Food
കുടിക്കാനും കുളിക്കാനും ബിയർ! അമ്പരക്കേണ്ട, സത്യമാണ്!
അല്പം മദ്യം അകത്തുചെന്നാൽ കാണാത്ത സ്വപ്നങ്ങളില്ല.. ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ ചിറകുവിടർത്തി പറക്കുമ്പോൾ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും മദ്യത്തിലങ്ങ് ആറാടിയാലോ എന്ന്.. അങ്ങനെ ചിന്തിക്കുന്നവർ വേഗം ബിയർപൂളിൽ കുളിക്കാൻ റെഡി ആയിക്കോളൂ. ഫാന്റസി ലോകം സങ്കല്പിക്കുന്നവർക്ക് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒന്നാണ് കുടിക്കാനും കുളിക്കാനും ബിയർ കിട്ടുക എന്നുള്ളത്.. പക്ഷെ അങ്ങനെ ചിലതൊക്കെ ലോകത്ത് ഇപ്പോൾ സാധ്യമാണ്..മനുഷ്യന് അസാധ്യമായതെന്താണ് അല്ലെ? പ്രത്യേകിച്ച് ബിയറിന്റെ കാര്യം കൂടി ആകുമ്പോൾ..
ഓസ്ട്രിയയിലെ ടാരന്‍സിലുള്ള സ്ക്ളോസ് സ്ട്രക്കെൻബർഗർ ബ്രൂവറിയിലാണ് ഇങ്ങനെയൊരു അവസരം ഒരുക്കിയിരിക്കുന്നത്.ലോകത്ത് എവിടെയും ലഭിക്കാത്ത മദ്യ ബ്രാൻഡുകൾ കിട്ടുന്നയിടമെന്ന പ്രത്യേകത മാത്രമല്ല, കുടിക്കാനും കുളിക്കാനും അവസരമൊരുക്കി എന്നതും ഈ ബ്രൂവറിയുടെ പ്രത്യേകതയാണ്.
ലോകത്തില്‍ ആദ്യമായി ബീയര്‍ പൂള് സംവിധാനമൊരുക്കിയ ഇടമാണിത്. എഴുനൂറു വര്‍ഷത്തോളം പഴക്കമുള്ള സ്ട്രക്കെൻബർഗർ കാസിലിന്റെ ഉൾവശതുള്ള നിലവറയാണ് പൂളാക്കി മാറ്റിയിരിക്കുന്നത്. ഏഴിലധികം പൂളുകൾ ഇവിടെയുണ്ട്. അതും 13 അടി താഴ്ചയിൽ! പക്ഷെ കാശ് അല്പം കൂടുതലാണ്. അല്ല, ബിയറിലൊക്കെ കുളിക്കുമ്പോൾ അതിനിത്തിരി വിലകൂടിയാലും ആർക്കും സരമുണ്ടാകില്ല.. രണ്ടു മണിക്കൂറിനു 18500 രൂപയാണ് ചാർജ് ഈടാക്കുന്നത്.. അപ്പോൾ ഇനി ബിയറിലൊന്നു കുളിച്ചാലോ ?
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..
ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്‍ഗങ്ങള്‍ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള് പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
