Health
പുകവലി നിര്‍ത്താന്‍ ഇതാ 10 മാര്‍ഗ്ഗങ്ങള്‍
സ്വയം നശിപ്പിക്കുന്ന ഒരു പ്രവണതയാണ് പുകവലി എന്ന് ഒറ്റവാക്കിൽ പറയാം. കാരണം തുടങ്ങി കഴിഞ്ഞാൽ അതിനൊരു അവസാനം പലരിലുമില്ല. ഒന്നെങ്കിൽ കാൻസർ പോലെയുള്ള മാരക രോഗങ്ങൾ കൊണ്ടുള്ള മരണത്തിലാവും ഒടുക്കം. അതൊക്കെ അറിയാം, പാക്കറ്റിന്റെ പുറത്ത് വരെ മുന്നറിയിപ്പുണ്ട്, ഒരു സിനിമ കണ്ടാൽ അതിലുണ്ട് മുന്നറിയിപ്പ്, എന്നാൽ പോലും ആരും സ്വയം പുകവലി നിർത്താൻ ശ്രമിക്കാറില്ല. അങ്ങനെ അംഗ നിർത്താൻ പറ്റുന്നില്ല എന്ന് പറയാം. പക്ഷെ എന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നിങ്ങൾ മാനസികമായി തയ്യാറെടുക്കാത്തതിന്റെ പ്രശ്നമാണ്. എങ്ങനെ പുകവലി അവസാനിപ്പിക്കാം എന്ന് നോക്കാം..
സ്വന്തം ഭാവി, ജീവിതം ഇതൊക്കെ ചിന്തിക്കുന്നതാണ് ഏറ്റവും ഉത്തമം..കാരണം സ്വയം ചിന്തിക്കാനുള്ള കഴിവ് പലർക്കും ഇത്തരം കാര്യങ്ങളിൽ ഇല്ല. അങ്ങനെയൊരു ചിന്ത ഉണ്ടായാൽ അതിലും വലിയ മോട്ടിവേഷൻ വേറെ വേണ്ടാ..
ഒരു തീരുമാനം എടുത്താൽ അതിൽ ഉറച്ച് നിൽക്കുക. എല്ലാ കാര്യങ്ങളിലും അങ്ങനെയാണ് വേണ്ടത്. പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം.എന്നാല്‍ മാത്രമെ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു.
പുകവലിക്കാനുള്ള കാരണങ്ങൾ തിരിച്ചറിയുക. ചിലർക്ക് മാനസിക സമ്മർദ്ദമാകാം.നിരാശയാകാം..അങ്ങനെ എന്താണ് കാരണമെന്നു അറിയുക.. അതിനെ പരിഹരിക്കാൻ നോക്കുക. അല്ലാതെ ഒരു പ്രശ്നത്തിന് മറ്റൊരു പ്രശ്നമല്ല ഉപപാധി.
ഒരു ചെറിയ പഫ് പോലും നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുമെന്നതാണ് സത്യം. അതുകൊണ്ട് നിർത്താൻ ഉദ്ദേശിക്കുമ്പോൾ അങ്ങനെ നിർത്തുക.
പുകവലി വിരുദ്ധരെ കൂട്ടുപിടിച്ചാൽ കുറെയൊക്കെ മാറ്റമുണ്ടാകും. പലരും ഒരു കൂട്ടായും കൂട്ടിനുവേണ്ടിയുമൊക്കെ വലിക്കുന്നവരാണ്. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് ചിന്തിക്കുക. ഇത് ഓരോ സിഗററ്റെടുക്കുന്നതിന്റെയും സമയപരിധി കൂട്ടും.
മാനസിക സമ്മര്‍ദ്ദമാണ് പുകവലിക്ക് കാരണമെങ്കിൽ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.
ഒന്നും സാധിക്കാതെ വരുമ്പോൾ അതായത് സ്വയം നിയന്ത്രിക്കാവുന്ന പരിധികൾ കഴിയുമ്പോൾ ഒരു കൗണ്സിലിംഗിന് പോകുക. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.നടക്കാനിറങ്ങുന്നതും, കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും, പഠിക്കാനിഷ്ടമുള്ള കാര്യങ്ങളില്‍ വ്യാപൃതനാകുന്നതും നല്ലതാണ്.
പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും ചവയ്ക്കാനോ കഴിക്കണോ ശ്രമിക്കാം. മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത എന്താണ് ലോകത്ത് ഉള്ളത്?
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women6 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
