Connect with us

Living

സ്ത്രീകൾ അറിഞ്ഞിരിക്കണം വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ സ്ത്രീകൾക്കായി ഇതാ 20 വാസ്തു വിദ്യകൾ

Published

on

സ്ത്രീകൾ അറിഞ്ഞിരിക്കണം വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ സ്ത്രീകൾക്കായി ഇതാ 20 വാസ്തു വിദ്യകൾ

പുരാതന കാലം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് കേരളീയ സമൂഹത്തില്‍ വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്. ദേവ സങ്കല്‍പ്പം പോലും സ്ത്രീ (ഭഗവതി) ആയിരുന്നു. കുടുംബ പാരമ്പര്യം കണക്കാക്കിയിരുന്നതും സ്ത്രീകളുടെ കുടുംബം കണക്കാക്കി ആയിരുന്നു.

കാലം മാറി സ്ത്രീപുരുഷ സമത്വം പറഞ്ഞ് തുടങ്ങിയതോടെ കേരളീയ സമൂഹത്തില്‍ സ്ത്രീകളുടെ പ്രാധാന്യം കുറയുകയാണ് ചെയ്തത്. എന്നാല്‍ വീടുകളില്‍ ഇന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന തന്നെയാണ് കിട്ടുന്നത്. സ്ത്രീകള്‍ തന്നെയാണ് വീടിന്‍റെ വിളകക്കും വെളിച്ചവും. അത്കൊണ്ട് തന്നെ വീട് വയ്ക്കുന്ന സമയങ്ങളില്‍ സ്ത്രീകള്‍ക്ക് ഊര്‍ജ്ജദായകമായ പല വാസ്തു വിദ്യകളും മലയാളികള്‍ ഉപയോഗിക്കാറുണ്ട്.

വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ ഒരു കുടുംബ ഫോട്ടോ വയ്‌ക്കുക. 2. ഐശ്വര്യത്തിനായി വടക്ക്‌ ദിക്കില്‍ തുളസി ചെടി, മുത്ത്‌ , പവിഴം എന്നിവ വയ്‌ക്കുക. 3. വീടിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന തരത്തില്‍ നേരേ മുകളില്‍ ബീമുകള്‍ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. അല്ലെങ്കില്‍ ഇവ മനസ്സിന്‌ അസ്വസ്ഥത നല്‍കും.

4. ഡ്രാഗണ്‍, യുദ്ധം തുടങ്ങി ഹിംസാത്മകമായ ചിത്രങ്ങള്‍ ഒഴിവാക്കുക. ഇവ സമ്മര്‍ദ്ദം ഉയര്‍ത്തുകയും സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ക്രൂരമായ ചിത്രങ്ങളും ഒഴിവാക്കുക. 5. തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകള്‍ വരുന്നത്‌ ഒഴിവാക്കുക. സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിജയത്തിനായി വടക്ക്‌ ദിക്കില്‍ വലിയ ജനാലകള്‍ വയ്‌ക്കുക. 6. വീട്ടിനുള്ളിലേയ്‌ക്ക്‌ ആവശ്യത്തിന്‌ ലൈറ്റ്‌ വരുന്ന വിധത്തില്‍ ക്രമീകരിയ്‌ക്കുക. സൂര്യപ്രകാശവും കാറ്റും വെളിച്ചവുമെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്‌ക്കും.

