Connect with us

Health

നനഞ്ഞ മുടിയിൽ തോർത്ത് കെട്ടി നടക്കുന്നത് ഈ പ്രശ്നനങ്ങൾക്കു കാരണമാകും

Published

on

നനഞ്ഞ മുടി

നനഞ്ഞ മുടിയിൽ തോർത്ത് കെട്ടി നടക്കുന്നത് ഈ പ്രശ്നനങ്ങൾക്കു കാരണമാകും

കുളിച്ച്‌ കഴിഞ്ഞാല്‍ നനഞ്ഞ മുടിയെ ശ്രദ്ധയെ കൈകാര്യം ചെയ്യണം. ഉണങ്ങാത്ത മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടുന്നത് മുടിയിലുള്ള സ്വാഭാവികമായ എണ്ണമയത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു.

അതു പോലെ നനഞ്ഞ മുടി ചീകുമ്പോൾ പലപ്പോഴും മുടി ഇടക്ക് വച്ച്‌ പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു. മാത്രമല്ല മുടിയുടെ വളര്‍ച്ച അതിലൂടെ മുരടിക്കുന്നതിനും ഇത് കാരണമാകുന്നു.

ദിവസവും മുടി കഴുകുന്നതും നല്ലതല്ല. ഇത് മുടിയെ പലപ്പോഴും അസ്വസ്ഥമാക്കുന്നു. മുടി കഴുകുമ്പോൾ കൂടുതല്‍ സമയം എടുത്ത് കഴുകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് തലയോട്ടിയിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.

മുടി അമര്‍ത്തി തുടക്കുന്നത് ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മുടിയുടെ അറ്റം വളരെ ഡ്രൈ ആവുന്നതിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. വ്യായാമത്തിനു ശേഷം വിയര്‍പ്പോടെ തലയില്‍ വെള്ളമൊഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

തലയില്‍ ചൂടുവെള്ളം ഒഴിക്കുന്നതും മുടി വളരെയധികം കൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു.

ഇത് മുടിയുടെ നിറം മാറ്റുന്നതിനും വരെ കാരണമാകുന്നു. ഒരിക്കലും നനഞ്ഞ മുടി കെട്ടിവക്കരുത്. മുടി പലപ്പോഴും ഇടക്ക് വെച്ച്‌ പൊട്ടിപ്പോവുന്നതിനും ദുര്‍ഗന്ധം ഉണ്ടാവുന്നതിനും കാരണമാകുന്നു.

Food

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Published

on

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..

പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.

Continue Reading

Health

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Published

on

ഇരിപ്പും നടപ്പും ഒക്കെ കാരണം പലവിധ ശാരീരിക അസ്വസ്ഥതകളും നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒന്നാണ് കഴുത്തിന് വേദന. കഴുത്ത് വേദന അത്ര നിസാരക്കാരനായി കരുതണ്ട.. ശ്രദ്ധ നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

ഏഴ് കശേരുക്കളാണ് തലയെ താങ്ങി നിർത്താനായി കഴുത്തിൽ ഉള്ളത്. തലയെ താങ്ങിനിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.

അമിതമായി ഒരേ പൊസിഷനിൽ ജോലി ചെയ്യുന്നവർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടാം. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് ഇടയാകും.

സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യപരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

Continue Reading
Living7 years ago

ഈ പത്തു ചോദ്യങ്ങൾ ചോദിക്കാതെ ഒരു ജോലിയിലും പ്രവേശിക്കരുത്!

Food7 years ago

പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

Health7 years ago

അറിയാം , കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങൾ..

Food7 years ago

തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

Health7 years ago

വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!

Travel7 years ago

സൗന്ദര്യം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്ന സ്ത്രീകളുള്ള ഒരു നാട്! സ്ത്രീ സൗന്ദര്യം ശാപമായ ഒരു ഇന്ത്യൻ സംസ്ഥാനം..

Tech7 years ago

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഈ ഹാഷ്ടാഗുകൾ നൽകൂ..നാളത്തെ താരം നിങ്ങളാകാം!

Food7 years ago

മുലപ്പാൽ കഴിഞ്ഞാൽ കുഞ്ഞിനു നൽകാൻ ഉത്തമം തേങ്ങാപ്പാൽ

Living7 years ago

പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകൾ ഒഴിവാക്കേണ്ട 5 തരം പുരുഷന്മാർ..

Tech7 years ago

കുട്ടികൾ വളരെയേറെ സമയം ഇന്റർനെറ്റിനു മുന്നിൽ ചിലവഴിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Trending