Women
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
അധികം ആളുകളും ഉപയോഗിക്കുക വെള്ളി ആഭരണങ്ങളാണ്. കേരളത്തിൽ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് കൂടുതലും സ്വർണം ഉപയോഗിക്കുന്നത്. ഒരു വെള്ളി പാദസരമില്ലാത്ത പെൺകുട്ടികൾ വിരളമാണ്. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് നിറം മങ്ങുന്നതാണ്.
വെള്ളി നിറത്തിലുള്ള ആഭരണങ്ങൾ മിക്കപ്പോഴും എന്തെങ്കിലും രാസപ്രവർത്തനത്തിലൂടെ ആണ് ആളുകൾ വൃത്തിയാക്കുന്നത്. എന്നാൽ വീട്ടിലുള്ള സാധാരണ വസ്തുക്കൾ ഉപയോഗിച്ച് നിങ്ങൾക്ക് വെള്ളി ആഭരണങ്ങൾ വൃത്തിയാക്കാം എന്ന കാര്യം അറിയാമോ? വളരെ ലളിതമായ രീതിയിൽ വെള്ളി അബഹരണങ്ങൾ വൃത്തിയാക്കാം. എന്നാൽ വജ്രം, മാണിക്യങ്ങൾ, മുത്തുകൾ എന്നിവ പോലുള്ള കല്ലുകളോ രത്നങ്ങളോ അടങ്ങിയ ആഭരണങ്ങൾ വൃത്തിയാക്കാൻ ഈ രീതി ഉപയോഗിക്കരുത്.
ആവശ്യമുള്ള സാധനങ്ങൾ ഇതൊക്കെയാണ്;
ആഭരണം എന്താണോ അത് ഉൾകൊള്ളാൻ പാകത്തിനുള്ള ഒരു ബൗൾ.
അലൂമിനിയം ഫോയിൽ
വെള്ളം
അപ്പക്കാരം(BAKING SODA)
ഉപ്പ്
ബൗളിൽ കൊള്ളൂന്നതിലധികം വെള്ളം കൊള്ളുന്ന ഒരു സോസ്പാൻ
തുടച്ചുണക്കിയെടുക്കാൻ ഒരു തുണി
അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാത്രത്തിന്റെ ഉള്ളു മൂടുക. തിളക്കമുള്ള ഭാഗം മുകളിൽ ആയിരിക്കണം. നിങ്ങളുടെ ആഭരണങ്ങൾ അലുമിനിയം ഫോയിലിന് മുകളിൽ പാത്രത്തിൽ വയ്ക്കുക.
1 ടീസ്പൂൺ ഉപ്പും 1 ടീസ്പൂൺ ബേക്കിംഗ് സോഡയും ആഭരണങ്ങളിൽ വിതറുക.സോസ്പാനിൽ വെള്ളം നിറയ്ക്കണം. എന്നിട്ട് ആ വെള്ളം വെട്ടിത്തിളയ്ക്കാൻ അനുവദിക്കണം. തിളച്ചതിനു ശേഷം വെള്ളം ആഭരണമിരിക്കുന്ന ബൗളിലേക്ക് പകരുക. ആഭരണത്തിലെ അഴുക്കിന്റെ അളവ് അനുസരിച്ച് പത്തുമിനിറ്റ് കാത്തിരിക്കണം. അഴുക്കുകൾ മെല്ലെ നീങ്ങുന്നത് കാണാം.
ആഭരണങ്ങൾ ഇനി നീക്കം ചെയ്യുക. വെള്ളം ഇപ്പോഴും ചൂടാണെങ്കിൽ ഒരു സ്പൂൺ ഉപയോഗിക്കുക.
തണുത്ത വെള്ളത്തിൽ ആഭരണങ്ങൾ കഴുകണം. ഉണങ്ങിയ തുണി ഉപയോഗിച്ച് ജലാംശം പൂർണമായും നീക്കം ചെയ്യുക. മാറ്റം നിങ്ങൾക്ക് നേരിൽ കാണാൻ സാധിക്കും..
Travel
സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..