7. വീട്ടില്‍ സുഗന്ധങ്ങള്‍ ഉപയോഗിക്കാം. 8. തെക്കോട്ട്‌ തലവച്ച്‌ കിടന്നാല്‍ പരസ്‌പരമുള്ള മനസ്സിലാക്കല്‍ മെച്ചപ്പെടുകയും ബന്ധത്തിന്‌ പുതുജീവന്‍ ലഭിക്കുകയും ചെയ്യും. 9. നിങ്ങള്‍ക്ക്‌ ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്‌മ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വീടിന്റെ കിഴക്ക്‌ ഭാഗത്ത്‌ സമയം ചെലവഴിക്കുക. കിഴക്ക്‌ ദിക്ക്‌ ഭരിക്കുന്നത്‌ യുദ്ധത്തിന്റെയും കാലാവസ്ഥയുടെയും ദേവനായ ഇന്ദ്രനാണ്‌ എന്നാണ്‌ വിശ്വാസം. അതിനാല്‍ ഉദയ സൂര്യന്‌ മേല്‍ ഇന്ദ്രന്‌ അധികാരമുണ്ട്‌. എല്ലുകള്‍, കണ്ണ്‌, ഹൃദയം, നട്ടെല്ല്‌ , രക്തചക്രമണം എന്നിവയ്‌ക്ക്‌ വേണ്ട ഊര്‍ജം ഇത്‌ നല്‍കുമെന്നാണ്‌ വിശ്വാസം.

10. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാല്‍ കഴിവതും ഒഴിച്ചിടണം. 11. നീല നിറത്തിന്‌ തണുപ്പിന്റെ ഗുണങ്ങള്‍ ഉണ്ട്‌. രാത്രിയില്‍ ഇളംനീലം നിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നത്‌ ശാന്തത നല്‍കും. വയലറ്റ്‌, ഇന്‍ഡിഗോ, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളാണ്‌ ഭിത്തിക്ക്‌ നല്ലത്‌. കിടപ്പ്‌ മുറിയില്‍ ചുവന്ന നിറം ഒഴിവാക്കുക. 12. വീടിന്റെ വടക്ക്‌കിഴക്ക്‌ കോണിലിരുന്ന്‌ വേണം ധ്യാനിക്കാനും ശ്വസന വ്യായാമങ്ങള്‍ ചെയ്യാനും .വാസ്‌തു അനുസരിച്ച്‌ , വടക്ക്‌ കിഴക്ക്‌ ദിക്ക്‌ നിയന്ത്രിക്കുന്നത്‌ സര്‍വശക്തനായ ഈശ്വരന്‍ അഥവ ഈസന്യ ആണ്‌. അതിനാല്‍ ആത്മീയമായി ഏറ്റവും പ്രധാനമര്‍ഹിക്കുന്ന ഭാഗമാണിത്‌.

13. വീടിന്റെ വടക്ക്‌കിഴക്ക്‌, തെക്ക്‌-കിഴക്ക്‌(മൂല) മധ്യഭാഗം(ബ്രഹ്മസ്ഥാനം) എന്നിവിടങ്ങളില്‍ ബാത്‌റൂം പണിയുന്നത്‌ ആരോഗ്യത്തിന്‌ ദോഷകരമാകും. 14. ടോയ്‍ലെറ്റിന്‍റെ വാതില്‍ അടയ്ക്കുക. തുറന്നിരിക്കുന്ന ടോയ്‍ലെറ്റ് ഒരു തുറന്ന അഴുക്കുചാലാണെന്നും, അത് നിങ്ങളുടെ വീട്ടിലേക്ക് അഴുക്കും മാലിന്യവും കൊണ്ടുവരുമെന്നുള്ള വിശ്വാസമാണ് ഇതിന് പിന്നില്‍. 15. ഉറങ്ങാന്‍ പ്രയാസമുണ്ടെങ്കില്‍ , തെക്കോട്ട്‌ തലവച്ച്‌ കിടന്നു നോക്കുക. ശരീരത്തിന്റെ സ്വാഭാവിക ധ്രുവത്വം നിലനിര്‍ത്താനും നിങ്ങളുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കും.

