Women
മൂക്കുത്തിയിൽ ഒളിച്ചിരിക്കുന്ന സ്ത്രീരഹസ്യങ്ങൾ അറിയാം..
മുൻപൊക്കെ ചില ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും അടയാളമായി ഉപയോഗിച്ചിരുന്നതാണ് മൂക്കുത്തി. എന്നാൽ ഇന്ന് ഫാഷൻ ലോകത്ത് ഏറ്റവും പരീക്ഷണങ്ങൾ നടക്കുന്ന ഒരിടമായി മാറി. ഭംഗിയും നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതീകവുമൊക്കെയായ മൂക്കുത്തി സ്ത്രീകളുടെ കന്യകാത്വത്തിനെ വെളിവാക്കുന്ന അടയാളമാണെന്നാണ് വിശ്വാസം.
ആചാരങ്ങളും ഐതീഹ്യങ്ങളും നോക്കിയാൽ ഇന്ത്യയിൽ മൂക്കുത്തി കൊണ്ടുവന്നത് മുഗളന്മാരാണെന്നാണ് കരുതുന്നത്. ഹൈന്ദവ ആചാര പ്രകാരം പെണ്കുട്ടികളുടെ മൂക്കിന്റെ ഇടത് ഭാഗമാണ് തുളയ്ക്കുന്നത്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹത്തിന് സ്ത്രീകൾ വളയം പോലുള്ള മൂക്കുത്തിയാണ് ധരിക്കുന്നത്.
വിവാഹരാത്രിയിൽ ഭർത്താവ് ഇത് എടുത്തുമാറ്റുന്നതോടെ സ്ത്രീകളുടെ കന്യകാത്വം അവസാനിച്ചു എന്നാണ് അര്ത്ഥം. മൂക്കൂത്തി ധരിക്കുന്നത് ആര്ത്തവകാലത്തെയും പ്രസവ സമയത്തെയും വേദന ലഘൂകരിക്കും എന്ന വിശ്വാസവും നിലനില്ക്കുന്നു.
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..
എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ
മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
