Health
വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തരുത്! മറികടക്കാൻ ഇതാ 5 വഴികൾ..
ഇന്ന് വളരെയധികം ആളുകളും ജീവിക്കുന്നത് നിരാശയിലാണ്. പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അധികമാളുകളും വിഷാദത്തിലേക്ക് കൂപ്പുകുത്തി ജീവിതം സ്വയം നശിപ്പിക്കുന്നവരാണ്. ജോലിയിലെ പ്രശ്നങ്ങൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, ബന്ധങ്ങൾ, സമ്മർദ്ദം അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ..എന്നാൽ ആരും എങ്ങനെ ഈ ഘട്ടത്തെ മാനസികമായി നേരിടാം എന്ന് ചിന്തിക്കുന്നില്ല.
ഒരിക്കലും പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ല. നമ്മൾ സ്വയം വിചാരിച്ചാൽ മാറുന്ന പ്രതിസന്ധികൾ മാത്രമേ നമുക്ക് മുന്നിൽ ഉള്ളു.. ചിലപ്പോൾ സ്വയം ഒരു മാർഗം കണ്ടെത്താൻ സാധിക്കില്ല. അത്തരക്കാർക്ക് വളരെ ഫലപ്രദമാകുന്ന ചില മാര്‍ഗങ്ങള്‍ പങ്കുവയ്ക്കാം.
എപ്പോഴും നല്ലത് മാത്രം നടക്കും എന്ന് പ്രതീക്ഷിക്കുന്നത് നിങ്ങളെ നിരാശയിലേക്ക് നയിക്കും. വിഷാദത്തിന്റെ അല്ലെങ്കിൽ വിഷാദ രോഗത്തിന്റെ കാലഘട്ടം വളരെ മോശം ദിനങ്ങളാണ്. മോശമെന്നും നല്ലതെന്നുമായി ജീവിതത്തെ ആ സമയം തരംതിരിക്കാം. നല്ലതിനെ കുറിച്ച് ചിന്തിച്ച്, ജീവിതമെന്നാൽ ഉയർച്ചയും താഴ്ചയും നിറഞ്ഞതാണ് എന്ന് ഉൾകൊണ്ട് നല്ലൊരു നാളെക്കായി പ്രതീക്ഷിക്കു. പകുതിയിലധികം പ്രശ്നനങ്ങളൂം പമ്പ കടക്കും. എന്നും നമുക്ക് നല്ലതുമാത്രം എന്ന് ചിന്തിക്കരുത്.
ക്ഷമിക്കാൻ തയ്യാറാകാത്തത് വലിയ മാനസിക വിഷമങ്ങളിലേക്ക് തള്ളിയിടും. ദേഷ്യത്തിന്റെയും വികാരങ്ങളുടെയും പുറത്ത് ക്ഷമിക്കാൻ തയ്യാറാകാതെ പെരുമാറുമ്പോൾ അത് നമുക്ക് ഒരു ഗുണവും ചെയ്യുന്നില്ല. നമ്മളെ വേദനിപ്പിച്ചവരോട് വാശിയും വൈരാഗ്യവും വെച്ചുപുലർത്തുമ്പോൾ അത് അവരെ വൃണപ്പെടുത്തുന്നതിനേക്കാൾ നമ്മളെ സ്വയം മുറിവേല്പിക്കും. നിങ്ങളുടെ തെറ്റുകൾ, പശ്ചാത്താപം, ഭൂതകാലത്തിന്റെ വേദന എന്നിവ മുറുകെ പിടിക്കുന്നത് നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് സ്വയം ഓർമ്മിപ്പിക്കുക. പകരം, സ്വയം ക്ഷമിച്ച് മുന്നോട്ട് പോകാനും മനസ് ശാന്തമാക്കാനും നിങ്ങളെ അനുവദിക്കുക.
നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ പൂർണമായി മനസിലാക്കണം എന്ന് ശാഠ്യം പിടിക്കുന്നത് അപകടമാണ്. നമ്മളെ നമുക്കല്ലാതെ മറ്റൊരാൾക്ക് പൂർണമായി മനസിലാക്കാൻ സാധിക്കില്ല. ഓരോരുത്തരുടെയും ചിന്തകളും പെരുമാറ്റങ്ങളും വിഭിന്നമാണ്. എല്ലാവരും മനസ്സിലാക്കുമെന്ന്നമുക്ക് പ്രതീക്ഷിക്കാനാവില്ല, മാത്രമല്ല നമ്മുടെ ഉള്ളിൽ എങ്ങനെ തോന്നുന്നുവെന്ന് എല്ലാവർക്കും അറിയാനും കഴിയില്ല. നമ്മളെ ചേർത്ത് നിർത്താൻ ഒരാൾ ശ്രമിക്കുന്നുവെങ്കിൽ അയാൾ പൂർണമായി എല്ലാം മനസിലാക്കണം എന്ന് ശാഠ്യം പിടിക്കരുത്. അത്രയെങ്കിലും മനസിലാക്കുന്നവരാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതും.
എന്നും ജീവിതത്തിൽ മോശം കാര്യങ്ങൾ മാത്രമേ സംഭവിക്കൂ എന്ന് ചിന്തിക്കുന്നത് ഏറ്റവും വലിയ അപകടമാണ്. ഇത് നിരാശയെ നാൾക്കുനാൾ വർധിപ്പിച്ച് ആത്മഹത്യയിലേക്ക് പോലും നയിക്കും. നിങ്ങൾ വിഷാദരോഗം കൈകാര്യം ചെയ്യുമ്പോൾ, ഒരിക്കലും സന്തോഷവാനായിരിക്കില്ലെന്ന് വിശ്വസിക്കുന്നത് വളരെ എളുപ്പമാണ്. മറിച്ച് ചിന്തിക്കാനാണ് പ്രയാസം. ആ സമയത്ത് അയാൾ ഇരുട്ടിലും വേദനയിലും ശൂന്യതയിലും കുടുങ്ങും. അങ്ങനെ അതിൽ കുടുങ്ങിയാൽ അതിനർത്ഥം നിങ്ങൾ വിഷാദം തുടരാൻ ആഗ്രഹിക്കുന്നു എന്നാണ്. ജീവിതം അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞതാണ്. നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ എന്നും ഉള്ളതല്ല. അത് മാറും. സന്തോഷമുള്ള ഭാവി മുന്നിലുണ്ട്.
എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് മാനസികമായി തളർത്തും. നമ്മുടെ നിയന്ത്രണത്തിന് അതീതമായ ഒരുപാട് കാര്യങ്ങളുണ്ട്, സമയം പോലെ. നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളിൽ നിങ്ങളുടെ സമയവും ഊർജ്ജവും കേന്ദ്രീകരിക്കുന്നതിനുപകരം, അത് അംഗീകരിക്കുക, നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