16. നിങ്ങളുടെ ബെഡ്റൂമിന്‍റെ വാതിലില്‍ വ്യക്തിപരവും, സാമൂഹികവും, ഔദ്യോഗികവുമായ ഉന്നതിയെ സൂചിപ്പിക്കുന്നതിനായി രണ്ട് ഓടക്കുഴലുകള്‍ തൂക്കിയിടുക. 17. ഗര്‍ഭകാലത്ത്‌ വടക്കോട്ട്‌ തല വച്ച്‌ കിടന്ന്‌ ഉറങ്ങുന്നത്‌ ഒഴിവാക്കുക. തെക്ക്‌ വശത്തുള്ള കിടക്കമുറിയിലായിരിക്കണം എപ്പോഴും ഉറങ്ങുന്നത്‌. 18. വീട്ടില്‍ സാധനങ്ങള്‍ ഒതുക്കി വയ്‌ക്കുക. വീട്‌ വൃത്തിയാക്കി വയ്‌ക്കുക. പൊസറ്റീവ്‌ ഊര്‍ജം ലഭ്യമാകാന്‍ ഇത്‌ പ്രധാനം.

19. വീട്ടില്‍ വളരാതെ നശിച്ച സസ്യങ്ങള്‍ നീക്കം ചെയ്യുക. വളരുന്ന, പുതിയവ വയ്‌ക്കുക. 20. അടുക്കള വൃത്തിയായി വയ്‌ക്കുക. പ്രത്യേകിച്ച്‌ ഗ്യാസ്‌, മൈക്രോവേവ്‌ തുടങ്ങിയവ. അടുക്കളയാണ്‌ ഐശ്വര്യത്തിന്റെയു പണത്തിന്റെയും കേന്ദ്രം.

Living

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Published

on

ഒരുപാട് കാത്തിരുന്നാണ് ഒരു ജോലി ലഭിക്കുക. ആഗ്രഹിച്ച, സ്വപ്നം കണ്ട ജോലിക്കായി നിങ്ങൾ ഒരുപാട് പ്രയത്നങ്ങൾ നടത്തുകയും അതിനു വേണ്ടി വളയുകയും ചെയ്തിട്ടുണ്ടാകാം.. എന്നാൽ എത്ര വലിയ പൊസിഷനിൽ ഉള്ള ജോലി ആയാലും, ഈ ചോദ്യങ്ങൾ മാനേജ്‌മെന്റിനോട് ആരാഞ്ഞ് തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ ജോലിയിൽ പ്രവേശിക്കാവു.

ജോലി സമയത്തെ കുറിച്ച് വ്യക്തമായി ചോദിക്കുക. എപ്പോഴാണ് എത്തേണ്ടത്, എത്ര മണിവരെയാണ് എന്നുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ജോലിയുടെ സ്വഭാവമനുസരിച്ച് ഇമെയിൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കികൊണ്ടിരിക്കണോ?, നിർദേശങ്ങൾ ഏതു മാർഗമാണ് ലഭിക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക. നിങ്ങൾ സ്ഥിരമായി മെയിലുകൾ പരിശോധിക്കാത്ത വ്യക്തി ആണെങ്കിൽ ഇത്തരം ചോദ്യങ്ങൾ വലിയ ഗുണം ചെയ്യും.

ഓഫ്, ലീവ്, സിക്ക് ലീവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി ചോദിച്ചറിയണം. കാരണം ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഏതെങ്കിലും തരത്തിൽ തെറ്റായി പ്രവർത്തിച്ചിട്ട് ഞാൻ അങ്ങനെയാണ് കരുതിയത്, മുൻപ് ജോലി ചെയ്തിടത്ത് ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല.

പൊതുവെ ഇപ്പോൾ മിക്ക ഓഫീസ് ജോലികൾക്കും വർക്ക് അറ്റ് ഹോം സംവിധാനമുണ്ട്. അതുകൊണ്ട് അസുഖമല്ലാതെ മറ്റെന്തെങ്കിലും സാഹചര്യത്തിൽ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരമുണ്ടോ എന്നും അതിന്റെ നിയമങ്ങൾ എങ്ങനെയാണെന്നും അന്വേഷിക്കണം.

ഷിഫ്റ്റ് സംബ്രദായമുണ്ടോ, സൗകര്യപ്രദമായ സമയങ്ങൾ തിരഞ്ഞെടുക്കുക്കാൻ അവസരമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ മറക്കരുത്.