എത്ര കഷ്ടപ്പെട്ടാലും സൗന്ദര്യം എങ്ങനെയും നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് സ്ത്രീകൾ.. മറ്റുള്ളവർ കാണാൻ ചേലുള്ള പെണ്ണ് എന്ന് പറയുന്നതും കാത്ത് അതിനായി ശ്രമിക്കുന്നവരാന് ഏറെയും.. അങ്ങനെയല്ലെങ്കിൽ പോലും ഉള്ള സൗന്ദര്യം പോകണേ എന്നാരും പ്രാർത്ഥിക്കാറുമില്ല..എന്നാൽ അങ്ങനെയൊരു നാടുണ്ട്.. സ്ത്രീ സൗന്ദര്യം വെച്ചുപൊറുപ്പിക്കാത്ത നാട്..ദൂരെയെങ്ങുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെ അരുണാചൽ പ്രാദേശിലാണ് ഈ ചിന്താഗതിയുള്ളവർ.
അരുണാചൽ പ്രദേശിലെ സിറോ താഴ്വരയിലുള്ള സ്ത്രീകൾ അന്യപുരുഷന്മാർ നോക്കാതിരിക്കാൻ മൂക്കിൽ വലിയ മൂക്കുത്തികൾ അണിയാറുണ്ട്. ഇതിലൂടെ അവർ സ്വന്തം സൗന്ദര്യം കുറയ്ക്കുകയാണ് ചെയ്യുന്നത്. അപതാനി എന്ന ഗോത്രവർഗക്കാരായ ഇവർ മറ്റുള്ള ഗോത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഒരുപാട് കാര്യങ്ങളിൽ..
അരുണാചൽ പ്രദേശിലെ തന്നെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള സ്ഥലമാണിത്. ഇവിടെ നിന്നും പണ്ടൊക്കെ പെൺകുട്ടികളെ പുരുഷന്മാർ തട്ടിക്കൊണ്ട് പോകുമായിരുന്നു.. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഇവർ വലിയ മൂക്കുത്തി അണിഞ്ഞ് വിരൂപികളാകാൻ ശ്രമിച്ചു. മുൻപൊക്കെ ചെറിയ പെൺകുട്ടികൾ വരെ ഈ രീതിയിൽ മൂക്കുത്തി അണിയുമായിരുന്നു.. ഇപ്പോൾ പ്രായമായ സ്ത്രീകളിലെ ഈ കാഴ്ച ഉള്ളു. മൂക്ക് പത്രമല്ല, വളരെ അരോചകമായ രീതിയിൽ മുഖത്ത് പച്ച കുത്തുകയും ചെയ്യും.
Food
മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ
മുലപ്പാൽ പോലെ ആരോഗ്യദായകമാണ് തേങ്ങാപ്പാലെന്നും കുട്ടികൾക്ക് ഇത് ഉത്തമമാണെന്നും പുതിയ കണ്ടെത്തൽ. കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ എന്നിവ ആരോഗ്യത്തിന് ഉത്തമമാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു. മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ ഏറ്റവും ഉത്തമമായ പാനീയം തേങ്ങാപ്പാലാണെന്ന് പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം.. പശുവിൻ പാലിനെക്കാളും മികച്ചതാണ് തേങ്ങാപ്പാലെന്ന് യു എസ് പോഷകാഹാര വിദഗ്ധൻ ഡോ: ആക്സിന്റെ പഠങ്ങൾ പറയുന്നതായി നാളികേര വികസന ബോർഡ് പറയുന്നു. പശുവിൻപാലിലെ ലാക്ടോസ് കുട്ടികൾക്ക് ദഹിക്കാൻ പ്രയാസമായിരിക്കും, എന്നാൽ തേങ്ങാപ്പാലിൽ ഈ പ്രശ്നമില്ലെന്നും പഠനം പറയുന്നു.
ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ ലഭിക്കാത്ത അവസരങ്ങളിൽ തേങ്ങാപ്പാലാണ് പകരം നൽകുന്നതെന്ന് സിഡിബി ചെയർമാൻ ടി കെ ജോസ് പറഞ്ഞു. തേങ്ങാപ്പാലിന് ലോക നിലവാരത്തിൽ പ്രചാരം നൽകാനുള്ള തയാറെടുപ്പുകളിലാണ് നാളികേര വികസന ബോർഡ്. ഇതിനായി കരിക്കിൻ ജ്യൂസും തേങ്ങാപ്പാലും വൻ തോതിൽ ഉൽപ്പാദിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
-
Living6 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Health6 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living6 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women6 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech6 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food6 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living6 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
-
Health6 years agoശൈശവം മുതൽ കൗമാരം വരെയുള്ള കുട്ടികളുടെ പ്രധാന പേടികളും ചിന്തകളും
