Health
മുഖകുരു ചില രോഗങ്ങളുടെ ലക്ഷണമാകാം
മുഖകുരു ചില രോഗങ്ങളുടെ ലക്ഷണമാകാം
‘മുഖം മനസ്സിന്റെ കണ്ണാടി’ എന്ന ചൊല്ലിനെ മുഖം ആരോഗ്യത്തിന്റെ കണ്ണാടി എന്നു തിരുത്തി വായിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. കാരണം മുഖം നൽകുന്ന ചില സൂചനകൾ നിങ്ങളുടെ ആരോഗ്യത്തെ വെളിപ്പെടുത്തും. മുഖക്കുരു, വരണ്ടചുണ്ടുകൾ, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില ലക്ഷണങ്ങളാണ്. ഇതാ മുഖം നൽകുന്ന ചില സൂചനകൾ ഇവയാണ്.
വരണ്ട ചർമവും ചുണ്ടുകളും
വരണ്ട ചുണ്ടുകൾ നിർജലീകരണത്തിന്റെ സൂചകങ്ങൾ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകൾ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക. ദാഹം, മങ്ങിയ കാഴ്ച ഇവ ഹൈപ്പോതൈറോയ്ഡിസം മൂലം ഉണ്ടാകും.
കണ്ണിന്റെ മഞ്ഞനിറം
കണ്ണിലെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. എന്നാൽ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്.
മുഖത്തെ രോമങ്ങൾ
താടി, മേൽചുണ്ട്, കവിളിടങ്ങളിലെ രോമവളർച്ച എന്നിവ പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിന്റെ സൂചനയാകാം.
ചുവന്ന പാടുകൾ
ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പാടുകൾ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്നങ്ങളുടെ സൂചനയാകാം. ശരീരം ഗ്ലൂട്ടനോട് അമിതമായി പ്രതികരിക്കുന്നതു മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ സീലിയാക് ഡിസീസിന്റെ സൂചനയും ആകാം ഈ പാടുകൾ.
കണ്ണിനു ചുറ്റും നിറ വ്യത്യാസം
കണ്ണിനു ചുറ്റും നീലയോ പർപ്പിളോ നിറം മാറുന്നത് ഗുരുതരമായ അലർജിയുടെ ലക്ഷണമാകാം. കൂടാതെ രക്തത്തിലെ ദൂഷ്യം കൊണ്ടുമാകാം.
കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ
ഉറക്കക്കുറവിന്റെയും ഭക്ഷണത്തിലെ ചില വിഷഹാരികളുടെ അലർജി മൂലമോ ആകാം കറുത്ത വളയങ്ങൾ. ഇവയെ നിസ്സാരമാക്കേണ്ട.
മുഖക്കുരു
ഒരു പ്രത്യേക പ്രായത്തിൽ മുഖക്കുരു വരുകയും അത് താനേ പോകുകയും ചെയ്യും. എന്നാൽ ഈ കുഞ്ഞുകുരുക്കളെ അവഗണിക്കേണ്ട. പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.
ഇനി കണ്ണാടി നോക്കുമ്പോൾ ഈ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ എന്ന് നിങ്ങളുടെ മുഖം പറയും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