ജോലിയുടെ സ്വഭാവം എന്താണെന്നു ചോദിച്ചറിയുക. നിങ്ങൾക്ക് മറ്റെന്തെങ്കിലും അധിക ജോലികൾ ഉണ്ടോ എന്നുള്ളത് ചോദിച്ചറിയുക.

ആരാണ് പെർഫോമൻസ് വിലയിരുത്തുക, അതിന്റെ മാനദണ്ഡങ്ങൾ എന്താണ് എന്നൊക്കെ കൃത്യമായി ചോദിക്കുക.

പുറത്ത് പോയി ചെയ്യേണ്ട ജോലി ആണെങ്കിൽ എങ്ങനെയാണു ആളുകളോട് സംസാരിക്കേണ്ട രീതി, എന്തൊക്കെയാണ് സൂചിപ്പിക്കേണ്ടത് എന്നുള്ള കാര്യങ്ങളും വ്യക്തമായി ചോദിച്ചറിയണം.

ജോലിയെ കൂടുതൽ സഹായിക്കുന്നതിനായി നിർദേശങ്ങൾ മേലധികാരികളോട് ആരായണം. അതുപോലെ മാനേജുമെന്റ് ടീമിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും കൃത്യമായ അവബോധം അവരോട് തന്നെ ചോദിച്ച് മനസിലാക്കുക.

Continue Reading

Living

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Published

on

ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് വിവാഹ ജീവിതം. അതുകൊണ്ടു തന്നെ ഭർത്താവയ്ക്കാനുള്ള ആളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം. കാരണം ചില വ്യക്തികൾ ദാമ്പത്യജീവിതത്തിനു തീരെ അനുയോജ്യരല്ല. ഭർത്താവിനെ, അല്ലെങ്കിൽ കാമുകനെ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ ഉണ്ട്.

വിവാഹത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. അവർക്ക് എങ്ങനെയെയങ്കിലും ഒരു വിവാഹം കഴിക്കണം എന്ന ചിന്തയെ ഉള്ളു. അല്ലാതെ പ്രണയമോ അടുപ്പമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

അധിക്ഷേപങ്ങളും മാത്രം ഉള്ള പുരുഷന്മാരെയും തിരഞ്ഞെടുക്കരുത്. അവർക്ക് ഒരു അടിമയെ ആണ് ആവശ്യം. ഭാര്യ, പങ്കാളി അങ്ങനെ ഒരാളെയല്ല. വാക്കു കൊണ്ടും ശാരീരികമായും ഇയാൾ ദ്രോഹിക്കും.

ദാമ്പത്യത്തിനു വലിയ പ്രാധാന്യം നൽകാതെ ജോലിയിൽ മുഴുകുന്ന പുരുഷന്മാരെ ഒഴിവാക്കണം. അവർക്ക് പങ്കാളിക്കായി ചിലവഴിക്കാൻ സമയം കാണില്ല.

പോസെസ്സിവ് ആകുന്നത് നല്ലതാണ്, പക്ഷെ അമിതമായാൽ അതും ദോഷം തന്നെയാണ്. വ്യക്തിപരമായി ഒരു സ്വാതന്ത്ര്യവും ഇവർ തരില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, ബന്ധുക്കളോടോ വീട്ടുകാരോടോ പോലും അമിതമായി ഇടപെട്ടാൽ, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍,ഇവർ എതിർക്കും.

നിങ്ങൾ സ്വതന്ത്രമായ കുടുംബ ജീവിതം ആഗ്രഹിക്കുന്നെങ്കിൽ ബന്ധുവിനെ കല്യാണം കഴിക്കരുത്. കാരണം നിങ്ങളുടെ എല്ലാ കാര്യങ്ങളും ഇരു കുടുംബങ്ങളുടെയും ഇടപെടൽ ഉണ്ടാകും.

Continue Reading
Living6 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food6 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health6 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food6 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health6 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel6 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech6 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food6 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living6 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech6 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending