Connect with us

Health

ശരീരത്തിലെ മറുകുകള്‍ ഇല്ലാതാക്കാന്‍ ചില എളുപ്പ വിദ്യകള്‍

Published

on

ശരീരത്തിലെ മറുകുകള്‍ ഇല്ലാതാക്കാന്‍ ചില എളുപ്പ വിദ്യകള്‍

നമ്മുടെ ശരീരത്തില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് മറുകുകള്‍. ഈ മറുകുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ ഇവയെക്കുറിച്ച് നമ്മള്‍ ആകുലപ്പെടാറുണ്ട്. പലരും മറുകുകള്‍ ശസ്ത്രക്രിയ ചെയ്ത മാറ്റാനും ശ്രമിക്കാറുണ്ട്. എന്നാല്‍ മറുകുകള്‍ കുറച്ച് അടുക്കള വിദ്യകള്‍ കൊണ്ട് മാറ്റിയെടുക്കാവുന്നതാണ്. അവയെക്കുറിച്ച് കൂടുതല്‍ അറിയാം.

1. ആപ്പിള്‍ സൈഡര്‍ വിനാഗര്‍ – ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആപ്പിള്‍ സൈഡര്‍ വിനാഗര്‍ മറുകുകള്‍ ഇല്ലാതാക്കാനും ഉപയോഗിക്കുന്നുണ്ട്. മറുക് പൂര്‍ണ്ണമായി ഇല്ലാതാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

2. വെളുത്തുള്ളി ഉപയോഗിക്കാം – വെളുത്തുള്ളി ഉപയോഗിച്ചും ശരീരത്തിലെ മറുകുകള്‍ മാറ്റാം. ശുദ്ധമായ വെളുത്തുള്ളി എടുത്ത് നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇത് മറുകില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയാം. അഞ്ച് ദിവസത്തോളം ഈ രീതി പിന്‍തുടരാവുന്നതാണ്.

3. അയഡിന്‍ ഉപയോഗിക്കാം – സെന്‍സിറ്റീവായ ചര്‍മ്മത്തിന് പറ്റിയ ഒന്നാണ് അയഡിന്‍. മറുക് ഇല്ലാതാക്കാന്‍ പറ്റിയ ഒന്നാണ് അയഡിന്‍.

4. ആവണക്കെണ്ണയും ബേക്കിംഗ് സോഡയും – ആവണക്കെണ്ണയും ബേക്കിംഗ് സോഡയും ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയിലേക്ക് രണ്ട് സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം മറുകില്‍ പുരട്ടാം.

5. തേനും ചെറുചന വിത്തും – തേന്‍ എന്നത് ആന്റി ബാക്ടീരിയല്‍ ആയി നില്‍ക്കുന്ന ഒന്നാണ്. ചെറുചന വിത്തും തേനും ഒരുമിച്ച് ചേര്‍ത്ത് മറുകില്‍ പുരട്ടിയാല്‍ മറുക് ഇല്ലാതാകും.

6. പുളിച്ച ആപ്പിള്‍ നീര് – പുളിച്ച ആപ്പിള്‍ നീര് മറുക് ഇല്ലാതാക്കുന്നതിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പുളിച്ച ആപ്പിള്‍ നീര് നേരെ മറുകില്‍ പുരട്ടാവുന്നതാണ്.

7. കൈതച്ചക്കയും നാടന്‍ കടല്‍ ഉപ്പും – ശുദ്ധമായ കൈതച്ചക്കയും തമ്മില്‍ നന്നായി കൂട്ടി യോജിപ്പിക്കുക. ഇൗ മിശ്രിതം മറുകില്‍ ഇടാം.

8. ഉള്ളി ജ്യൂസ് ഉപയോഗിക്കാം – ഉള്ളി പല അസുഖങ്ങള്‍ക്കും ഉള്ള മരുന്നാണ്. ഉള്ളി നീര് നേരെ തന്നെ മുഖത്ത് പുരട്ടാവുന്നതാണ്.

9. തേയിലച്ചെടി എണ്ണ – തേയില എന്നത് ആന്റിബാക്ടീരിയല്‍ ആയ ഒന്നാണ്. തേയില എന്നത് മറുക് ഇല്ലാതാക്കാനും സഹായിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending