.
കേടായ പേശീനാരുകൾ രക്തക്കുഴലിൽ പ്രവേശിച്ച് വൃക്ക തകരാറിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്ന വളരെ ഗുരുതരമായ അവസ്ഥയാണ് റാബ്ഡോമോളൈസിസ്. പൊതുവെ മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ടും ഹൃദയാഘാതം, അണുബാധ തുടങ്ങിയവയോ പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നാലോ സംഭവിക്കുന്ന അവസ്ഥയാണിത്. എന്നാൽ കാപ്പിയിലൂടെ കഫീനിന്റെ അളവ് കൂടുതലായി ഉള്ളിൽ ചെന്നാൽ അപൂർവമായി ഈ അവസ്ഥ വരാം. ഇത് വളരെയധികം കാപ്പി കുടിക്കുന്നവർക്ക് ബാധകമാണ്.
ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും കാപ്പി സൃഷ്ടിക്കാറില്ല എന്നാണ് പഠനങ്ങളിൽ പറയുന്നത്. എന്നാൽ പോലും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി നിരവധി പഠനങ്ങളിൽ ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നതിന്റെ ഫലമായി നിങ്ങളുടെ ഹൃദയമിടിപ്പ് വർധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയമിടിപ്പിന്റെ താളം പോലും തെറ്റിക്കും. മാത്രമല്ല, കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിച്ചിട്ടുള്ള ചെറുപ്പക്കാരിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളിൽ ഏറ്റവും വെല്ലുവിളിയാകുന്നത് കാപ്പി കുടി അമിതമാകുന്നത് സ്തന വലിപ്പം കുറയ്ക്കുമെന്നുള്ളതിനാലാണ്. കഫീന്റെ അളവ് കൂടും തോറും സ്തനങ്ങളുടെ വലിപ്പവും നിയന്ത്രിക്കപ്പെടും. ഇത് സ്ത്രീകളുടെ ആത്മവിശ്വാസം പോലും തകർക്കും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
