Health
ജിമ്മിലും പോകേണ്ട, മെഷീനുകളും വേണ്ട; പൊണ്ണത്തടിയും കുടവയറും വീട്ടിൽ തന്നെ കുറയ്ക്കാം..
ഓഫീസിൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, പുറത്തുനിന്നും കൊഴുപ്പടങ്ങിയ ആഹാരം..വേറൊന്നും വേണ്ട കുടവയറിനും പൊണ്ണത്തടിക്കും. മറ്റുള്ളവർ ശ്രദ്ധിച്ച് തുടങ്ങുമ്പോഴോ ആഹാ, വയറു ചാടിയല്ലോ എന്ന കമന്റ് കേൾക്കുമ്പോളോ ആയിരിക്കും പലരും സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് തന്നെ. എന്നാൽ പിന്നെ ജിമ്മിൽ പോയേക്കാം എന്ന് കരുതി പുറപ്പെടും. ഒന്നോ രണ്ടോ ആഴ്ച കൂടിപ്പോയാൽ പോകും..പിന്നെ വീണ്ടും വീട്ടിലിരിക്കും. ഈ ജിം എന്ന ഉപാധിയല്ലാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കുടവയർ കുറയ്ക്കാൻ മാർഗമുണ്ട്.
വേറൊന്നുമല്ല, ആരോഗ്യകരമായ ഒരു നടത്തം. അത്രമാത്രം മതി. എന്നും പുലർച്ചെ നടക്കുന്നത് ശീലമാക്കുക. ട്രെഡ്മില്ലിൽ കയറി നടക്കുന്നതിലും ലാഭവും ഉപകാരപ്രദവുമാണ്. നടക്കുമ്പോൾ കയ്യുകളുടെയും കാലിന്റെയും പേശികളുടെ പ്രവർത്തനം വളരെ വേഗത്തിലാകും. ഇത് ആന്തരിക അവയവങ്ങൾക്കെല്ലാം ഉപകാരപ്രദമാണ്. വേഗം ദഹിക്കാൻ ഇത് സഹായിക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാനും നടത്തം നല്ലൊരു ഉപാധിയാണ്. നടക്കുന്നതിലൂടെ കലോറി ധാരാളം നഷ്ടമാകും. അതുകൊണ്ട് പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കും. നിരപ്പുള്ള പാതയെക്കാൾ അല്പം ചെരിവുള്ള വഴികളാണ് നടക്കാൻ നല്ലത്. ദിവസവും വഴി മാറ്റിയും നടക്കാം. കയറ്റം കയറുകയും ഇറക്കം ഇറങ്ങുകയും ചെയ്യുമ്പോൾ ധാരാളം കലോറി സാധാരണ നടക്കുന്നതിനേക്കാൾ നഷ്ടമാകുകയും ചെയ്യും.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!
ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Health
അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..
ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്കിയാല് ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.
ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.
സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
-
Living7 years agoമുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women7 years agoപഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health7 years agoആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Living7 years agoജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Women7 years agoശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Tech7 years agoഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food7 years agoസവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living7 years agoവെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ
